Image

പാര്‍ശ്വവത്‌കരിക്കപ്പെട്ടവരെ സഭയോട്‌ ചേര്‍ത്തു നിര്‍ത്താന്‍ യുവാക്കള്‍ ശ്രമിക്കണം: പ്രൊഫ. ജോര്‍ജ്‌ അലക്‌സ്‌

അനില്‍ പെണ്ണുക്കര Published on 19 February, 2012
പാര്‍ശ്വവത്‌കരിക്കപ്പെട്ടവരെ സഭയോട്‌ ചേര്‍ത്തു നിര്‍ത്താന്‍ യുവാക്കള്‍ ശ്രമിക്കണം: പ്രൊഫ. ജോര്‍ജ്‌ അലക്‌സ്‌
മാരാമണ്‍: പാര്‍ശ്വവത്‌കരിക്കപ്പെട്ടവരെ സഭയോട്‌ ചേര്‍ത്തു നിര്‍ത്താന്‍ യുവാക്കള്‍ ശ്രമിക്കണമെന്ന്‌ പ്രൊഫ. ജോര്‍ജ്‌ അലക്‌സ്‌. മാരാമണ്‍ കണ്‍വെന്‍ഷനിലെ യുവജനവേദിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സ്വയമറിയുവാന്‍ കഴിയാതെ വ്യക്തിത്വം നഷ്‌ടപ്പെട്ട ലോകത്തിലാണ്‌ നാം ജീവിക്കുന്നത്‌. ക്രിസ്‌താനുഭവങ്ങളെ സാംസ്‌കാരിക പരിണാമത്തില്‍ തിരിച്ചറിയേണ്ടത്‌ യൗവ്വനക്കാരുടെ ദൗത്യമാണ്‌. പേര്‌ അന്യനായവനെ പേരിട്ട്‌ വിളിക്കുന്നതാണ്‌ ദൈവീകത. ജീവിതം ഒരു പാഠപുസ്‌തകമാക്കാനുള്ളതല്ല. അത്‌ സര്‍ഗ്ഗാത്മകത തുളുമ്പുന്ന നോവലാകണം. എങ്കിലേ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകൂ.

വാക്ക്‌ ഒരു പുഴപോലെയാണ്‌. അനവധി തീരങ്ങളിലൂടെ കടന്നുപോയി സൗഖ്യം പ്രദാനം ചെയ്യാന്‍ കഴിയുന്ന പുഴയാകണം നമ്മുടെ വാക്ക്‌. അദ്ദേഹം പറഞ്ഞു.
പാര്‍ശ്വവത്‌കരിക്കപ്പെട്ടവരെ സഭയോട്‌ ചേര്‍ത്തു നിര്‍ത്താന്‍ യുവാക്കള്‍ ശ്രമിക്കണം: പ്രൊഫ. ജോര്‍ജ്‌ അലക്‌സ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക