Image

സുമനസ്സുകളുടെ കാര്യുണത്തിനായി ജെസ്‌ന കേഴുന്നു

Published on 26 December, 2016
സുമനസ്സുകളുടെ കാര്യുണത്തിനായി ജെസ്‌ന കേഴുന്നു

എന്റെ പേര് റ്റി.എം. ജോസ് എന്നാണ്. കാഞ്ഞിരപ്പള്ളി താലക്കില്‍ ചിറക്കട് പഞ്ചായത്തിലാണ് ഞാനും കുടുംബവും താമസിക്കുന്നത്. എന്റെ രണ്ടുമക്കളില്‍ മൂത്ത ആണ്‍കുട്ടി ഡിഗ്രി കഴിഞ്ഞ് പി.എസ്.സി കോച്ചിംഗിനു പോകുന്നു. ഇളയ മകള്‍ ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുന്നു. 

ഈ സമയത്ത് പരിശോധനയില്‍ അവള്‍ക്ക് ബ്ലഡ് കാന്‍സര്‍ ആണെന്ന് അറിയുകയുണ്ടായി. ചികിത്സയ്ക്കായി 11-10-2016-ല്‍ തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ അഡ്മിറ്റായി. ചികിത്സയ്ക്ക് വളരെയധികം പണം ചെലവാകും. ഏഴു സെന്റ് സ്ഥലവും ചെറിയ ഒരു വീടും മാത്രമാണ് കൂലിപ്പണിക്കാരനായ എനിക്കുള്ളത്. ഇപ്പോള്‍ തന്നെ ഒന്നരലക്ഷത്തോളം രൂപ ചെലവായി. ഇപ്പോള്‍ കീമോ തെറാപ്പിയുടെ ഒരു ഡോസ് കഴിഞ്ഞു. 

അടുത്ത ഡോസ് വരുന്ന ആഴ്ചയാണ്. അതിനും തുടര്‍ന്നുള്ള ചികിത്സയ്ക്കും മറ്റും പണം എന്റെ കൈവശം ഇല്ല. കടം വാങ്ങിയും മറ്റുമാണ് ഇക്കാലമത്രയും ചികിത്സ നടത്തിയത്. ഭാര്യയും മകനും മകളോടൊപ്പം ആശുപത്രയിലാണ്. ഞാന്‍ കൂലിപ്പണിക്കു പോയി കിട്ടുന്ന തുച്ഛമായ തുക നിത്യചെലവിനുമാത്രമേ ലഭിക്കുന്നുള്ളൂ. സുമനസ്സുകളായ ഏവരും എന്റെ മകളുടെ ചികിത്സയ്ക്കുള്ള തുക തന്ന് സഹായിക്കണമെന്ന് അപേക്ഷിക്കുന്നു.

എന്ന്
T.M. Jose
Account NO: 6715 611 5938
Name: JESNA Emmanuel
IFSC Code: SBTR 0000117

Branch: Manimala P.O , Kottayam.


T.M. Jose,
Thuruthippally (h)
Chirakkadavu P.O,
Kanjirappally, Kottayam (dist) Pin. 686520
Mob: 960551 8105

സുമനസ്സുകളുടെ കാര്യുണത്തിനായി ജെസ്‌ന കേഴുന്നു സുമനസ്സുകളുടെ കാര്യുണത്തിനായി ജെസ്‌ന കേഴുന്നു സുമനസ്സുകളുടെ കാര്യുണത്തിനായി ജെസ്‌ന കേഴുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക