Image

നിന്നെ മാത്രമായി കാണുമ്പോള്‍.....(ഗാനം: ജീനാ ജോണ്‍സണ്‍, ഇരിങ്ങാലക്കുട)

Published on 15 December, 2016
നിന്നെ മാത്രമായി കാണുമ്പോള്‍.....(ഗാനം: ജീനാ ജോണ്‍സണ്‍, ഇരിങ്ങാലക്കുട)
നിന്നെ മാത്രമായി കാണുമ്പോള്‍
എന്‍ ഉള്ളില്‍ നിറയുന്നു സംഗീതം....(2)
നിന്നെ ഹൃത്തില്‍ വഹിക്കുമ്പോള്‍,
നീ എന്‍ കൂടെയുണ്ടെന്നൊരാശ്വാസം... (2)

നാഥാ സ്‌നേഹനാഥാ....
നീ വരണേ എന്‍ ചാരേ.....(2) (നിന്നെ)

നിന്നെ കാണാനായ് കൊതിക്കുമ്പോള്‍
നീയെന്‍ അരികേ ഉണ്ടാകേണമേ.....(2)
എന്‍ ഉള്ളില്‍ നിറയുന്ന ഈശോയെ,
എന്റെ ഹൃദയത്തിലെന്നും നീ വാഴേണമേ ....(2)

സ്‌നേഹനാഥാ സ്‌നേഹരൂപാ....
വന്നീടണേ എന്റെ ഉള്ളില്‍..........(2) (നിന്നെ)

അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യത്താല്‍
യേശുവേ നീ എന്നും എന്നില്‍ വാഴും... (2)
നിന്‍ സഹനങ്ങളെല്ലാം ഞാന്‍ വഹിക്കും,
എന്‍ ജീവ നായകന്‍ ഈശോ മാത്രം...(2)

യേശുവേ....എന്‍ ജീവനെ.....
കാല്‍വരി ക്രൂശീലെ യാഗമേ....(2) (നിന്നെ)

തൂവെള്ള നിറത്തില്‍ നീ വന്നീടുമ്പോള്‍
എന്നുള്ളം വെണ്മയുള്ള താക്കേണമേ.....(2)
എന്‍ പാപങ്ങളെല്ലാം നീ ക്ഷമിച്ചീടണേ...
തിരുരക്തത്താലെന്നെ കഴുകേണമേ ....(2)

നാഥാ ലോക രക്ഷകാ.....
കരുണ തോന്നണേ എന്നില്‍....(2) (നിന്നെ)
നിന്നെ മാത്രമായി കാണുമ്പോള്‍.....(ഗാനം: ജീനാ ജോണ്‍സണ്‍, ഇരിങ്ങാലക്കുട)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക