Image

വെടിവെയ്‌പ്‌: കടുത്ത നടപടികളിലേക്ക്‌, ജീവനക്കാര്‍ക്ക്‌ അന്ത്യശാസനം

Published on 19 February, 2012
വെടിവെയ്‌പ്‌: കടുത്ത നടപടികളിലേക്ക്‌, ജീവനക്കാര്‍ക്ക്‌ അന്ത്യശാസനം
കൊച്ചി: രണ്ട്‌ മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ ഇറ്റാലിയന്‍ കപ്പല്‍ ജീവനക്കാര്‍ക്ക്‌ അന്ത്യശാസനം നല്‍കി. ഇന്ന്‌ എട്ടുമണിക്കകം കീഴടങ്ങാന്‍ സിറ്റി പോലീസ്‌ കമ്മീഷണര്‍ ആവശ്യപ്പെട്ടു. കീഴടങ്ങാത്ത പക്ഷം ഇവരെ ബലംപ്രയോഗിച്ച്‌ കസ്റ്റഡിയെടുക്കാനും പദ്ധതിയുണ്ട്‌. പ്രശ്‌നത്തില്‍ പ്രധാനമന്ത്രി റിപ്പോര്‍ട്ട്‌ തേടി. ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ബോണ്ടിയുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി.

നയതന്ത്ര പ്രതിസന്ധി പരിഹരിക്കാന്‍ പ്രത്യേക പ്രതിനിധി സംഘത്തെ അയയ്‌ക്കാമെന്നു ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയുമായുള്ള നല്ല ബന്ധത്തിനു കോട്ടം തട്ടാതെ പ്രശ്‌നപരിഹാരത്തിനു സഹകരിക്കാമെന്നു കാണിച്ചു വിദേശകാര്യ മന്ത്രി എസ്‌.എം. കൃഷ്‌ണയ്‌ക്ക്‌ ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ഗിലിയോ തെര്‍സിയുടെ കത്തും ഇന്ത്യയുടെ സ്ഥാനപതിക്കു കൈമാറി. വിദേശകാര്യ സെക്രട്ടറി ജനറല്‍ ഗ്യാംപീറോ മസോളോ ആണു കത്ത്‌ സ്ഥാനപതിക്കു നല്‌കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക