Image

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്‌: ഫുജൈറയില്‍ ഒമ്പത്‌ ഏഷ്യക്കാര്‍ പിടിയില്‍

Published on 18 February, 2012
സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്‌: ഫുജൈറയില്‍ ഒമ്പത്‌ ഏഷ്യക്കാര്‍ പിടിയില്‍
ഷാര്‍ജ: രാജ്യത്തെ ടെലിഫോണ്‍ കമ്പനികള്‍ക്ക്‌ കോടികളുടെ നഷ്ടം വരുത്തിവെക്കുന്ന രീതിയില്‍ ഫുജൈറയില്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്‌ നടത്തിയ ഒമ്പത്‌ ഏഷ്യക്കാരെ പൊലീസ്‌ അറസ്റ്റുചെയ്‌തു.

അന്തര്‍ ദേശീയ കാളുകളെ പ്രത്യേക സംവിധാനം ഉപയോഗിച്ച്‌ ലോക്കല്‍ കാളുകളാക്കി മാറ്റിയായിരുന്നു ഇവര്‍ തട്ടിപ്പ്‌ നടത്തിയിരുന്നതെന്ന്‌ ഫുജൈറ പൊലീസിലെ ഓപറേഷന്‍സ്‌ ഡയറക്ടര്‍ ജനറല്‍ ഹമീദ്‌ മുഹമ്മദ്‌ ഹമീദ്‌ അല്‍ യമാഹി പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വഴി രാജ്യത്തെ അംഗീകൃത ടെലിഫോണ്‍ കമ്പനികള്‍ക്ക്‌ കോടികളുടെ നഷ്ടമാണ്‌ സംഭവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു മുറിയില്‍ എല്ലാവിധ സൗകര്യങ്ങളോടെയുമാണ്‌ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്‌. ആവശ്യക്കാര്‍ക്ക്‌ പ്രത്യേക തരം ഫോണുകളാണ്‌ വിളിക്കാന്‍ നല്‍കുന്നത്‌. ഉപഭോക്താക്കളെ കണ്ടെത്തുന്നതിന്‌ കമീഷന്‍ വ്യവസ്ഥയില്‍ ഏജന്റുമാരും പ്രവൃത്തിക്കുന്നുണ്ട്‌. ഇതുവഴി വിദേശ രാജ്യങ്ങളിലേക്ക്‌ വിളിക്കുന്നവര്‍ക്ക്‌ മിനിട്ടിന്‌ 25 ഫില്‍സാണ്‌ ചെലവാകുന്നത്‌. സംഘത്തില്‍ നിന്ന്‌ നിരവധി കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും പൊലീസ്‌ പിടിച്ചെടുത്തു. ഇത്തരം നിരവധി ആളുകളെ കഴിഞ്ഞ ദിവസങ്ങളിലായി ഷാര്‍ജ പൊലീസ്‌ പിടികൂടിയിരുന്നു.
സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്‌: ഫുജൈറയില്‍ ഒമ്പത്‌ ഏഷ്യക്കാര്‍ പിടിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക