Image

അമേരിക്കയില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക്‌ 2600 കോടി ഡോളര്‍നിക്ഷേപം!

എബി മക്കപ്പുഴ Published on 19 February, 2012
അമേരിക്കയില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക്‌ 2600 കോടി ഡോളര്‍നിക്ഷേപം!
വാഷിംഗ്‌ടണ്‍: അമേരിക്കന്‍ സമ്പദ്‌ഘടന തകര്‍ച്ചയില്‍ നിന്ന്‌ രക്ഷപ്പെട്ടുവരുകയാണെന്ന്‌ വൈറ്റ്‌ ഹൗസ്‌ റിപ്പോര്‍ട്ട്‌. ഇക്കൊല്ലം കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാവുമെന്ന്‌ കരുതുന്നതായി റിപ്പോര്‍ട്ടില്‍ പറഞ്ഞു.
എന്നാല്‍, വരുമാനത്തിലുള്ള ഏറ്റകുറച്ചിലും,യൂറോപ്പില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന കടബാധ്യതകളും, യു.എസ്‌ സമ്പദ്‌ഘടനക്ക്‌ വെല്ലുവിളിയാണെന്ന്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍്‌ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി.

വരുമാനത്തിലെ കടുത്ത അസന്തുലിതത്വം ഒഴിവാക്കുന്നതിനുള്ള നടപടികള്‍ക്കാണ്‌ സാമ്പത്തിക പദ്ധതികളില്‍ മുന്‍തൂക്കമുണ്ടാവുകയെന്ന്‌ നാനൂറിലധികം പേജുള്ള റിപ്പോര്‍ട്ടില്‍ പറഞ്ഞു. ശരിയായ സാമ്പത്തിക നിലവാരത്തിലേക്ക്‌ മടങ്ങിവരുവാന്‍ 55 ലക്ഷം പേര്‌ക്ക്‌ തൊഴിലും കയറ്റുമതി വര്‌ധനക്കുള്ള നടപടികളും ഉണ്ടാവണം.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ അമേരിക്കയില്‍ ഇന്ത്യന്‍ കമ്പനികള്‍ 2600 കോടി ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും ഒരു ലക്ഷത്തിലധികം ഇന്ത്യക്കാര്‍ യു.എസിലെ ഐ.ടി മേഖലയില്‌ തൊഴിലെടുക്കുന്നുണ്ടെന്നും വാഷിങ്‌ടണിലെ ഇന്ത്യന്‌ അംബാസഡര്‍ നിരുപമ റാവു വെളിപ്പെടുത്തി.
അമേരിക്കയിലെ ഇന്ത്യന്‍ ഐ.ടി മേഖലയില്‌ ഇന്ത്യക്കാര്‍ തൊഴിലെടുക്കുന്നതിന്‌ പുറമെ രണ്ടു ലക്ഷം അമേരിക്കക്കാര്‍ക്ക്‌ പരോക്ഷമായി തൊഴിലവസരം ലഭിക്കുന്നുമുണ്ട്‌.
അമേരിക്കയില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക്‌ 2600 കോടി ഡോളര്‍നിക്ഷേപം!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക