Image

എല്ലാവരിലും വ്യത്യസ്‌തനായി ആലഞ്ചേരി പിതാവ്‌

Published on 19 February, 2012
എല്ലാവരിലും വ്യത്യസ്‌തനായി ആലഞ്ചേരി പിതാവ്‌
വത്തിക്കാന്‍ സിറ്റി: കര്‍ദ്ദിനാള്‍ പദവിയിലേക്കുയര്‍ത്തപ്പെട്ട സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി സ്ഥാനം ലഭിച്ച 22 കര്‍ദ്ദിനാള്‍മാരില്‍ വ്യത്യസ്‌തനായി. കഴുത്തില്‍ ഭാരതീയ പാരമ്പര്യത്തിന്റെ രുദ്രാക്ഷമാല. കഴുത്തുമുതല്‍ പാദംവരെ നീളുന്ന ചുവന്ന അങ്കി. വേഷവും കൂടാതെ അദ്ദേഹത്തെ മാര്‍പാപ്പ അണിയിച്ച മുകളില്‍ കുരിശുരൂപമുള്ള ചുവന്ന തൊപ്പി മറ്റ്‌ 21 കര്‍ദിനാള്‍മാരുടെ തൊപ്പികളിലും കുരിശ്‌ ഉണ്ടായിരുന്നില്ലെന്നതും അപൂര്‍വ്വതയായി.

ഇറ്റാലിയന്‍ സമയം 11.27നാണ്‌ നിയുക്ത കര്‍ദിനാള്‍മാരില്‍ പതിനൊന്നാമനായി സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി അഭിഷിക്തനാകുന്നത്‌.

മാര്‍പാപ്പയുടെ മുന്നില്‍ മാര്‍ ആലഞ്ചേരി വിനയപൂര്‍വം തലകുനിച്ചു. മുകളില്‍ കുരിശുരൂപമുള്ള ചുവന്ന തൊപ്പി മാര്‍പാപ്പ അദ്ദേഹത്തെ അണിയിച്ചു. അതും അപൂര്‍വതയായി. മറ്റ്‌ 21 കര്‍ദിനാള്‍മാരുടെ തൊപ്പികളിലും കുരിശ്‌ ഉണ്‌ടായിരുന്നില്ല.

തുടര്‍ന്ന്‌ വലതുകൈയിലെ നടുവിരലില്‍ മാര്‍പാപ്പ മോതിരം അണിയിച്ചു. സഭയുടെ രാജകുമാരന്‍ ഇതാ, സഭയുമായി അഭേദ്യമാംവിധം ഒന്നായിരിക്കുന്നു. തുടര്‍ന്ന്‌ സ്ഥാനികദേവാലയത്തിലേക്കു നിയമനം നല്‍കിക്കൊണ്‌ടുള്ള ചുരുള്‍ നല്‌കി.
എല്ലാവരിലും വ്യത്യസ്‌തനായി ആലഞ്ചേരി പിതാവ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക