Image

ഡെമോക്രാറ്റിക് പാര്‍ട്ടിയും ഡെമോക്രസിയും? (ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)

Published on 16 December, 2016
ഡെമോക്രാറ്റിക് പാര്‍ട്ടിയും ഡെമോക്രസിയും? (ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)
ഇപ്പോള്‍ അമേരിക്ക മാത്രമല്ല ലോകം മുഴുവനും, കൂടാതെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനും പരിഹസിച്ചു തള്ളിയിരിക്കുന്ന മെയില്‍ ഹാക്കിങ്ങ് എന്ന സംവാദം, ഒരര്‍ത്ഥത്തില്‍ കാട്ടുന്നതു , ഡെമോക്രാറ്റിക് പാര്‍ട്ടി ഇവിടത്തെ ഡെമോക്രസിക്കു നേരെ നടത്തിയ മ്ലേച്ചമായ ഒരാക്രമണം ആല്ലേ?
എന്താണ് സംഭവിച്ചത്? വിക്കി ലീക്ക് എന്ന പ്രസ്ഥാനം പുറത്തുവിട്ട മെയിലുകളിലെ പ്രധാന കഥാപാത്രങ്ങള്‍ ഒന്ന് - ജോണ്‍ പോഡെസ്റ്റ, ഹില്ലരി ക്ലിന്‍റ്റന്റെ തിരഞ്ഞെടുപ്പു സമിതി മേധാവി രണ്ട് - ഡെബി വാസര്‍മാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ലീഡര്‍ മൂന്നാമത് സി.എന്‍.എന്‍ എന്ന മാധ്യമവും ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി ഉറ്റബന്ധമുണ്ടായിരുന്ന ഡോണാ ബ്രസില്‍ .

ഇവര്‍ പരസ്പരവും മറ്റുള്ളവരുമായും നടത്തിയ മെയില്‍ സന്ദേശങ്ങളില്‍ കാണുന്നത് ഡൊണാള്‍ഡ് ട്രമ്പിനെ തോല്‍പ്പിക്കുന്നതിനു നടത്തിയ ഗൂഡാലോചനകള്‍ അല്ല പിന്നേയോ സ്വന്തം പാര്‍ട്ടിയില്‍ നിന്നും െ്രെപമറി സമയത്തു മത്സരിച്ച ബെര്‍ണീ സാണ്ടേഴ്‌സിനെ ഒതുക്കുന്നതിനു നടത്തിയ കള്ളക്കളികള്‍. മുകളില്‍ ശ്രദ്ധപ്പെടുത്തിയ മെയില്‍ സന്ദേശങ്ങളുടെ നിജസ്ഥിതി ആരും നിഷേധിക്കുന്നുമില്ല . തിരഞ്ഞെടുപ്പും സംഭവിച്ചു ഇനി അടുത്ത പ്രസിഡന്‍റ്റ് സ്ഥാനമേറ്റെടുക്കുവാന്‍ ഒരുങ്ങുന്ന സമയത്തും ഡെമോക്രാറ്റിക്കു പാര്‍ട്ടി വീണ്ടും ഇവിടുത്തെ ഡെമോക്രസിയെ ആക്രമിക്കുന്നു എന്ന ഒരവസ്ഥ സംജാതമായിരിക്കുന്നു.

ഡൊണാള്‍ഡ് ട്രമ്പിന്റെ വിജയം ഹില്ലരി പക്ഷത്തിനും പിന്നെ ബെര്‍ണി സാന്‍ഡേഴ്‌സിന്റെ കൊടിക്കീഴില്‍നിന്നും കുടിയേറിയവര്‍ക്കും എത്ര ശ്രമിച്ചിട്ടും മറക്കുവാനും സഹിക്കുവാനും പറ്റുന്നില്ല. ഹില്ലരി തന്റെ തോല്‍വി പരസ്യമായി സമ്മതിച്ചും പോയി.

ആദ്യമേ പോപ്പുലര്‍ വോട്ടുകള്‍ കൂടുതല്‍ കിട്ടിയതു ഹില്ലരിക്കാണ് എന്നു വാദിച്ചു നോക്കി എന്നാല്‍ ഈ വാദം ഭരണഘടന അനുവദിക്കില്ല എന്നു വിവരമുള്ളവര്‍ പറഞ്ഞപ്പോള്‍ അതു നിറുത്തി. പിന്നീട് ജില്‍ സ്‌റ്റെയിന്‍ എന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ മുന്നില്‍ നിറുത്തി ഒരു വോട്ട് റീകൗണ്ട് എന്ന അടവിറക്കി അപ്പോള്‍ കണ്ടത് പലേടത്തും ട്രമ്പിന്റെ ഭൂരിപക്ഷം കൂടുന്നതായിട്ടാണ്. അപ്പോള്‍ അതും രക്ഷയില്ല.

ഇപ്പോഴത്തെ അടവ് റഷ്യന്‍സ് ആണു ഹില്ലരിയുടെ പരാജയത്തിന്റെ പിന്നില്‍.എന്ന് ഇതിനും വലിയ ഓട്ടമൊന്നും കിട്ടും എന്നുതോന്നുന്നില്ല. ഒരു സംസ്ഥാനം പോലും അവരുടെ തിരഞ്ഞെടുപ്പു സംവിധാനങ്ങള്‍ ഏതെങ്കിലും വിദേശ രാജ്യം അനധികൃതമായി കയ്യേറുവാന്‍ ശ്രമിച്ചതായി ഒരു പരാതിയും രേഖപ്പെടുത്തിയിട്ടില്ല. തിരഞ്ഞെടുപ്പിനു മുന്‍പേ ഈ ഒരു വിഷയം പലേ മാധ്യമങ്ങളിലും സംസാരവിഷയം ആയി വന്നു. അന്നൊക്കെ പലേ സംസ്ഥാന ഇലക്ഷന്‍ അധികാരികളും പറഞ്ഞതായി ഓര്‍ക്കുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ ഒരു ഇന്‍റ്റര്‍നെറ്റും ആയി ബന്ധപ്പെട്ടവ അല്ല. പുറത്തുനിന്നും ആര്‍ക്കും അനുവാദം കൂടാതെ ഈ കംപ്യൂട്ടറുകളില്‍ സൂക്ഷിച്ചിരിക്കുന്ന കാര്യവിവരങ്ങള്‍ പരിശോധിക്കുക അസാധ്യം.

പിന്നെ എന്താണ് ഡെമോക്രറ്റിക് പാര്‍ട്ടിയുടെ പരാതി? അവരുടെ തലപ്പത്തുള്ള ചില നേതാക്കളുടേയും, ഹില്ലരിയുടെ തിരഞ്ഞെടുപ്പു ജോലിക്കാരുടേയും
മെയുലുകള്‍ ആരോ അതു റഷ്യന്‍സുതന്നെ ചോര്‍ത്തിയെടുത്തു വിക്കിലീക്ക് എന്ന പ്രസ്ഥാനത്തിനു കൊടുത്തു എന്നും ക്രമേണ അവ മാധ്യമങ്ങളുടെ മുന്‍പിലും എത്തി.

ഈ വാദഗതി സമ്മതിച്ചുകൊടുക്കണം. എന്നാല്‍ ഇതിന്റെ എല്ലാം ഉത്ഭവം റഷ്യന്‍ പ്രസിഡന്റ് പുട്ടിന്‍ ആണെന്നവാദം തികച്ചും ബാലിശം മാത്രമല്ല വിഡ്ഢിത്തം കൂടിയാണ്. മറ്റുള്ളവരുടെ കംപ്യൂട്ടറുകളില്‍ നിയമവിരുദ്ധമായി പ്രവേശിച്ചു പലേ അന്യായങ്ങളും കാട്ടുകയെന്നത് ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. ഇതേക്കുറിച്ചു എത്രയോ വാര്‍ത്തകള്‍ നാം കേട്ടിരിക്കുന്നു ബാങ്കുകള്‍, സ്‌റ്റോര്‍ ക്രെഡിറ്റുകാര്‍ഡുകള്‍ അങ്ങനെ ഒരു നീണ്ട പട്ടികഉണ്ട്.

ഇതിലൊട്ടനവധി ഒരുവിദേശരാജ്യവും ചെയ്യുന്നതല്ല പലതും ക്രിമിനല്‍ ചിന്തകളുള്ള കംപ്യൂട്ടര്‍ വിദഗ്ദ്ധരാണ്. ഒരുപാടു രാജ്യങ്ങള്‍ പരസ്പരം രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനും അവരവരുടെ അഭിലാഷങ്ങള്‍ മറ്റുള്ള നാടുകളില്‍ നടപ്പാക്കുന്നതിനു കപടവേഷം കെട്ടി അഭിനയിക്കുകഎല്ലാം ആര്‍ക്കും ഒരു പുതുമയല്ല.

ഇതെല്ലാം അമേരിക്കന്‍ സി.ഐ.എക്കും എഫ്.ബി.ഐക്കും കാലങ്ങളായി അറിയാവുന്ന സത്യം മാത്രം. നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും, ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജെല മെര്‍ക്കലിന്‍റ്റെ സെല്‍ ഫോണ്‍ അമേരിക്കന്‍ ഏജന്‍റ്റ്‌സ് ചോര്‍ത്തി എന്ന്?.

ഹില്ലരി തോറ്റതിന്റെ കാരണം ഹില്ലരി തന്നെ. അവര്‍ക്കു ശക്തമായ ഒരുസന്ദേശം അമേരിക്കയിലെ സാധാരണ ജനതക്കായി അവരെ ഉത്തേജിപ്പിക്കുന്ന ഒരുസന്ദേശം ഇല്ലായിരുന്നു. മറ്റൊന്ന് ഇവര്‍ ഈരാജ്യത്തെ തീവ്രഇടതുപക്ഷത്തിന്‍റ്റെ പിടിയില്‍ വീണുപോയി. കൂടാതെ ഹില്ലാരിയുടെ പേരില്‍ ഉത്ഭവിച്ച ഫ്.ബി.ഐ അന്വേഷണവും കൂടാതെ ഹില്ലരിയുടെ ഇപ്പോഴത്തെയും ഭൂതകാലഇടപാടുകളും. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഒടുവിലത്തടവും ചീറ്റിപ്പോകും എന്നതിന്റെ തെളിവുകള്‍ കാണുവാന്‍ തുടങ്ങി പൊതുജെനാഭിപ്രായം ഇവരുടെ നീക്കങ്ങള്‍ക്കെതിര് എന്നു പലേ അഭിപ്രായ വോട്ടെടുപ്പുകളും കാണിക്കുന്നു ഒരര്‍ത്ഥത്തില്‍ വിക്കി ലീക്ക് അമേരിക്കന്‍ ഡെമോക്രസിയെ, ഈ കള്ളക്കളികള്‍ പുറത്തുകൊണ്ടുവന്നു സഹായിക്കുക അല്ലേ ചെയ്തിരിക്കുന്നത് ?

ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍ ടെക്‌സാസ്‌
Join WhatsApp News
Tom Abraham 2016-12-17 06:49:55
Cheers to kunthara and emalayalee. Publishing nicely, truthful articles while giving democrats also a chance to express their sorrows. Bernie did a good job, and could have been the Man of the year. 
American values Hillary talked about: people rejected. The woman card , and an attempt to hide the 
Facts under the rug failed. Now victimizing World s great balancing power Russia s Putin. I love emalayalee, I love Trump , Ivanka, Melania, Eric, What an amazing First Family !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക