Image

18 മലകള്‍ക്കും ദേവതകള്‍ക്കുമായി പടിപൂജ; ബുക്കിംഗ് 2033 വരെ

അനില്‍ പെണ്ണുക്കര Published on 16 December, 2016
18 മലകള്‍ക്കും ദേവതകള്‍ക്കുമായി പടിപൂജ; ബുക്കിംഗ് 2033 വരെ
ശബരിമല: ശബരിമല അയ്യപ്പന്റെ പൂങ്കാവനത്തിന് ചുറ്റുമുള്ള 18 മലകളിലെ
ദേവതകളെയും തൊഴുതു കൊണ്ടുള്ള വിശിഷ്ട പൂജയാണ് പതിനെട്ടാംപടിയില്‍ നടത്തുന്ന
പടിപൂജ. 18 മലകളെയും അതിലെ എല്ലാ ദേവതകളെയും തൊഴുക എന്ന സങ്കല്‍പത്തിലാണ്
പടിപൂജ ചെയ്യുന്നതെന്ന് ശബരിമല ക്ഷേത്രം തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു.

മണ്ഡലമകരവിളക്ക് കാലത്ത് വഴിപാടായി പടിപൂജ നടത്തുന്നില്ല . ഇതിനായി
രണ്ടു മണിക്കൂറോളം പതിനെട്ടാം പടിയിലേക്കുള്ള പ്രവേശനം
തടഞ്ഞുനിര്‍ത്തേണ്ടി വരുമെന്നതിലാണിത്. മകര വിളക്ക് കഴിഞ്ഞ് ജനുവരി 16, 17,
18, 19 തീയതികളില്‍ പടിപൂജ നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. സന്ധ്യ
ദീപാരാധനയ്ക്ക് ശേഷമാണ് പടിപൂജ. 75,000 രൂപയാണ് പടിപൂജയുടെ നിരക്ക്.
പത്ത് പേര്‍ക്ക് പ്രത്യേക ദര്‍ശനവും ലഭിക്കും. പടിപൂജ വഴിപാടിന് 2033 വരെ
ബുക്കിംഗുണ്ട്.

അയ്യപ്പ വിഗ്രഹം പൂക്കളായും മാലകളാലും അലങ്കരിക്കുതിനൊപ്പം ശ്രീകോവിലും
മാലകളാല്‍ അലങ്കരിക്കു വഴിപാടാണ് പുഷ്പാലങ്കാരം. അഞ്ചു പേര്‍ക്ക്
പ്രത്യേക ദര്‍ശനത്തിന് സൗകര്യമുണ്ടാവും. അലങ്കാരത്തിന് വേണ്ട പൂക്കള്‍
ദേവസ്വം ബോര്‍ഡ് ഏര്‍പ്പാടാക്കും. 50,000 രൂപയാണ് പുഷ്പാലങ്കാരത്തിന്റെ
നിരക്ക്.

അയ്യപ്പ വിഗ്രഹം ആയിരം കുടങ്ങളില്‍ തീര്‍ഥം കൊണ്ട് അഭിഷേകം ചെയ്യുന്ന
ചടങ്ങാണ് സഹസ്രകലശം. 40,000 രൂപയാണ് ഈ വഴിപാടിന്റെ നിരക്ക്. സ്വാമിക്ക്
പ്രഭാതം മുതല്‍ പ്രദോഷം വരെ 18 പൂജകള്‍ ചെയ്യു പൂജയാണ് ഉദയാസ്തമന പൂജ.
40,000 രൂപയാണ് വഴിപാട് നിരക്ക്. ഉത്സവ കാലങ്ങളില്‍ സ്വാമി
വിഗ്രഹത്തിന്റെ സാന്നിധ്യത്തില്‍ നടത്തു ഉത്സവബലിയാണ് മറ്റൊരു വിശേഷാല്‍
പൂജ. 30,000 രൂപയാണിതിന്റെ നിരക്ക്.

പൂക്കള്‍ കൊണ്ട് ഭഗവാനെ അഭിഷേകം ചെയ്യു ചടങ്ങായ പുഷ്പാഭിഷേകം ഒരുപാട്
പേര്‍ ഉദ്ദിഷ്ട കാര്യത്തിനും കാര്യസിദ്ധിക്കും വേണ്ടി ചെയ്യുു. ഈ വഴിപാട്
മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്നില്ല. സമയത്ത് ചെയ്താലും മതി. 10,000
രൂപയാണ് വഴിപാട് നിരക്ക്.

തങ്ക അങ്കിച്ചാര്‍ത്ത് (9,000 രൂപ), ലക്ഷാര്‍ച്ചന (8,000 രൂപ), കളഭാഭിഷേകം (6,000 രൂപ), അഷ്ടാഭിഷേകം (5,000 രൂപ), വെള്ളി അങ്കി ചാര്‍ത്ത് (5,000 രൂപ), നിത്യപൂജ (3,000 രൂപ), ഉഷഃപൂജ (2,500 രൂപ) എന്നിവയാണ് സന്നിധാനത്തെ മറ്റു വിശേഷാല്‍ പൂജകള്‍. ഭഗവതി സേവ (2,000 രൂപ), മഞ്ഞള്‍ പൂജ (300 രൂപ) എന്നിവയാണ് മാളികപ്പുറത്തെ വിശേഷാല്‍ പൂജകള്‍.

18 മലകള്‍ക്കും ദേവതകള്‍ക്കുമായി പടിപൂജ; ബുക്കിംഗ് 2033 വരെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക