Image

എന്റെ ബാല്യം (കവിത: ബുഷറ മുജീബ്)

Published on 14 December, 2016
എന്റെ ബാല്യം (കവിത: ബുഷറ മുജീബ്)
ഓര്‍മ്മകള്‍ തൊട്ടുണര്‍ത്തും കാലം.
ഓര്‍ക്കാതിരിക്കാന്‍ വയ്യാത്തകാലം.
ഒരിക്കലും മടങ്ങിവരാത്ത കാലം.
ഒരുമയില്‍ കഴിഞ്ഞൊരെന്‍ ബാല്യകാലം.

കള്ളവുമില്ല കളങ്കവുമില്ല.
കാപട്യമെന്നതുമറിയുകില്ല.
ആടിയും പാടിയും തീര്‍ത്തകാലം.
ആ നല്ല കാലമേ ഇനി വരുമോ?

തുമ്പിയെപിടിക്കലും പട്ടം പറത്തലും.
തുമ്പയും മുക്കുറ്റിയും പറിച്ചു നടന്നതും.
ഊഞ്ഞാലിലാടി കളിച്ചുനടന്നതും.
ബാല്യകാലത്തിന്‍ വിശേഷണങ്ങള്‍.

ഇന്നലെകളെ ഓര്‍ത്തിട്ടു ഞാന്‍
ഇന്നിന്‍ വിഷമങ്ങള്‍ മറന്നിടുന്നു.
ഇനിയുള്ള കാലമീയോര്‍മ്മകളെ
തൊട്ടുതലോടി ജീവിച്ചീടുവാന്‍
ബാല്യകാലമേ...നിനക്കു നന്ദി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക