Image

ജീസസും ക്രിസ്തുമസും (ബി ജോണ്‍ കുന്തറ, ഹ്യൂസ്റ്റണ്‍ ടെക്‌സസ്)

Published on 19 December, 2016
ജീസസും ക്രിസ്തുമസും (ബി ജോണ്‍ കുന്തറ, ഹ്യൂസ്റ്റണ്‍ ടെക്‌സസ്)
ക്രിസ്തുമസ് എന്ന വാക്ക് രണ്ടുവാക്കുകള്‍ ചേര്‍ന്നതാണ് 'െ്രെകസ്റ്റ് മാസ്'. .മാസ് എന്ന പദത്തിന്റ്‌റെ അര്ത്ഥം എങ്ങിനെ വ്യാഖ്യാനിക്കാം? ക്രിസ്തീയ വിശ്വാസം പഠിപ്പിക്കുന്നത്, ബലി അഥവാ ആത്മാര്പ്പണം എന്നൊക്കെ ആണ്. ജനനം എങ്ങിനെ ഒരര്‍പ്പണമാകും എന്ന ചോദ്യത്തിനു ആദ്യകാല ക്രിസ്ത്യന്‍ മതപണ്ടിതന്മാര്‍ നമ്മെ ബോധിപ്പിചിരിക്കുന്നത്, 'ദൈവപിതാവ് തന്റ്‌റെ ഏക പുത്രനെ മനുഷ്യകുലത്തിന്റ്‌റെ രക്ഷക്കായി ഭൂമിയില്‍ ജനിപ്പിച്ചു അതൊരു അര്‍പ്പണം ആയിരുന്നു'.

എല്ലാ വര്‍ഷവും ഡിസംബര്‍ മാസാവസാനം എല്ലാവരും തന്നെ ജാതിമതഭേഥം ഇല്ലാതെ, വിശ്വാസികളും അവിശ്വാസികളും പലേ രീതികളില്‍, ഈ ക്രിസ്തുമസ് എന്ന ആഘോഷ ദിനത്തിനുവേണ്ടി ഒരുങ്ങുന്നു. വീടുകളില്‍ നിറങ്ങളുള്ള ലൈറ്റുകള്‍ പുറമെ ഇട്ടും, പട്ടണങ്ങളില്‍ വഴികളും, മറ്റു സ്ഥാപനങ്ങളും അലങ്കാരങ്ങള്‍കൊണ്ടു മോടിപിടിപ്പിച്ചും നയന മനോഹരമാക്കുന്നു ഒരു ഉല്ലാസ സമയം ആയി മാറുന്നു. കച്ചവട സ്ഥാപനങ്ങള്‍ സമ്മാനങ്ങള്‍ പ്രദര്‍ശിപ്പിച്ചും മാധ്യമങ്ങളില്‍ പരസ്യങ്ങള്‍ നടത്തിയും പൊതുജനത്തെ അങ്ങോട്ട് മാടി വിളിക്കുന്നു. ഒരു സന്തോഷത്തിന്റ്‌റേയും സൗഹാര്‍ദ്ദത്തിന്റ്‌റേയും പ്രതീക്ഷ എല്ലായിടത്തും.
അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വ്യവഹാരം നടക്കുന്ന സമയമാണിത്. ഇന്റര്‌നെറ്റും, ആമസോണ്‍ പോലുള്ള ഓണ്‍ലൈന്‍ കച്ചവട സ്ഥാപനങ്ങളും ഉള്ളതിനാല്‍ കടകള്‍ നിരങ്ങുന്നതിനു പലര്‍ക്കും നെട്ടോട്ടം ഓടേണ്ട ആവശ്യയമില്ല. എങ്കില്‍ ത്തന്നേയും ക്രിസ്തുമസ് അടുക്കുമ്പോള്‍ അവസാന സമയ ഒരുക്കങ്ങള്‍ക്കും സമ്മാനങ്ങള്‍ക്കുമായി ഷോപ്പിങ്ങ് മാളുകളില്‍ തിക്കും തിരക്കും കാണാം.

കേരളത്തില്‍ കുട്ടിക്കാല സമയം ഓര്‍ത്തുപോകുന്നു. ക്രിസ്തുമസ്സ് അവുധി തുടങ്ങുവാന്‍ നോക്കിയിരിക്കും പിന്നെഅങ്ങോട്ടു നക്ഷത്രം ഉണ്ടാക്കലും, പുല്‍ക്കൂടു മിനഞ്ഞു ലൈറ്റുകള്‍ ഇടുക ഒക്കെആയി . അയല്‍ വക്കത്തുള്ള മറ്റു വീട്ടുകാരും ആയി ആരുടെ അലങ്കാരങ്ങള്‍ ഏറ്റവും മെച്ചമായി എന്നു വീമ്പടിക്കുന്ന ദിനങ്ങള്‍ ദൂരെയല്ലാ .

മറ്റൊരു രസകരമായ അനുഭൂതി , പള്ളയില്‍ നിന്നും ഒരു ഗ്യാസ് ലാംബ് തലയില്‍ ചുമപ്പിച്ചു ഇടവകയിലെ വീടുകളില്‍ കരോള്‍ പാട്ടുകള്‍ പാടി പോകുക എന്നത്. പാതിരാ ആകുമ്പോള്‍ തിരികെ എത്തി കുളിച്ചു നല്ല ഉടുപ്പുകള്‍ ഇട്ടു പാതിരാ കുര്‍ബാനക്കു പോകുക അതിനുശേഷം തിരികെ വന്നു വെടിക്കെട്ടും എല്ലാം ആയി ആ രാത്രി തീര്‍ത്തിരുന്നു.
രാവിലെ അടുക്കളയില്‍ നിന്നും വരുന്ന കറികളുടേയും പാലപ്പത്തിന്റ്‌റെയും നറുമണം ഇന്നും വായില്‍ വെള്ളമൂറ്റും. അന്നൊക്കെ ഇതുപോലുള്ള വിശേഷ ദിവസങ്ങളില്‍ മാത്രമേ കേയ്ക്കുപോലുള്ള മധുര പലഹാരങ്ങള്‍ എന്നേപ്പോലുള്ളവര്‍ക്കു കിട്ടിയിരുന്നുള്ളു. സമ്മാനങ്ങള്‍ നല്‍കുന്ന സബ്രദായം ഞങ്ങള്‍ക്കില്ലായിരുന്നു.

ഒട്ടനവധി രാജ്യങ്ങളില്‍ ക്രിസ്തുമസ് ദിനം ഒരു പൊതു അവുധിദിവസമാണ് . അതല്ലാത്തതായി ഉള്ളവ പലേ മുസ്ലിം രാഷ്ടങ്ങളും കൂടാതെ മുന്‍കാലങ്ങളില്‍ കമ്മൂണിസം നടപ്പില്‍ ഉണ്ടായിരുന്ന രാജ്യങ്ങളും. ഇതില്‍ ഒരു തമാശ, ചൈന ക്രിസ്തുമസ്സ് ആഘോഷിക്കില്ല എങ്കിലും ഈ ആഘോഷങ്ങള്‍ക്കാവശ്യമായ ഏതാണ്ടു 95 ശതമാനം സാധന സാമഗ്രികള്‍ ഉല്‍പ്പാദിപ്പിച്ചു ലോകം മുഴുവന്‍ വില്‍ക്കുന്നു എന്നതാണ് .ജപ്പാന്‍ പോലുള്ള ഏതാനും രാഷ്ട്രങ്ങള്‍ ക്രിസ്തുമസ് ഒരു മാതാഘോഷം ആയി കാണുന്നില്ല എങ്കിലും സമാധാനത്തിന്റ്‌റേയും പരസ്പര സ്‌നേഹത്തിന്റ്‌റേയും ദിനമായി ആചരിക്കുന്നു.

ഒരുകാഴ്ചപ്പാടില്‍ ക്രിസ്തുമസ്സ് ഒരു മതപരമായ ആഘോഷം എന്നു തീര്‍ത്തും പറയുവാന്‍ പറ്റില്ല. ശെരിതന്നെ, ക്രിസ്ത്തുമതം പഠിപ്പിക്കുന്നത് ഡിസംബര്‍ 25 ജീസസ്സിന്റ്‌റെ ജന്മദിനം എന്നാണ്. ചരിത്രകാരന്മാര്‍ പറയുന്നത്, ജീസസ്സിന്റ്‌റെആദ്യകാല അനുയായികള്‍ ഈ ജന്മദിനം ആചരിച്ചിട്ടില്ല . നാലാം നൂറ്റാണ്ടിന്റ്‌റെ ആരംഭത്തിലാണ് ക്രിസ്തുമസ് എന്ന ആഘോഷം റോമില്‍ തുടങ്ങുന്നത്. അതും കോണ്‍സ്റ്റാന്റ്‌റിന്‍ രാജകുടുംബം.ആ കാലങ്ങളില്‍ റോമില്‍ നടന്നിരുന്ന ശീതകാല ഉത്സവം ജീസസ്സിന്റ്‌റെ ബെര്‍ത്തഡേ ആക്കി മാറ്റി അത്രമാത്രം.

എല്ലാ ക്രിസ്ത്യന്‍ സമൂഹങ്ങളും ജീസസിന്റ്‌റെ ജന്മദിനം ഡിസംബര്‍ 25 ആം തിയതി അല്ല ആഘോഷിക്കുന്നത്.ഓര്‍ത്തഡോക് സ് ക്രിസ്‌റ്റെന്‍സ് ജനുവരി സെവന്‍ .യെഹോവ വിറ്റ്‌നസ്സ് പോലുള്ള സമൂഹങ്ങള്‍ ജീസസ് ജന്മദിനം ആഗോഷിക്കാറുമില്ല.

ഞാനിതെഴുതുന്നത് ആരുടേയും വിശ്വാസങ്ങളെ ചോദ്യീ ചെയ്യുന്നതിനോ മതവികാരങ്ങളെ വൃണപ്പെടുത്തുന്നതിനോ അല്ല. പിന്നേയോ, ചരിത്രകാരന്മാരുടേയും, ചരിത്രപുസ്തകങ്ങളുടേയും ആവിഷ്കരണങ്ങളെ അവലംബിച്ചാണ്.

അതെന്തുമാകട്ടെ നാം ഇവിടെ കാണേണ്ടത് ഈ ഉത്സവം എത്രയോ ജനതക്കു ഒന്നോ രണ്ടോ ദിവസങ്ങള്‍ ആണെങ്കില്‍ ത്തന്നെയും സന്തുഷ്ടമായ സമയം നല്‍കുന്നു എന്നതാണ്. കുട്ടികള്‍ ഓരോ വര്‍ഷവും ഈ ദിനം നോക്കിയിരിക്കും. സാന്താക്ലോസ് എന്ന സമ്മാന ധായകന്‍ വീട്ടിലെ പുകക്കുഴല്‍ വഴി എല്ലാവരും ഉറങ്ങുന്ന സമയം പ്രെവേശിച്ചു സമ്മാനങ്ങള്‍ ക്രിസ്തുമസ്ട്രീയുടെ അടിയില്‍ വയ്ക്കുന്നു എന്നും പാലും കൂക്കിയും കഴിച്ചിട്ടു സ്ഥലംവിടും നല്ല പിള്ളേര്‍ക്കു നല്ല സമ്മാനങ്ങള്‍ കിട്ടും ഇതെല്ലാം എത്രയോ മനോഹരമായ കഥകള്‍ ആണ് .

ലോകം മുഴുവന്‍ സമാധാവും സൗഹൃദവും എല്ലാവരും പരസ്പരം ആശംസിക്കുന്ന വേറൊരു ആഘോഷവും ഇല്ലാ. എങ്കില്‍ത്തന്നെയും ഈയടുത്ത കാലങ്ങളില്‍ പലേ രാഷ്ട്രങ്ങളും പൊതുജനതയും ഒരു ഭീതി നിറഞ്ഞ കണ്ണുകളോടെ ആണ് ഈ ഉത്സവ നാളുകള്‍ തരണം ചെയ്യുന്നത്.
മറ്റുള്ളവരുടെ സമാധാനം തകര്‍ത്തും ഭീകരത നാടുകളില്‍ പടര്‍ത്തിയും തങ്ങളുടെ ആവശ്യങ്ങള്‍ സാധിച്ചെടുക്കാം എന്ന മിധ്യാലോകത്തു ജീവിക്കുന്ന ഒരുപറ്റം ഈ ഭൂമിയില്‍ ഉണ്ട്. പരസ്പരം യുദ്ധഭീഷണികളും, അര്‍ത്ഥമില്ലാത്ത തത്വസംഹിതകളെ പൊക്കിപ്പിടിച്ചു നിരപരാധികളെ കൊന്നൊടുക്കുന്ന കഠിനഹൃദയരുടെ കണ്ണുകളും കാതുകളും ഈ സമാധാനത്തിന്റ്‌റെ സന്ദേശം തുറപ്പിക്കും എന്നാശിക്കേണ്ടാ.

ബി ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍ ടെക്‌സാസ്‌
Join WhatsApp News
Ninan Mathullah 2016-12-20 11:40:34
If you do not want to celebrate Christmas nobody insist on it. Why propaganda against it. Christmas is not business and money alone. If you are focused on it you will see that only. It is time for joy and expressions of love and forgiveness for many. Jesus had a birthday just as I have a birthday. My exact birthday is not sure. Still I have a right to celebrate my birthday. For hundreds of years Christian Church went through persecutions. Christians kept a low profile lest they will be identified and persecuted. Celebrating Christmas those days means lose of life. Nobody dared to celebrate Christmas. By the time Church got recognition hundreds of years later it is natural to have difference of opinion as to the exact birth date. There is no need to make an issue with that now. If you are looking for the negative there will be something always.
Anthappan 2016-12-20 11:21:55

Christmas is invented by religion and business to sell Jesus in the market and make money.  But X-mas make sense. As 'X' is an unknown quantity in algebra 

No body knows about Jesus birth and then why want to calibrate it?

JOHNY 2016-12-20 12:06:56
നസ്രായനായ യേശു ക്രിസ്തിയാനി എന്നൊരു വർഗത്തെ കുറിച്ച് ചിന്തിച്ചിട്ടുപോലും ഉണ്ടാവില്ല. യേശു ജനിച്ചത് എന്ന് എന്നതിന് ഏകദേശം ഒരു കണക്കു പോലും ഇല്ല. സി ഇ മൂന്നോ നാലോ നൂറ്റാണ്ടിൽ ആയിരിക്കാം എന്ന് ചരിത്രകാരന്മാർ. നാലാം നൂറ്റാണ്ടിൽ ആണ് സൂര്യ ദേവന്റെ ഉത്സവം റോമാ ചക്രവർത്തിമാർ ക്രിസ്തുവിന്റെ ജന്മദിനം ആയി ആചരിക്കാൻ ഉത്തരവിറക്കിയത്. അത് പോലെ തന്നെ തന്റെ യൗവന കാലത് 18 ഓളം വര്ഷം യേശു എവിടെ ആയിരുന്നു എന്നതും കൃത്യമായ  ഉത്തരം കിട്ടാത്ത ചോദ്യം ആണ്. എന്തിനു യേശു ദൈവ പുത്രൻ ആണോ അല്ലയോ എന്ന തർക്കം പൂർവ പിതാക്കന്മാരുടെയും ചക്രവർത്തിമാരുടെയും ഇടയിൽ നൂറ്റാണ്ടുകളോളം ഉണ്ടായിരുന്നു. ഇതൊക്കെ പറഞ്ഞാൽ മതം തലയ്ക്കു പിടിച്ച അച്ചായന്മാരും പുരോഹിതരും ഒരു തരത്തിലും സമ്മതിച്ചു തരില്ല എന്നറിയാം.  എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ
Holistic Math 2016-12-20 12:37:49

Holistic Math or Jesus Date of Birth Math

E.g. 1  (X = Jesus DOB)

2x-4=4or

2 (Jesus DOB)-4=4

There for Jesus’s DOB =4+4/2=8/2=4

So Jesus’s DOB can be on Dec. 4th

E.g. 2

1 (Jesus DOB)-1 = 24

 

There for Jesus’s DOB = 24+1/1 = 25/1= 25

So Jesus’s DOB can be on Dec. 25th also


If continue this math, it is impossible to find out his exact date of birth.  Moreover, if he is born by Holy Spirit then the dates are irrelevant.  Holy Spirit is not bound by time or date. 

Jesus said worship me in truth and spirit and demonstrate that in action so that the people those who are coming in contact with you will experience the love he was talking about.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക