Image

സെന്റ്‌ ബര്‍ണാര്‍ഡ്‌ ഡെല്ലെടെം ആലഞ്ചേരിയുടെ സ്ഥാനിക ദേവാലയം

Published on 19 February, 2012
സെന്റ്‌ ബര്‍ണാര്‍ഡ്‌ ഡെല്ലെടെം ആലഞ്ചേരിയുടെ സ്ഥാനിക ദേവാലയം
വത്തിക്കാന്‍ സിറ്റി: കര്‍ദ്ദിനാളായി അഭിഷിക്തനായ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ റോമിലെ റിപ്പബ്ലിക്‌ സ്‌ക്വയറിലെ സെന്റ്‌ ബര്‍ണാര്‍ഡ്‌ ഡെല്ലെടെം കത്തീഡ്രല്‍ സ്ഥാനിക ദേവാലയമായി ലഭിച്ചു. 1598-ല്‍ നിര്‍മിച്ചതാണ്‌ ഈ ദേവാലയം.

ചടങ്ങിനുശേഷം, സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരും ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധിസംഘവും കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ ആശംസകള്‍ അര്‍പ്പിച്ചു. മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാ ബാവ, കര്‍ദിനാള്‍ ഓസ്വാള്‍ഡ്‌ ഗ്രേഷ്യസ്‌, കര്‍ദിനാള്‍ ടെലിസ്‌ഫോര്‍ ടോപ്പോ, ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോര്‍ജ്‌ വലിയമറ്റം, ആര്‍ച്ച്‌ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ട്‌, മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌, മാര്‍ ബോസ്‌കോ പുത്തൂര്‍, മാര്‍ തോമസ്‌ ചക്യത്ത്‌, സിഎംഐ പ്രിയോര്‍ ജനറാള്‍ ഫാ. ജോസ്‌ പന്തപ്ലാംതൊട്ടിയില്‍, കേന്ദ്രമന്ത്രി കെ.വി. തോമസ്‌, മന്ത്രി പി.ജെ. ജോസഫ്‌, എംപിമാരായ ജോസ്‌ കെ. മാണി, ആന്റോ ആന്റണി, പി.ടി. തോമസ്‌ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
സെന്റ്‌ ബര്‍ണാര്‍ഡ്‌ ഡെല്ലെടെം ആലഞ്ചേരിയുടെ സ്ഥാനിക ദേവാലയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക