Image

ഓശാനയുടെ കഴുതയും സ്വാതന്ത്ര്യത്തിന്റെ കുതിരയും: ക്ര്‌സിമസിന്റെ വെല്ലുവിളിയും : ഡോ. ബാബു പോള്‍

Published on 23 December, 2016
ഓശാനയുടെ കഴുതയും സ്വാതന്ത്ര്യത്തിന്റെ കുതിരയും: ക്ര്‌സിമസിന്റെ വെല്ലുവിളിയും : ഡോ. ബാബു പോള്‍
രണ്ടായിരത്തോളമാണ്ടുകള്‍ക്കപ്പുറത്ത്, അന്നൊരു വസന്തകാലത്ത്, ഏതാണ്ട് ഒരേ സമയത്ത് രണ്ടു ഘോഷയാത്രകള്‍ യഹൂദതലസ്ഥാനമായ യരൂശലേമില്‍ പ്രവേശിച്ചു. പെസഹാപ്പെരുന്നാള്‍ പ്രമാണിച്ചു യരൂശലേം ജനനിബിഡമാവുകയും, കലഹസാദ്ധ്യത വര്‍ദ്ധിച്ചിരിക്കുകയും ചെയ്യുമ്പോള്‍ വലിയ ഹേരോദിന്റെ കൊട്ടാരത്തില്‍ താമസിച്ചു കൊണ്ട് നിയമസമാധാനപാലനം നിര്‍വഹിക്കുവാന്‍ എഴുന്നള്ളുന്ന റോമന്‍ ഗവര്‍ണര്‍ പൊന്തിയോസ് പീലാത്തോസ്. 

 പടിഞ്ഞാറു നിന്ന് അശ്വാരൂഢരായ ആയുധപാണികളോടെ നഗരത്തിന്റെ കിഴക്കുനിന്നു കുരുത്തോലകള്‍ വീശി ഓശാന പാടുന്ന കര്‍ഷക ജനതയെ നയിച്ചുകൊണ്ടു കഴുതപ്പുറത്ത് ഒരു സമാധാനപ്രഭു, യേശുക്രിസ്തു. സാമ്രാജ്യവും ദൈവരാജ്യവും; അധീശതയും മനുഷ്യാവകാശവും. യേശു നയിച്ച ഈ 'കര്‍ഷറാലി'യുടെ സാംഗത്യം തെളിയണമെങ്കില്‍ അത് അരങ്ങേറിയ നഗരത്തിലെ അവസ്ഥ അറിയേണ്ടതുണ്ട്.

യേശു ജനിച്ച കാലത്ത് യഹൂദന്മാരുടെ തലസ്ഥാനവും പുണ്യഭൂമിയുമെന്ന നിലയില്‍ യരൂശലേം ആയിരത്തിലേറെ സംവത്സരങ്ങള്‍ പിന്നിട്ടു കഴിഞ്ഞിരുന്നു. ദാവീദാണു യരൂശലേം ആസ്ഥാനമാക്കിയത്. തന്റെ മുന്‍ഗാമിയുടേയോ തന്റേയോ ഗോത്രഭൂമിയിലാകരുത് ആസ്ഥാനം എന്ന ഭരണതന്ത്രജ്ഞത ഈ തീരുമാനത്തിന്റെ പിന്നില്‍ ഉണ്ടായിരുന്നിരിയ്ക്കാം എന്നു 'വേദശബ്ദരത്‌നാകരം' ഊഹിച്ചിട്ടുണ്ട്. ദാവീദും മകന്‍ ശലോമോനുമാണ് അവിടെ നിന്ന് അവിഭക്ത ഇസ്രായേലിനെ ഭരിച്ചത്. അറിവിലും വിദേശബന്ധങ്ങളിലുമൊക്കെ മുന്നില്‍ ശലോമോന്‍ ആയിരുന്നെങ്കിലും സൂര്യവംശത്തില്‍ ശ്രീരാമന്‍ എന്ന കണക്കെ യഹൂദചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ളതു ദാവീദാണ്. അതുകൊണ്ടാണു രാജ്യം വിഭജിയ്ക്കപ്പെടുകയും പ്രതാപം അസ്തമിക്കുകയും അന്യര്‍ അവകാശത്തിലേയ്ക്കു പ്രവേശിയ്ക്കുകയും ചെയ്ത കാലത്തു വിമോചകനായി അവതരിയ്ക്കാനുള്ളവനെ ദാവീദുപുത്രന്‍ എന്നു സമൂഹം വിളിച്ചത്.

ശലോമോന്‍ പണികഴിപ്പിച്ച ദേവാലയം യഹൂദവേദശാസ്ത്രത്തില്‍ 'ഭൂമിയുടെ നാഭി'യായി: ഈശ്വരനും മനുഷ്യനും തമ്മിലുള്ള നാഭീനാളബന്ധത്തിന്റെ പ്രതീകം. യഹൂദന്മാരുടേതാണു ദേവാലയമെങ്കിലും ജ്ഞാനിയായ ശലോമോന്റെ ഭാവനയില്‍ അതു വിജാതീയരും വിദേശീയരും വിളിച്ചാല്‍ വിളി കേള്‍ക്കുന്ന ഇടവുമായിരുന്നു. സര്‍വവ്യാപിയായ ഈശ്വരന്റെ സവിശേഷസാന്നിദ്ധ്യം സകലരും അനുഭവിച്ചറിയുന്ന സ്ഥലമായി യരൂശലേം ദേവാലയം വാഴ്ത്തപ്പെട്ടു. ഈശ്വരസാന്നിദ്ധ്യം മാത്രമല്ല ഈശ്വരന്റെ കൃപയും ദാക്ഷിണ്യവും ലഭിയ്ക്കുന്ന സ്ഥാനവുമായി ബലിയര്‍പ്പിയ്ക്കപ്പെടുന്ന ദേവാലയം. ആരോഹണഗീതങ്ങള്‍ എന്നറിയപ്പെടുന്ന പതിനഞ്ചു സങ്കീര്‍ത്തനങ്ങളുണ്ടു ബൈബിളില്‍. അവയോരോന്നും യരൂശലേമിന്റെ മഹത്വം വിളിച്ചോതുന്നതാണ്.

എന്നാല്‍ യരൂശലേം ദൈവത്തിന്റെ പട്ടണം മാത്രമായിരുന്നില്ല. ശലോമോന്റെ ഭരണകാലത്തിന്റെ അവസാനത്തോടെ അതൊരു അധീശതാവ്യവസ്ഥിതിയുടെ കേന്ദ്രം കൂടിയായി. അധീശതാവ്യവസ്ഥിതി എന്ന പ്രയോഗം വിശദീകരിയ്‌ക്കേണ്ടതുണ്ടെന്നു തോന്നുന്നു. പ്രാചീനകാലത്തെ കാര്‍ഷികസമ്പദ്‌വ്യവസ്ഥയെ സൂചിപ്പിയ്ക്കുന്നു ഈ പദപ്രയോഗം. അതിനു മൂന്നു സവിശേഷതകള്‍ കാണം. ഒന്ന്: രാഷ്ട്രീയമായ അടിച്ചമര്‍ത്തല്‍. സാധാരണക്കാരന് ഒന്നിലും ഒരധികാരവുമുണ്ടായിരുന്നില്ല. രാജാക്കന്മാര്‍, പ്രഭുക്കന്മാര്‍, അവരോടൊട്ടിനിന്നവര്‍ ഇങ്ങനെ കുറേപ്പേര്‍ ഏറെപ്പേര്‍ക്കു മേല്‍കര്‍തൃത്വം നടത്തി. രണ്ട്: സാമ്പത്തികചൂഷണം. വ്യവസായപൂര്‍വയുഗത്തില്‍ സമ്പത്തിന്റെ സ്രോതസ്സു കൃഷിയായിരുന്നു. അതിന്റെ മൂന്നില്‍ രണ്ടു ഭാഗം അധീശവര്‍ഗത്തിന്റെ കൈകളിലെത്തിച്ചേരും എന്നുറപ്പിയ്ക്കുന്നതായിരുന്നു അവരുണ്ടാക്കിയ വ്യവസ്ഥകളും ചട്ടങ്ങളും. 

ഭൂമിയുടെ ഉടമ ഈശ്വരനാണ് എന്നതാണു ബൈബിളിലെ (ഖുര്‍ആനിലേയും) അടിസ്ഥാനസങ്കല്പം. ഫലത്തിലതു മാറ്റി മറിയ്ക്കപ്പെട്ടു. കടം കയറിയപ്പോള്‍ കര്‍ഷകന്‍ കര്‍ഷകത്തൊഴിലാളിയായി. കര്‍ഷകത്തൊഴിലാളി പിന്നെ അടിമയായി. മൂന്ന്: മതപരമായ അംഗീകാരം ഈ ചൂഷണങ്ങള്‍ക്കു കിട്ടി. രാജാധികാരം ദൈവദത്തം. രാജാവു ദൈവപുത്രന്‍. സാമൂഹികവ്യവസ്ഥിതി ദൈവീകനിയമം. പഴയനിയമത്തിലെ ഉല്പതിഷ്ണുക്കളായ പ്രവാചകര്‍ ഈ അവസ്ഥയെയൊക്കെ വെല്ലുവിളിച്ചുവെന്നതു ശരി. എങ്കിലും പൊതുവേ അധീശതാവ്യവസ്ഥിതിയിലെ അന്യായങ്ങള്‍ക്കു നിയമസാധുത നല്‍കുകയാണു മതങ്ങള്‍ ചെയ്തിരുന്നത്.

മനുസ്മൃതി ഓര്‍മ്മ വരുന്നു. അതായത്, യഹൂദമതത്തിലോ പലസ്തീന്‍ നാട്ടിലോ മാത്രം സംഭവിച്ച അപഭ്രംശമായിരുന്നില്ല ഇതൊന്നും. മനുഷ്യസംസ്‌കാരത്തിന്റെ അയ്യായിരം കൊല്ലത്തെ ചരിത്രത്തിന്റെ തുടര്‍ച്ചയെന്നേ പറയാനാവൂ. എന്നാല്‍ റോം അര്‍ക്കലാവോസ് രാജാവിനെ സ്ഥാനഭ്രഷ്ടനാക്കി ഭരണം ഏറ്റെടുത്തതോടെ ഈ അധീശതാ വ്യവസ്ഥിതിയുടെ ആധാരശിലയയി യരൂശലേം ദേവാലയവും മഹാപുരോഹിതസമൂഹവും മാറി. അതിനെതിരേയാണു യേശു പടനയിച്ചത്.

യരൂശലേം ഉള്‍പ്പെടുന്ന പലസ്തീന്‍ നാട് റോമാഭരണത്തിലായപ്പോള്‍ കൃഷിയുടെ സ്വഭാവവും മാറി. ഭക്ഷ്യവിളകളേക്കാള്‍ കൂടുതല്‍ ഒലീവ്, അത്തി, ഈന്തപ്പഴം തുടങ്ങിയ 'വാണിജ്യ'വിളകളായി. വാണിജ്യവിളയ്ക്കു കൂടുതല്‍ മൂലധനം വേണം. പഴയ കര്‍ഷകര്‍ പലരും പുറത്തായി. 'മഹാപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരും' എന്നാണ് അധീശവര്‍ഗത്തെക്കുറിച്ചു ബൈബിളിലെ ആദ്യരചനയുടെ കര്‍ത്താവായ മര്‍ക്കോസ് പറയുന്നത്. ശാസ്ത്രിമാര്‍ അറിവുള്ളവരായിരുന്നു. രായസവും രേഖകളും അവര്‍ സൂക്ഷിച്ചു.

ഈ കര്‍ഷകചൂഷണത്തോടൊപ്പം നികുതിപിരിവിന്റെ കേന്ദ്രമായും യരൂശലേം നിലകൊണ്ടു. പെരുന്നാളിനു രണ്ടുരണ്ടരലക്ഷം ജനം ഒത്തു ചേരുന്ന നഗരത്തിലെ നാല്‍പ്പതിനായിരം സ്ഥിരവാസക്കാര്‍ ധനികരായിരുന്നു. അവരൊക്കെ വ്യക്തിപരമായി അഴിമതിക്കാരോ ക്രൂരന്മാരോ ആയിരുന്നുവെന്നല്ല. നന്മനിറഞ്ഞവരും വിശ്വസ്തരുമായിരുന്ന വ്യക്തികളും ഈ അധീശതാവ്യവസ്ഥിതിയെ നിലനിര്‍ത്തുന്നതില്‍ പങ്കുവച്ചിരുന്നു. അറിഞ്ഞും, ചിലരെങ്കിലും അറിയാതെയും എന്നു മാത്രം.

യേശു യരൂശലേം ഒഴികെ ഒരു മഹാനഗരവും സന്ദര്‍ശിച്ചില്ല. നാട്ടിന്‍പുറങ്ങളിലും കഫര്‍നാഹും പോലുള്ള ചെറിയ പട്ടണങ്ങളിലുമല്ലാതെ, ടൈബീരിയസ്സിലോ സെഫോറിസ്സിലോ നാം അവനെ കാണുന്നില്ല. സ്വാഭാവികമായും ആദ്യകൃതിയായ മര്‍ക്കോസിന്റെ സുവിശേഷത്തില്‍ ഗലീലയില്‍ നിന്നു യരൂശലേമിലേയ്ക്കുള്ളൊരു നവോത്ഥാനമാര്‍ച്ച് ആണു യേശുവിന്റെ പരസ്യശുശ്രൂഷയുടെ കാതല്‍. അടിസ്ഥാനചിന്ത സഹനത്തിലൂടെ വിജയം എന്നതാണ്.

മൂന്നു പ്രധാന ഘടകങ്ങള്‍. ഒന്ന്, ഉപരി സൂചിപ്പിച്ച സമ്പൂര്‍ണസമര്‍പ്പണം. ക്രൂശിലേറാനുള്ളവന്‍ ക്രൂശു വഹിച്ചുകൊണ്ടു ശതാധിപന്റെ പിറകെ ഇടം വലം നോക്കാതെ നടക്കേണ്ടവനാണ്. ആ ശതാധിപന്റെ സ്ഥാനത്താണു സര്‍വാധിപനായ ഈശ്വരന്‍. ഒരുവന്‍ ഈശ്വരന്റെ പിന്നാലെ ഇറങ്ങിത്തിരിച്ചാല്‍ പിന്നെ ഈശ്വരനൊഴികെ മറ്റൊന്നും അവന്റെ യാത്രയെ നിയന്ത്രിച്ചുകൂടാ. രണ്ടാമത്, തന്നെത്താന്‍ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും. ഒരുവന്‍ മുമ്പന്‍ ആകുവാന്‍ ഇച്ഛിച്ചാല്‍ അവന്‍ എല്ലാവരിലും ഒടുക്കത്തവനും എല്ലാവര്‍ക്കും ശുശ്രൂഷകനുമാകണം എന്നു യേശു പറഞ്ഞു. മൂന്നാമത്, അധീശതയല്ല ദൈവരാജ്യത്തിന്റെ അടയാളം. 

'ജാതികളില്‍ അധിപതികളായവര്‍ അവരില്‍ കര്‍തൃത്വം ചെയ്യുന്നു...അധികാരം നടത്തുന്നു... നിങ്ങളുടെ ഇടയില്‍ അങ്ങനെയാകരുത്.' ഒരു പുതിയ വ്യവസ്ഥിതിയ്ക്കുള്ള ആഹ്വാനമാണ് ഇവിടെ കാണേണ്ടത്. ദേവാലയത്തിലെ ബലികളേയും മഹാപുരോഹിതന്മാരേയും യേശു എതിര്‍ത്തത് ഒന്നാം നൂറ്റാണ്ടിലെ അധീശതാവ്യവസ്ഥിതിയുടെ പ്രതീകങ്ങള്‍ എന്ന നിലയിലാണ്. അന്നു പീലാത്തോസിന്റെ പരേഡു കണ്ട് 'കൊടിയേറ്റ'ത്തിലെ ഗോപിയെപ്പോലെ 'ഹൗ എന്തൊരു സ്പീഡ്' എന്നു പറഞ്ഞവര്‍ എല്ലാം ചീത്ത മനുഷ്യരായിരുന്നില്ല. 

എങ്കിലും അന്തിമവിജയത്തിലേയ്ക്കു നയിയ്ക്കുന്നത് ഓശാനയുടെ കഴുതയാണ്, സാമ്രാജ്യത്വത്തിന്റെ കുതിരയല്ല എന്ന് അവര്‍ അറിഞ്ഞില്ല. ശ്രീയേശുവിന്റെയും ക്രിസ്മസ്സിന്റെയും വെല്ലുവിളി ഒളിഞ്ഞിരിക്കുന്നത് ഇവിടെയാണ്.
Join WhatsApp News
Tom Abraham 2016-12-24 06:22:16

Babu Paul s best article of the year. Suffice to say, a Wise man before Jesus, blessed , from Kerala. Great title, greater content. Honorable, adorable, credible.  Merry, merry Christmas ! 

Tomabrahamoc@gmail.com

നാരദന്‍ 2016-12-24 08:15:36
Rev.George seems like very educated, look at his sentences
Rev.George 2016-12-24 07:50:58
Babu Paul is thinking that he isthewise man ofbtheworld because he go to the Hindu temples,then tothe Muslim mosques then to Preach in the Maramon Convetion.So he is the wisemanin the world.My suggestion is know little and knowit well.Then write the foolishness.O.K.See you.
Moothappan 2016-12-24 09:26:42
You got it wrong, rev. George. Babu Paul s inclusivity must be applauded. He cannot discriminate , he was in public service. Who gave you rev. Status ? Your ancestors Dravidians or Hebrews, or Europeans ? This Christmas, let us be broad- minded. Jesus invited everybody for a big banquet.
andrew 2016-12-25 12:25:10

Few historical points to ponder on HOSANA

{not a personal criticism}

did it really happen ? Every year during the festival of ancient Mediterranean pagan god Dionysus; his statue was mounted on a horse, tree branches were strewn all around with crowd bearing tree limbs and a royal parade carried him to the gates of the city. He had a crown made of leaves and was hung on a tree. He was the god who taught humans the art of wine making. On festival days, priests filled stone jars with water and in the morning it was turned into wine by the god . His devotees loved him for the wine and pleasures followed. His death and resurrection was observed by worshipers with grief and godly fear. Sounds familiar ?

In the gospel according to Mark, Jesus is riding on 2 untamed donkeys at the same time. Imagination will enrich you : large crowd howling and waving tree branches & Jesus on 2 untamed Donkeys.

The donkey ride to Jerusalem & the incidents that followed lead to the arrest & Crucifixion of Jesus within 6 days. But the gospel according to John is different. The Hosanna incident occurs at the very beginning of his public works; of which he continued for 3 years. It took them 3 years to catch him. So the temple incident was not the cause of the anger of the Priests. Someone's gospel is false ?

The temple was the barracks of the Roman army, will they allow a royal procession like that to happen?

Jews were conquered and their laws were banned. Do they had the power to prosecute Jesus who claimed to be their king?

When the king appointed by Roman Emperor is ruling Jews, will they tolerate a threat to the king & his Emperor?

Jesus being the new king of Jews, do Pontius Pilate a small provincial Governor; had the power to send him to death? Only the Emperor had that power.

Jesus was not born in the tribe of David, how can he claim he was the kingly Messiah of the Jews? The Israelite regarded their Messiah as a teacher, not a king.

The epic of Jesus was fabricated by combining the epic of

several pagan gods.

New testament scholars are still in search for that ' real Jesus'.

Tom Abraham 2016-12-25 18:45:51

Has anyone watched Sunday s CNN documentary on Jesus ? Faith, Fake or Forge. Scientists are proving with carbon dating the evidence in The Shroud of Turin. Even the blood drops are tested, chemistry, radiobiology, modern spectrometry applied. You know who is hiding FACTs from you, Malayalee reader 


Moothappan 2016-12-25 21:03:19
 Babu Pual is one of the  wise men visited Jesus in the manger and whatever he bullshits must be accepted without raising in questions.  
Anthappan 2016-12-25 21:43:26

Jesus Fake or Forge?

The popular image of Jesus is widely accepted. Yet as an image of the historical Jesus -of what Jesus was like as a figure of history before his death – the popular image is not accurate indeed, it is strongly misleading.  This statement, surprising though it is to many people (including many within the church), is a bedrock conclusion of mainstream New Testament scholarship.

The conclusion flows out of the meticulous study of the New Testament documents over the past two centuries, most of it done by Christian scholars.  Of primary importance for the collapse of the popular image in scholarly circles is the sharp contrast between the portraits of Jesus in John’s gospel and the other three gospels (Mathew, Mark, and Luke), collectively known as the synoptic gospels (from the Greek root “seen together) because of their many similarities.  John differs sufficiently that his gospel must be seen separately.

According to John, as already noted, Jesus spoke often and openly about his exalted identity and purpose.  However, the synoptics contain a very different picture.  According to Mark, still judged to the earliest gospel by most scholars, Jesus never proclaimed his exalted identity; it did not constitute part of this public teaching or preaching.  The silence of Jesus about his own identity is matched by a corresponding silence on the part of the other human actors in Mark’s narrative.  Indeed, on only two occasions was there an exchange between Jesus and those he encountered regarding who he was.  Both occasions were private, not public. And both were near the end of the ministry.  Throughout Mark’s gospel is dominated by “the Messianic secret”; though Mark clearly believed that Jesus was the Messiah, his messiahship was a secret during the ministry.  In short, in Mark the proclamation of Jesus’ own identity and of the saving purpose of his death was not the message of Jesus. He did not proclaim himself.

When once this fundamental contrast between John and Mark was seen, a great historical either/or presented itself to scholars.  Either the historical Jesus openly proclaimed his divine identity and saving purpose (John) or he did not (Mark). To put the issue most directly, Jesus could not consistently proclaim his identity and at the same time not do so.  Thus, the question became, “Which image of Jesus is more likely to be like the historical Jesus, John’s or Mark’s?”  The nearly universal answer given by scholars was “Mark.” With that answer, the popular image’s basis as a historical image disappeared.  The image of Jesus as one who taught that he was the Son of God  who was to die for the sins of the world is not historically true.

Christian religion under the careful leadership of priests were forging many stories, for time immemorial, which nobody can go and prove.  But, they have people like Mathulla to spread the lie and thousands of morons listen to it.   It is just like our backyard; if we don’t check on a regular basis, the bush and weed will spread, uncontrollably, and make it hard to clean.  Jesus’s teachings are good and it can be applied in our life. But, If one waists time drilling down on his deity then their motives must be checked out.  (It could be the start of another denomination or religion)

 

 

Anthappan 2016-12-26 20:01:21

Trump was chosen by Putin. Otherwise, you were influenced by Putin’s thoughts; Trump is a narcissist.  The people who love himself cannot love others.     He is not going to even remember you and the people who voted for him.  He will see and interact with billionaires.  Anyhow, we will wait and see. 

The God you are searching is within you and if you realize that then there is no mystery.    God is only a mystery for the people who search God outside under the direction of religion and its leaders.   They purposely placed God outside of you so that you will be spending your whole life searching for God.  The best way to understand it, you must first come out of the tank.  You are placed in the tank by religion and people like Trump and that is not Think Tank; that is sitting inside a tank built by the religion for people like you and thinking for them.      Think tank means thinking with freedom inside and that means you are not under the influence of any religion. You are only concerned with Truth.  As the teacher, Jesus said, “The truth will set you free.”  The Truth is not a mystery any more if you understand its characteristics; love, compassion, respect to the fellow beings and fearlessness are all characteristics of Truth but love and Truth stand out. Haven’t you heard that God is love and Truth? 

Organizational religion cannot love everyone because of their protocol.  Trump cannot love everyone because he is selfish guy who loves himself.  He doesn’t know what is truth because he is busy with spreading lies.  He likes dictators around the world and love war.  He is misogynist and abused women whenever he got a chance (The twelve women came forward during is campaign is an example) There is no truth in his action.  He collected money for charity and paid his legal fee.  There for the 80% of Christians voted for him are all untrustworthy and not truthful.  Trump  won the election by manipulating information,  misguiding people and with the help of his brother, Putin.  

Thinktank 2016-12-26 08:15:13
I am out of the tank, Anthappa, and please don't confuse me. Babu Paul IAS, served us well, serves well, will serve us better. How was your Christmas, halwa and plum cake ?

Anthappan 2016-12-26 10:44:51

 Thinking in the tank

Babu Paul is a religious spoke person after his retirement, especially orthodox Christians.  He knows how to play his card to excite people like you.  If you think he is good, continue eating the Halva and plum cake in the tank (I don’t think you are out of tank. The garbage you are spitting out is the evidence for that).    

Thinktank 2016-12-26 14:16:09
If ordered to go in, I humbly in my good spirit respect your opposition. I said Trump would win. You kicked me down. Trump won. Is this your non-garbage ? Okay, Babu Paul and I admit Church disunity ,various denominations, priest corruption. We respect Hindus in India who provided land , the Hindu Ideals of Dharma, Karma, and Kama. The Hindu Trinity, Even in pagan worship, there was a divine inspiration. God is a Mystery above history. Refer you to Panicker writings. Quantum spirituality. Soul, spirit, and Body. Higher level of consciousness. Chopra , many Americans adore. Read, expand, grow,
Thomas K Varghese 2017-01-02 14:15:56
If somebody  is saying the other person is not wise, in a way he is trying to establish him self as a super wiseman.   Don't  try to put down others to show that you are smart.   Mr. Babu Paul  writes good articles, sensible ones, for a long time.

നിരീശ്വരൻ 2017-01-02 16:31:15
സാധരണ ഒരാളെ ജ്ഞാനി എന്ന് വിളിക്കുമ്പോൾ ലൗകികമായ ജ്ഞാനത്തെ ആസ്പദമാക്കിയാണ്.എന്നാൽ യഥാർത്ഥ ജ്ഞാനം എന്ന് പറയുന്നത് സച്ചിദാന്ദ സ്വരൂപമാണ്. 

ജ്ഞാനിക്കു സത്തുലകു ചിത്തു സുഖസ്വരൂപം 
ആന്ദമല്ലനൃതമജ്ഞാനിതപ്രകാശം 
കാണുന്നവന് സുഖമസ്തിതയാർന്ന ഭാനു 
മാനർക്കനന്ധനിരുളാർന്ന ശൂന്യവസ്തു 

സത്യം കണ്ടനുഭവിക്കുന്നയാൾക്ക് ഈ പ്രപഞ്ചം സച്ചിദാനന്ദ സ്വരുപമാണ്. അത് ബോധവും ആനന്ദവും ഘനീഭവിച്ച ഉണ്മയാണ് അജ്ഞാനിയായ ലൗകികന് സച്ചിദാനന്ദ സ്വരുപം അസത്യമാണ്. .  ബാബുപോൾ കാണിച്ചു തരുന്നത് സത്യമല്ല തോമസ് വറുഗീസ് കാണുന്നതും  സത്യമല്ല.  സച്ചിദാനന്ദത്തിൽ ഇരിക്കുന്നവന് ഐ എ സ്, പീ എച്ച് ഡി എല്ലാം പ്രാപഞ്ചികമാണ് 

thinktanktom 2017-01-03 08:13:21
യേശു കയറിയ കഴുത  ഹോസാന ദാവിദ്‌ പുത്രന്  ഓശാന എന്നു  പാടിയോ?
SchCast 2017-01-03 11:17:06

It seems that for Anthappan and Andrews, no matter how much historical and archeological proof that is presented, they come up with ridiculous arguments such as the gospels of Mark and John are not the same etc..I wonder what they think about other dieties such as Lord SriRam and Prophet Mohammed. I have never seen any comments on that from them ever about that. Anyway, let me try once again. The argument for the existence of a historical Jesus is far stronger (with some iron-clad evidence) than that are against.

+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++


8 Reasons Jesus Definitely Existed


Morris M. March 31, 2013


The quickest way to get a reaction in the modern world is to shout ‘religion!’ on a crowded server. From diehard fundamentalists to rabid atheists, the internet is a breeding ground for lunatics—all of whom will throw the world’s most-condescending temper tantrum if you question their insanity. Luckily, when it comes to answering some of the most important questions in history—such as ‘did Jesus really exist’—we have centuries of work by scholars and archaeologists to build on, such as:


8


Paul’s Epistles


Using one part of the Bible to back up another might seem counterintuitive, but it’s not as insane as it might first appear. For one thing, Paul’s letters are the earliest writings on Christianity, predating the Gospels by some fifty years. Also, we know he existed. Textual analysis of the epistles proves at least seven of them were written by one guy; and Paul’s historic efforts to open the new church to gentiles are the main reason you’re not reading this in, say, Hebrew. But the biggest thing Paul has going in his favor is his ego. Rather than detail the life story of Jesus, Paul prefers talking about himself—including descriptions of his conversion and travels. Travels which, by the way, include two brief meetings with Jesus’ brother James. Since James’ existence would have been objectively verifiable to Paul’s readers, the likelihood he made him up is somewhere around ‘zero’—especially since both meetings seem to go quite badly.


7


Contradictions


I’ve mentioned before how the Gospels kinda don’t agree on anything. Some see this as the final nail in historical-Jesus’s coffin; but for others, these screw-ups point in exactly the opposite direction. Take the Gospel of Mark—several times, Mark quite clearly states that Jesus came from Nazareth. A few decades later, Luke and Matthew decide, nu-uh, Bethlehem is where it started. Trouble is, there’s no historical record of anything they say happened there—the census, the slaughter of the innocents—ever, well, happening. On the other hand, there does exist an ancient prophecy saying the messiah would be born in Bethlehem. Not exactly subtle, is it? However, these shenanigans actually give more credence to Mark’s account. It’s called the criterion of embarrassment—basically, the idea that you’d be unlikely to make up something that makes you look bad. Since Nazareth is the ‘wrong’ town for Jesus to come from, Mark would’ve claimed a fictional Jesus came from Bethlehem. That he didn’t suggests his writing was at least grounded in reality.


6


The BaptismLike a birthplace in the sticks, the Baptism is another feature of Jesus’ story that doesn’t tally with Biblical prophecy. At the time, the idea of a spiritually inferior person baptizing a superior one was completely unheard of. Having the messiah baptized by anyone would be seen more as humiliation than humility. Nowadays, we see it as an early sign that Jesus was the humble guy he later turned out to be—but in ancient Judea, that would’ve been a hard sell. A writer looking to recruit people to his newly made-up church would have probably had Jesus flying over the river, shooting fire and doing backflips while giving John the finger. The fact it’s such a step down for the ‘son of God’ suggests it’s probably based in fact—even if it’s been distorted in the centuries since.


5


Josephus


Josephus was a 1st century Roman-Jewish historian who’s most-famous passage is the Testimonium Flavianum—an ‘early’ reference to Christ that’s probably a fake. So why bring him up at all? Well, Josephus’s works also include a much less-famous passage that’s definitely genuine. Buried deep in Book 20 of his Antiquities of the Jews is a passing reference to the execution of “the brother of Jesus, who was called Christ, whose name was James”. That’s as far as it goes. But, like Paul above, it confirms the historical existence of James and therefore Jesus. And it’s almost universally acknowledged to be genuine—here’s the world’s leading scholar on Josephus explaining why it couldn’t be a fake. It might tell us very little, but it at least gives us a starting point—especially when combined with stuff like:


4


Tacitus


Tacitus was the Roman equivalent of The History Channel and National Geographic all rolled into one brainy, cynical guy. Over a stupefying number of books, his Annals describe life under Tiberius, Nero and other lunatics, while also dealing with day-to-day existence in Rome. Significantly, that includes the period surrounding the Great Fire. For those of you who hate clicking on links, the important bit goes:


“Nero fastened the guilt and inflicted the most exquisite tortures on a class hated for their abominations, called Christians by the populace. Christus, from whom the name had its origin, suffered the extreme penalty during the reign of Tiberius at the hands of one of our procurators, Pontius Pilatus.”


That’s the first reliable account of the crucifixion in history. Although he doesn’t cite his source, Tacitus had access to a heck-load of official documents and almost always noted when he was using hearsay. Since everyone but the most-insane of scholars accept this passage as genuine, it establishes the crucifixion as a historical event—one widely known even by A.D. 64. Furthermore, recently physical evidence was found proving the existence and presence of Pilate just where the Gospels say he was.


3


The Ossuary


If you’re above a certain age, you might remember the 2001 discovery of an ancient bone box inscribed with the words ‘James, son of Joseph, brother of Jesus.’ For those of you that aren’t—you should know that the world went nuts. Here was undeniable proof of Jesus’s historical existence. Then, in 2004, Israeli police arrested the Tel Aviv collector who found it on suspicion of forgery. So much for that, huh?


Not exactly. Last year, an Israeli court threw out the case when it became apparent most of the ‘expert witnesses’ were either lying or just plain wrong. The ‘smoking gun’ was a fake inscription that turned out to be nothing of the sort, and more tests are now being done to figure out (again) if the box is genuine. Now, we still currently don’t know if it’s real—only that it’s not a deliberate, modern fake. But if it turns out to be the real deal, it could yet prove to be the most important religious find of the century.


2


Modern Religion


Despite most of the ‘big ones’ having been around for centuries, new religions are always cropping up. Mormonism, Scientology, Rastafarianism, cults like The Manson Family or North Korea’s creepy ‘Kim’ cult… and nearly all of them have one thing in common: they stem from a single, real individual. By contrast, movements with no grounding in reality whatsoever are much rarer. And sociologists have noticed this. By tracing how modern religions grow, they can make assumptions about their older cousins—including the importance of having a living, breathing figurehead. Think about it. It’s a lot easier to get people onboard your new movement if they can see your leader is an actual person and not, y’know, completely made up. But even if you don’t accept the logic of that, it’s worth remembering how utterly alien Jesus’s teachings were compared to any other branch of first century Judaism. Such a great mental leap had to come from someone, somewhere so Paul could get so fired up about it ten years later. For all intents and purposes, you might as well call that ‘someone’ Jesus.


1


The Crucifixion


For all his reported ability to kill things with the power of words, Gospels’ Jesus is basically the Aquaman of Biblical figures. Compared to, say, King David, his awesomeness-to-piousness ratio is sadly lacking. And that’s important, because the Messiah was prophesied to be a warrior king who would flush the scum out of Jerusalem and bring about God’s kingdom on Earth. By contrast, Jesus rides around on a donkey and is executed before he can get anything done. Remember the criterion of embarrassment? In the first century, crucifixion was a humiliating way to die. Anyone writing Jesus from the ground up would have had him go out in a one-on-one fistfight with Julius Caesar or something. As scholar Bart Ehrman puts it: “The Christians did not invent Jesus. They invented the idea that the messiah had to be crucified.” Basically, early Christians were so embarrassed by the crucifixion they did everything they could to turn it into a victory. Hell, they probably wished they had just made him up—it would’ve saved them all a lot of trouble.


                    Morris M.  Morris is a freelance writer and newly-qualified teacher, still naively hoping to make a difference in his students' lives. You can send your helpful and less-than-helpful comments to his email, or visit some of the other websites that inexplicably hire him.



Isusu 2017-01-03 08:41:02
ചുറ്റും നിന്ന കഴുതകൾ ദാവീദ് പുത്രാ ഹോശന്ന എന്ന് പാടി. ഇപ്പോൾ ഈ കാലഘട്ടത്തിലെ കഴുതകൾ അതിനെക്കുറിച്ചു ലേഖനം എഴുതുകയും ചില കഴുതകൾ ടാങ്കിനകത്ത് കേറി ഇരുന്നു ഇതുപോലത്തെ വിഡ്ഢി ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്നു.


നിരീശ്വരൻ 2017-01-03 13:26:08
കുടൽമാല എടുത്ത് കാണിച്ചാലും അന്തപ്പനും ആന്ത്രോയോസും അത് കുടൽമാല അല്ല എന്ന് പറയുന്നതുപോലെയാണ് സ്കെഡ്യൂൾ കാസ്റ് ഇവിടെ പറയുന്നത്. അദ്ദേഹം ഭൂമിയിൽ എവിടെ  കുഴിച്ചാലും ബൈബിളെ കണ്ടെത്തുകയുള്ളൂ എന്ന് പറഞ്ഞാൽ, അദ്ദേഹത്തിൻറെ ഗുരുവായ യേശുപോലും മൂക്കത്ത് വിരൽ വച്ചുപോകും.  അതുപോലെ അദ്ദേഹത്തിൻറെ ധൃതി കണ്ടാൽ തോന്നും, എങ്ങനെയെങ്കിലും അന്തപ്പനേം അന്ത്രയോസിനെ ഒന്ന് വിശ്വസിപ്പിച്ചു കിട്ടിയാൽ ബാക്കി പൊട്ടന്മാരെ ഒക്കെ വളരെ എളുപ്പത്തിൽ കൈകാര്യം ചെയാമെന്നു. സ്കെഡ്യൂൾ കാസ്റ്റ് പെരുമാറുന്നത് ചില കള്ളന്മാരെപ്പോലെയാണ്.  പോലീസുകാരാണ് അവരുടെ തടസ്സം. അവരെ എങ്ങനെയങ്കിലും കൈൽ എടുത്താലെടുത്താൽ പിന്നെ കളവ് മുതൽ കടത്തുന്ന കാര്യം എളുപ്പമാണ്. എനിക്ക് തോന്നുന്നത് അന്തപ്പനും അന്ത്രയോസും യേശു അയച്ച പ്രവാചകന്മാരാണ്. വിവരമില്ലാത്ത ഈശ്വരവാദികൾക്ക് വിവരം ഉണ്ടാക്കികൊടുക്കാൻ. ഒരു കണക്കിന് യേശുവിനെ ചെകുത്താൻ പരീക്ഷിച്ചില്ലായിരുന്നെങ്കിൽ യേശുവിന്റ കഴിവുകൾ നമ്മൾക്ക് കാണാൻ കഴിയില്ലായിരുന്നു. ഇവിടെ അന്തപ്പൻ ചെകുത്താനും ആന്ധ്രായോസ് ചെകുത്താനും കൂടി സ്കേഡ്യൂൾ കാസ്റ്റിന്‌ പണികൊടുത്തുകൊണ്ടിരിക്കുകയാണ്. എനിക്ക് തോന്നുന്നത് പണികൊടുത്തിട്ട് അവരെവിടെയോ തിമിർക്കുകയാണെന്നാണ്. എന്തായാലും കുഴിച്ചുകൊണ്ടേയിരിക്കുക സ്കേഡ്യൂൾ കാസ്റ്റ് ഒരു ദിവസം തന്റെ ബോധം തെളിയുകയും അന്ന് സത്യം വെളിപ്പെടുകയും ചെയ്യും. താൻ തന്നിലേക്ക് തന്നെ തിരിഞ്ഞാൽ അന്തപ്പനും ആന്ധ്രായോസുമായി ഇങ്ങനെ നിരന്തര പോരാട്ടത്തിൽ ഏർപ്പെടണോ?  നിക്ക് നല്ല ഉറപ്പുണ്ട് യേശു അയച്ചവരാണ് അന്തപ്പനും അന്ത്രയോസ്‌മെന്ന്. അന്ധന്മാർക്ക് കാഴ്ച്ച കൊടുക്കാനും മനോരോഗികളെ സൗഖ്യമാക്കാനും 
രേവതി നായര്‍, IL 2017-01-03 14:04:12

തുരപ്പന്‍ ജോസ്

ഞങ്ങളുടെ നാട്ടില്‍ ഒരു ജോസ് ഉണ്ടയ്യിരുന്നു. വാഴ കുല, തേങ്ങ, കോഴി, ചെമ്പ് പാത്രം ഒക്കെ മോഷണം ആയിരുന്നു ജോസിന്റെ തൊഴില്‍. അങ്ങനെ ജോസിനു തുരപ്പന്‍ എന്നു പേര് കിട്ടി. മിക്കവാറും ദിവസം തുരപ്പന്‍ പോലീസ് സ്റ്റേഷന്‍ ജയിലില്‍ ആയിരുന്നു എങ്കിലും മോഷണം എന്നും നടന്നു. കാരണം 1- ജോസിന്റെ പേരില്‍ പല വിരുതര്‍ മോഷണം നടത്തി.

2- പോലീസുകാര്‍ ജോസിനെ രാത്രിയില്‍ ഗ്രാമത്തില്‍ കൊണ്ട് വരും. ജീപ്പ് നിറയെ കോഴി,കുല ഒക്കെ ആയി പോലീസുകാര്‍ സുഭിഷ മായി മടങ്ങും.

അവസനെ ഇടക്കിടെ ഇറക്കി വിടുന്നത് ആരാണാവോ ?

ലേറ്റ് ന്യൂസ്‌ : അന്തപ്പന്‍ , അന്ത്രു ,വിധ്യദരന്‍, നിരിസരന്‍, വായനകാരന്‍, പേര് വെളിപ്പെടാത്ത കുറെ പേര്‍ തംബെര്‍ അടിച്ചു വെള്ളത്തില്‍ മുങ്ങി എന്നു കേട്ടു

Joseph Mathew,TX 2017-01-03 14:22:59
did  the 'accused'  - A & A said there was no Jesus ?
i remember both said, Jesus was a common name among Jews But Jesus as described in gospels is a fiction. Jesus was a man born to Mary and Joseph and he was a preacher. Romans crucified him because he revolted against them. schcast is making up lot of fake charges.

JOHNY KUTTY 2017-01-03 15:03:23
ശ്രീ ജോസഫ് മാത്യു,   ജോസഫ് അല്ല യേശുവിന്റെ പിതാവ് എന്നും ചില ചരിത്രകാരന്മാർ പറയുന്നുണ്ട്. ഈ മലയാളി ഇത് പ്രസിദ്ധീകരിക്കുമോ എന്നറിയില്ല അഥവാ ഇട്ടാൽ ഇവിടുള്ള ക്രിസ്ത്യൻ ഫണ്ടമെന്റൽസ്  (No Fun Dump & mental) ചീത്ത വിളിക്കും എന്നറിയാം.
യേശുവിന്റെ യദാർത്ഥ പിതാവ് PANDERA  എന്ന് പേരുള്ള ഒരു റോമൻ പടയാളിആയിരുന്നു. Mariya was a Rape victim.  അത് മൂടി വെക്കാൻ പുരോഹിതർ കണ്ടെത്തിയ മാർഗം ആണ് ദിവ്യ ഗർഭം . ജോസഫ് ആ 13 - 14 വയസ്സുള്ള പെൺകുട്ടിയെ കൊലക്കു കൊടുക്കാതെ രക്ഷിച്ചു എന്ന് മാത്രം.  ഇത് മാത്രം ആണ് ശരി എന്നൊന്നും വാദിക്കാൻ ഞാൻ ഇല്ല. ഒരു പക്ഷെ ശരി ആവാം

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക