Image

ഐ.എന്‍.എസ് ഖുക്രി: ഒരു ഡിസംബറിന്റെ നഷ്ട ദുഖം

റിയ അജയ് ഘോഷ്‌ Published on 20 December, 2016
ഐ.എന്‍.എസ് ഖുക്രി: ഒരു ഡിസംബറിന്റെ നഷ്ട ദുഖം
ഇത് ഇന്ത്യന്‍ നാവിക സേനാ യുദ്ധകപ്പലായിരുന്ന ഐ.എന്‍.എസ് ഖുക്രിയുടെ കഥ.  45 വര്‍ഷങ്ങള്‍ക്കു മുമ്പ് 1971ല്‍ ഡിസംബര്‍ ഒന്‍പത് രാത്രിയില്‍, പാകിസ്ഥാന്റെ മുങ്ങികപ്പല്‍ ആക്രമണത്തില്‍ അറബിക്കടലിന്റെ അഗാധതയിലേയ്ക്ക് 176 നാവികരും 18 ഓഫീസര്‍മാരുമായി മറഞ്ഞതാണ് ഐ.എന്‍.എസ് ഖുക്രി. ഐ.എന്‍.എസ് ഖുക്രിയുടെ കഥ തുടങ്ങുന്നത് ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധകാലത്ത് 1971ലെ നാവികസേനാ അറ്റാക്കുകളായ ഓപ്പറേഷന്‍ ട്രൈഡന്റ്, ഓപ്പറേഷന്‍ പൈത്തണ്‍ എന്നിവയില്‍ നിന്നാണ്. സമാനതകളില്ലാത്തതും എന്നാല്‍ ഒരു ഹോളിവുഡ് ആക്ഷന്‍ ചലചിത്രത്തിനു തുല്യവുമായ ഈ നാവിക ആക്രമണം രൂപമെടുക്കുന്നത്, ഇന്ത്യന്‍ കരസേനയുടെ പരമോന്നത പദവിയായ ഫീല്‍ഡ് മാര്‍ഷല്‍ (കരസൈന്യാധിപന്‍) എന്ന പദവിയിലെത്തിയ ആദ്യ വ്യക്തിയായ സാക്ഷാല്‍ സാം മനേക്ഷായുടെ യുദ്ധമുറിയില്‍ നിന്നാണ്.  ഐ.എന്‍.എസ് വിക്രാന്ത് അടങ്ങിയ നാവികവ്യൂഹം ഇന്നത്തെ ബംഗ്ലാദേശ്ശിലെ പാകിസ്ഥാന്‍ പടയെ വ്യോമ-നാവിക മാര്‍ഗം തരിപ്പണമാക്കുന്ന കാലമായിരുന്നു 71ലെ ഈ ഡിസംബര്‍ മാസം. 

അന്ന് പാകിസ്ഥാനിലെ തുറുമുഖങ്ങള്‍ ആക്രമിച്ചു കൊണ്ട്, അവരുടെ നാവിക സേനയേയും, അമേരിക്ക നല്‍കുന്ന ആയുധങ്ങള്‍ വഹിച്ചു വരുന്ന കപ്പലുകളേയും, ഇന്ധന ശേഖരത്തേയും സര്‍വോപരി കറാച്ചി പോര്‍ട്ട് നശിപ്പിക്കാനും വേണ്ടി നാവിക സേനാ രൂപം കൊടുത്ത ആക്രമണ പദ്ധതിയായിരുന്നു ഓപ്പറേഷന്‍ട്രൈഡന്റ്. അങ്ങനെ ഡിസംബര്‍ ആദ്യം നാവികസേനാ യുദ്ധകപ്പലുകളായ ഐ.എന്‍.എസ് ്‌നിപാട്ട്, ഐ.എന്‍.എസ് നീര്‍ഗാട്ട്, ഐ.എന്‍.എസ് വീര്‍, ഐ.എന്‍.എസ് പോഷക്, ഐ.എന്‍.എസ് വിദ്യുത   എന്നിവ കറാച്ചി ലക്ഷ്യമാക്കി പുറപ്പെട്ടു. പാകിസ്ഥാന്‍ സൈന്യം റേഡിയോ സിഗ്‌നലുകള്‍ വഴി ഇന്ത്യന്‍ കപ്പല്‍പടയുടെ നീക്കങ്ങള്‍  അറിയാതിരിക്കാന്‍ നമ്മുടെ നാവികര്‍ പരസ്പരം ആശയവിനിമയം നടത്താന്‍ ഉപയോഗിച്ചതു റഷ്യന്‍ ഭാഷയായിരുന്നു. ഊഹിച്ചതു പോലെ തന്നെ പാകിസ്ഥാന്‍ നാവിക സേന റേഡിയോ സിഗ്‌നലുകള്‍ പിടിക്കുകയും ചെയ്തു, എന്നാല്‍ അന്നേരം അമേരിക്കന്‍ ഏഴാം കപ്പല്‍ പടയെ നേരിടാന്‍ വേണ്ടി കടലില്‍ ഉണ്ടായിരുന്ന സോവിയറ്റ് യുദ്ധക്കപ്പലുകള്‍ ആമണന്നു കരുതി. 

ഇന്ത്യന്‍ നാവികസേന കറാച്ചിയില്‍ ആക്രമണം നടത്തും നേരം പാകിസ്ഥാന്‍ എയര്‍ഫോഴ്‌സ് നമ്മുടെ യുദ്ധകപ്പലുകളുടെ നേരെ പ്രത്യാക്രമണം നടത്തും എന്നു ഉറപ്പായിരുന്നു. അതിനാല്‍ തന്നെ നാവിക സേന വ്യോമസേനയുടെ സഹായം അഭ്യര്‍ഥിച്ചു. പക്ഷെ ബംഗ്ലാദേശ് അതിര്‍ത്തിയിലും, പാകിസ്ഥാന്‍ അതിര്‍ത്തിയിലും, സര്‍വോപരി ഇനി ചൈനാ ഒരു സാഹസം നടത്തിയാല്‍ നേരിടാനുള്ള തയ്യാറെടുപ്പിലും വ്യോമസേന ആയിരുന്നതിനാല്‍ നൂറു ശതമാനം ഉറപ്പായ ഒരു പിന്തുണ അവര്‍ക്കു നല്‍കാന്‍ സാധിച്ചിരുന്നില്ല. എന്തായാലും ഡിസംബര്‍ നാലാം തിയതി രാത്രിയില്‍ ഓപ്പറേഷന്‍ ട്രൈഡന്റ് ആരംഭിച്ചു. ഇന്ത്യന്‍ നാവികസേന പാകിസ്ഥാന്റെ സമുദ്ര അതിര്‍ത്തി കടന്നു. ആദ്യായി നമ്മുടെ യുദ്ധകപ്പലുകളുടെ ആയുധങ്ങളുടെ ചൂട് അറിഞ്ഞത് പാകിസ്ഥാന്റെ യുദ്ധക്കപ്പലായ പി.എന്‍.എസ്  ഖൈബര്‍ ആയിരുന്നു. പിന്നെ പി.എന്‍.എസ്  മുഹാഫിസ്, പി.എന്‍.എസ്  തുഗ്രില്‍. ശേഷം പി.എന്‍.എസ് ടിപ്പുസുല്‍ത്താനും മുങ്ങി. അതിനിടയില്‍ അമേരിക്കയില്‍ നിന്നും ആയുധങ്ങളുമായി വന്ന വീനസ് എന്നൊരു കപ്പലും കൂടി നാവിക സേന ആക്രമിച്ചു തകര്‍ത്തു. 

പരിഭ്രാന്തി പടിച്ച പാകിസ്ഥാനി മിലിട്ടറി ഉടനെ തന്നെ അടുത്തുള്ള വ്യോമസേനാ താവളങ്ങളെ പ്രത്യാക്രമണം നടത്തുവാന്‍ വേണ്ടി ബന്ധപ്പെടാന്‍ ശ്രമിച്ചു. പക്ഷെ, ആരും പ്രതികരിക്കുന്നില്ല. അവിടെയാണ് സിനിമാ സ്‌റ്റൈലില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വരുന്നത്. നാവിക ആക്രമണം തുടങ്ങുന്നതിനു തൊട്ടു മുന്നെയായി കുറച്ചു സുഖോയി 7 ബോംബര്‍ വിമാനങ്ങളും, അവയ്ക്കു തുണയായി കുറച്ചു മിഗ് 21 പോര്‍വിമാനങ്ങളും നമ്മുടെ വ്യോമ സേനാ താവളങ്ങളില്‍ നിന്നും പുറപ്പെട്ടിട്ടുണ്ടായിരുന്നു. തകര്‍ന്നു തരിപ്പണമായി കിടക്കുന്ന പാകിസ്ഥാനി വ്യോമതാവളങ്ങളില്‍ അപ്പോള്‍ ബാക്കിയാരും ഉണ്ടായിരുന്നില്ല. ശേഷം കറാച്ചിയിലെ ആയുധപ്പുരകളും, ഇന്ധനശാലയും ഒക്കെ ആയി നമ്മുടെ ലലക്ഷ്യം. കറാച്ചി പോര്‍ട്ട് കത്തിച്ചു. ആ അഗ്‌നി 150 കിലോമീറ്റര്‍ ദൂരെ നിന്നും തന്നെ കാണാം ആയിരുന്നത്രേ. വെറും 27 കിലോമീറ്റര്‍ ദൂരം മാത്രേ കറാച്ചിയുമായി സേനാകപ്പലുകള്‍ക്കു ഉണ്ടായിരുന്നു ഉള്ളു. അവിടം ചെന്നു അവരെ തകര്‍ത്തു ഒരാള്‍ക്കും ഒരു പോറല്‍ പോലും പറ്റാതെ ഇന്ത്യന്‍ സൈന്യം തിരികെ വന്നൂ. ചുരുക്കി പറഞ്ഞാല്‍ സമ്പൂര്‍ണ കര, വ്യോമ, നാവിക ആധിപത്യം ഇന്ത്യ പാകിസ്ഥാനു മേല്‍ സ്ഥാപിച്ചു.

ഇനി ഖുക്രിയുടെ കഥാ, അവള്‍ ആക്രമിക്കപ്പെടുന്നതു ഡിസംബര്‍ 9നു രാത്രിയില്‍ ഗുജറാത്ത് തീരത്തിനു അടുത്താണ്. നേവല്‍ റെക്കോര്‍ഡ് പ്രകാരം പാകിസ്ഥാനി അന്തര്‍വാഹിനിയായ പി.എന്‍.എസ്  ഹന്‍കൊര്‍ തൊടുത്തു വിട്ട ഒരു ടോര്‍പ്പിടോ ഐ.എന്‍.എസ് ഖുക്രിയുടെ പിന്‍വശത്ത് സ്‌ഫോടനം ഉണ്ടാകുകയും, ശേഷം കപ്പല്‍ മുങ്ങുകയും ചെയ്തു. അതെ അന്തര്‍വാഹിനീ തൊടുത്തു വിട്ട ബാക്കി രണ്ടു ടോര്‍പ്പിടോകള്‍ ഖുക്രിയുടെ കൂടെ ഉണ്ടായിരുന്ന ഐ.എന്‍.എസ് കുത്തര്‍, ഐ.എന്‍.എസ്  കൃപാണ്‍  എന്നിവയെ സ്പര്‍ശിച്ചില്ല. എന്നാല്‍, ഖുക്രി മുങ്ങുമ്പോള്‍ രക്ഷപ്പെട്ട നാവികര്‍ പറയുന്ന കഥ വേറെ ആണ്. അന്നത്തെ സര്‍ക്കാര്‍ അതു കാര്യായി എടുത്തില്ല.

മൂന്നു ടോര്‍പ്പിടോകളാണ് ഐ.എന്‍.എസ് ഖുക്രിയില്‍ പതിച്ചത്. പിന്നില്‍, മധ്യത്തില്‍, മുന്നില്‍. ശേഷം ആ അന്തര്‍വാഹിനി സമുദ്രപ്രതലത്തില്‍ പൊങ്ങി വരുന്നതും അവര്‍ കണ്ടൂവത്രേ. സംശയം ഉണ്ടാക്കുന്ന കാര്യം, ഈ മൂന്നു യുദ്ധകപ്പലുകളും അപ്പോള്‍ പാകിസ്ഥാനുണ്ടായിരുന്ന ഏതൊരു അന്തര്‍വാഹിനിയെയും കണ്ടെത്താന്‍ സാധിക്കുന്ന സാങ്കേതിക വിദ്യയുള്ളവയായിരുന്നു. പക്ഷെ ഒരു കപ്പലിനും സോണാറില്‍ ആ അന്തര്‍വാഹിനിയെ കൃതായി കിട്ടിയില്ല. രണ്ടു ദിവസം മുന്നേ ഒരു പാകിസ്ഥാന്‍ അന്തര്‍വാഹിനിയെ ഇന്ത്യന്‍ നേവി മുക്കുകയും ചെയ്തിരുന്നു. ഡിസംബര്‍ അഞ്ചാം തിയതി മുതല്‍ തന്നെ ഇടയ്ക്കിടെ അറബി കടലില്‍ ഒരു അന്തര്‍വാഹിനിയുടെ സിഗ്‌നലുകള്‍ നാവികസേനയുടെ പല കപ്പലുകള്‍ക്കു കിട്ടുന്നുണ്ടായിരുന്നു, വിമാനങ്ങളും ഹെലികോപ്റ്ററുകളും അതിനെ തേടുന്നുണ്ടായിരുന്നു. പക്ഷെ അതിനെ മാത്രം കിട്ടിയില്ലാ.

ഐ.എന്‍.എസ് ഖുക്രി ആക്രമണത്തിനു ശേഷം, നാവിക സേനാ പ്രതികാരപൂര്‍ണമായി അറബി കടലില്‍ ദിവസങ്ങളോളം വ്യാപക തിരച്ചില്‍ നടത്തി. കൂടെ സോവിയറ്റ് നേവിയും തിരഞ്ഞു. പക്ഷെ പാക് അന്തര്‍വാഹിനിയെ മാത്രം കിട്ടിയില്ല. പാകിസ്ഥാന്‍ ഉപയോഗിക്കുന്നത് ഡീസല്‍ അന്തര്‍വാഹിനികള്‍ മാത്രമാണ്. അവയ്ക്കു ഒരു ദിവസം, കൂടി പോയാല്‍ രണ്ടു ദിവസം മാത്രേ കടലിനു അടിയില്‍ തങ്ങുവാന്‍ സാധിക്കൂ. ശേഷം അവയിലെ ബാറ്ററിയുടെ ചാര്‍ജ് തീരുകയും, ഡീസല്‍ അന്തര്‍വാഹിനികള്‍ കടലിനു മേലെ പൊങ്ങി വന്നു എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചു ബാറ്ററിചാര്‍ജ് ചെയ്യുകയും വേണം. പക്ഷെ ഈ  അന്തര്‍വാഹിനി മാത്രം പൊങ്ങി വന്നില്ല. ഇത്രയധികം കപ്പലുകള്‍, വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍ ഒക്കെ അരിച്ചു പെറുക്കിയിട്ടും അതിനെ കിട്ടിയില്ല. മാത്രമല്ല, പാകിസ്ഥാനില്‍ നിന്നും ഒരു ബോട്ട് പോലും നമ്മുടെ നാവിക സേനയുടെ സമ്മതം ഇല്ലാതെ പുറമേ പോകാത്ത നേരം, എങ്ങിനെ ഈ ഒരു അന്തര്‍വാഹിനി മാത്രം അവിടെയെത്തി...?

ഇതിന് ഒരു ഉത്തരം മാത്രേ ഉള്ളു, അതൊരു ഡീസല്‍ അന്തര്‍വാഹിനി ആയിരുന്നില്ല. ആണവ അന്തര്‍വാഹിനികള്‍ക്കു മാത്രമേ ഇതയും ദിവസം കടലിനടിയില്‍ കഴിയാന്‍ സാധിക്ക. എന്നാല്‍  പാകിസ്ഥാന് ആണവ അന്തര്‍വാഹിനി ഇല്ല താനും.  പിന്നെ ഒരു സാധ്യത മാത്രേ ഉള്ളു. ഐ.എന്‍.എസ് ഖുക്രിയെ ആക്രമിച്ചതി നമ്മള്‍ പഠിച്ചതു പോലെയും, നമ്മള്‍ അറിഞ്ഞത് പോലെയും, ഒരു പാകിസ്ഥാന്‍ അന്തര്‍വാഹിനി ആയിരുന്നില്ല, മറിച്ചു ഒരു അമേരിക്കന്‍ അന്തര്‍വാഹിനി ആയിരുന്നു. കാരണം അപ്പോള്‍ അമേരിക്കന്‍ ഏഴാം കപ്പല്‍ പടയുടെ കൂടെ ഒന്നു രണ്ടു അന്തര്‍വാഹിനികളും ഉണ്ടായിരുന്നു. എന്തിനാണ് അവര്‍ നമ്മെ ആക്രമിച്ചത് എന്നു ചോദിച്ചാല്‍, ഇതിനിടയില്‍ നമ്മുടെ നാവിക സേന പാകിസ്ഥാന് ആയുധം എത്തിക്കാന്‍ വന്ന ഒരു അമേരിക്കന്‍ ചരക്കു കപ്പലും ഒരു ബ്രിട്ടീഷ് ചരക്കു കപ്പലും നശിപ്പിച്ചിരുന്നു. അതിനു പ്രതികാരമായും, ഇന്ത്യയോടുള്ള വിരോധവും, പാകിസ്ഥാന്‍ ചായയ്‌വുമായിരുന്നിരിക്കാം ആ ആക്രമണത്തിന് ആധാരം.

എന്തായാലും ശരി, 45 വര്‍ഷം മുമ്പേ ചരിത്രം രചിക്കപ്പെട്ടു. ബംഗ്ലാദേശ് ഉണ്ടായി. പാകിസ്ഥാന്‍ അന്നും പാഠം പഠിച്ചു. അതിനു മുന്നേയും പഠിച്ചു, ഇനി പഠിക്കാനും ഇരിക്കുന്നു പല പാഠങ്ങള്‍. സോവിയറ്റ് റഷ്യ എന്നൊരു കമ്മുണിസ്റ്റ് രാജ്യം അന്ന് നമ്മുടെ കൂടെ ഉണ്ടായിരുന്നു അമേരിക്കന്‍ ഏഴാം കപ്പല്‍ പടയെ നേരിടാന്‍ വേണ്ടി 176 നാവികരും 18 ഓഫീസര്‍മാരും അടങ്ങുന്ന ഐ.എന്‍.എസ് ഖുക്രി ഇന്നും അറബിക്കടലിന്റെ അടിത്തട്ടില്‍ ഉണ്ട്. ക്യാപ്റ്റന്‍ മുങ്ങുന്ന കപ്പലില്‍ വച്ച് തന്റെ ലൈഫ് ജാക്കറ്റ് ഒരു ജൂനിയര്‍ ഓഫീസര്‍നു നല്‍കി അദ്ദേഹത്തോട് രക്ഷപ്പെടാന്‍ ഉത്തരവ് കൊടുത്തതിനു ശേഷം, ഐ.എന്‍.എസ് ഖുക്രിയോടൊപ്പം പോയി. 45 വര്‍ഷം മുമ്പുള്ള ഈ ഡിസംബര്‍ മാസം, കടലിലും കരയിലും ആകാശത്തിലും നമ്മുടെ സഹോദരി സഹോദരന്മാര്‍ നമുക്കു വേണ്ടി പോരാടുകയായിരുന്നു കലലിന്നഗാധതയില്‍ മറഞ്ഞ ഐ.എന്‍.എസ് ഖുക്രിയോടൊപ്പം.

ഐ.എന്‍.എസ് ഖുക്രി: ഒരു ഡിസംബറിന്റെ നഷ്ട ദുഖം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക