Image

രാസലീല: പഴയ വീഞ്ഞ്‌ വീണ്ടും പുതിയ കുപ്പിയില്‍

അനില്‍ പെണ്ണുക്കര Published on 19 February, 2012
രാസലീല: പഴയ വീഞ്ഞ്‌ വീണ്ടും പുതിയ കുപ്പിയില്‍
രതിനിര്‍വേദത്തിനുശേഷം ഒരു ചിത്രംകൂടി റീമേക്ക്‌ ചെയ്യുന്നു. കമലഹാസന്‍ നായകനായി അഭിനയിച്ച `രാസലീല' വീണ്ടുമെത്തുന്നു. അതും സമ്പൂര്‍ണ്ണ കുളിരോടെ....

ഇക്കിളി, മസാല പടങ്ങളുടെ സാധ്യത തിരിച്ചറിഞ്ഞ്‌ ഭരതനും, പത്മരാജനുമൊക്കെ അവരുടെ പൊന്‍തൂലികയില്‍ ചാലിച്ചെഴുതിയ ചലച്ചിത്രങ്ങള്‍ പുതിയ കാന്‍വാസില്‍ അവതരിപ്പിക്കുമ്പോള്‍ ലക്ഷ്യം `മസാല' തന്നെയെന്ന്‌ കണ്ണുള്ള ഏവര്‍ക്കും അറിയാം.

ഇത്തരം ചിത്രങ്ങള്‍ ഒരുക്കുമ്പോള്‍ ഇതിന്റെ അണയറക്കാര്‍ ഒരു കാര്യം ചെയ്യും. സംഗീതം, ഗാനരചന, ഛായാഗ്രഹണം ഇവയെല്ലാം ഈ മേഖലയിലെ പ്രമുഖരെ ഏല്‍പിക്കും.

`രാസലീലയ്‌ക്കും' മറിച്ചൊരഭിപ്രായമില്ല. സംഗീതം സലില്‍ ചൗധരിയുടെ പുത്രന്‍ സഞ്‌ജയ്‌ ചൗധരി തന്നെ. പഴയ രാസലീലയുടെ സംഗീതം സലില്‍ ചൗധരിയായിരുന്നല്ലോ. ഗാനങ്ങള്‍ എഴുതിയത്‌ അന്ന്‌ വയലാര്‍ ആയിരുന്നെങ്കില്‍ ഇന്നത്തെ രാസലീലയ്‌ക്ക്‌ വയലാറിന്റെ മകന്‍ ശരത്‌ചന്ദ്ര വര്‍മ്മ എഴുതുന്നു. `നിശാസുരഭികള്‍....' പാടിയ യേശുദാസിന്റെ മകന്‍ വിജയ്‌ യേശുദാസ്‌ പാട്ടും പാടുന്നു.

പുതുമുഖങ്ങള്‍ ഒന്നിക്കുന്ന, അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്‌ മജീദാണ്‌. ദര്‍ശന്‍, പ്രതീക്ഷിത എന്നിവരാണ്‌ നായികാ-നായകന്മാര്‍. 1975-ല്‍ പുറത്തിറങ്ങിയ രാസലീലയില്‍ കമലഹാസനും ജയസുധയുമായിരുന്നു നായകനും, നായികയും. ഇനിയും നിരവധി ചിത്രങ്ങള്‍ റീമേക്കുകളായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്‌. നിദ്ര, അവളുടെ രാവുകള്‍, ഇണ...ഇങ്ങനെ പോകുന്നു അവ.
രാസലീല: പഴയ വീഞ്ഞ്‌ വീണ്ടും പുതിയ കുപ്പിയില്‍രാസലീല: പഴയ വീഞ്ഞ്‌ വീണ്ടും പുതിയ കുപ്പിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക