Image

മനീഷി ദേശീയ നാടകോത്സവം: മൂല്യ നിര്‍ണ്ണയ ഘടകങ്ങള്‍ വിജ്ഞാപനം ചെയ്‌തു

ജോര്‍ജ്‌ നടവയല്‍ Published on 19 February, 2012
മനീഷി ദേശീയ നാടകോത്സവം: മൂല്യ നിര്‍ണ്ണയ ഘടകങ്ങള്‍ വിജ്ഞാപനം ചെയ്‌തു
ടീനെക്‌ ന്യൂജേഴ്‌സി: മനീഷി ദേശീയ നാടകോത്സവ മൂല്യ നിര്‍ണ്ണയ ഘടകങ്ങള്‍ വിജ്ഞാപനം ചെയ്‌തു. മനീഷി ദേശീയ നാടകോത്സവം ലഘു നാടകങ്ങളുടെ ഉത്സവമാണ്‌. ലഘു നാടകം എന്നതില്‍ സ്‌കിറ്റുകളും ഏകാങ്ക നാടകങ്ങളും ഉള്‍പ്പെടും. ആക്ഷേപ ഹാസ്യ പ്രധാനമായ ചെറു നാടകമെന്നാണ്‌ സ്‌കിറ്റ്‌ അര്‍ഥമാക്കുന്നത്‌. ഒരു അങ്കം മാത്രമുള്ള നാടകമാണ്‌ ഏകാങ്കം. ഒരു അങ്കത്തില്‍ തന്നെ പല സീനുകള്‍ ഉണ്ടാകാം. നാടകത്തിന്റെ പ്രമേയത്തെയും സംഘര്‍ഷങ്ങളെയും ക്രമാത്മകമായി നയിക്കുന്ന സംഭവങ്ങളാണ്‌ സീന്‍. സീനുകളുടെ മാറ്റം സൂചിപ്പിക്കാന്‍ കര്‍ട്ടനോ വെളിച്ച ക്രമീകരണങ്ങളോ ഉപയോഗിക്കാം.

ഓരോ നാടകത്തിനും ആകെ 25 മിനിട്ട്‌ രംഗാവതരണത്തിനും 10 മിനിട്ട്‌ രംഗ സജ്ജീകരണത്തിനും ഉണ്ട്‌. മൊത്തം 35 മിനിട്ടിനു ശേഷമുള്ള യാതൊരു ആവിഷ്‌ക്കാരവും മൂല്യ നിര്‍ണ്ണയത്തിന്‌ പരിഗണിക്കുന്നതല്ല, സമയാതിക്രമം മൈനസ്സ്‌ മാര്‍ക്കിന്‌ കാരണമാകില്ല.

നാടകങ്ങളുടെ മൂല്യനിര്‍ണ്ണയ മാനദണ്ഡങ്ങള്‍ ഇനി പറയുന്നവയാണ്‌: 1- പ്രമേയം (കാലിക പ്രസക്തി, വ്യക്തത, ക്രിയാത്മക ഭാവം അഥവാ ആറ്റിറ്റ}ഡ്‌), 2- ശബ്ദം ( വാചികാഭിനയമാണുദ്ദേശിക്കുന്നത്‌) (സംഭാഷണം, അക്ഷരശുദ്ധി, പദശുദ്ധി, വാക്യ ശുദ്ധി, സാഹിത്യ ശുദ്ധി, ഒഴുക്ക്‌, സംഭാഷണം മുന്‍ കൂട്ടി റിക്കോഡു ചെയ്‌തതാണെങ്കില്‍ (ശബ്ദ രേഖ) ശബ്ദലേഖനത്തോട്‌ പൊരുത്തപ്പെട്ട്‌ അധര ചലനവും അഭിനയ താദാത്മ്യവും കൃത്രിമമാകാത്തതാകാണം.), 3- ഭാവം: ( ഭാവാഭിനയം: കഥാ പാത്രത്തിനും സാഹചര്യങ്ങള്‍ക്കനുസൃതമായ ഭാവപ്രകടന ചാതുര്യം മുതലായവ), 4- ചലനം: (ശാരീരികാഭിനയമാണുദ്ദേശിക്കുന്നത്‌ = നടീ നടന്മാരുടെ രംഗ ചലനങ്ങള്‍, ടൈമിംഗ്‌, അംഗ വിക്ഷേപങ്ങള്‍ മുതലായവ), 5- ഇഫക്ട്‌സ്‌: മൊത്തത്തിലുള്ള ബാഹ്യ കൃത്രിമ ഭംഗി, വേഷത്തിന്റെയും മേക്കപ്പിന്റെയും മറ്റും അനുയോജ്യത, രംഗ സജ്ജീകരണങ്ങള്‍, കട്ട്‌ ഔട്‌സ്‌, പശ്ചാത്തല സംഗീതം, ദീപ വിന്യാസം മുതലായ അഭിനയ ബാഹ്യമായ എല്ലാ ഘടകങ്ങളും ഇതില്‍ ഉള്‍പ്പെടും), 6- അവതരണം: അവതരണ ശൈലി, പുതുമ, അവതരണ പൂര്‍ണ്ണത, വ്യത്യസ്‌തത, പ്രമേയ വ്യക്തത മുതലായവ)

മണിലാല്‍ മത്തായി ഏര്‍പ്പെടുത്തിയ `ഹെല്‍ത്‌ കെയര്‍ സ്റ്റാറ്റ്‌ എവര്‍ റോളിംഗ്‌ ട്രോഫി' ഏറ്റവും നല്ല നാടകത്തിന്‌ സമ്മാനിയ്‌ക്കും. വിവിധ മാദ്ധ്യമങ്ങള്‍ ഏര്‍പ്പെടുത്തിയ ഫലകങ്ങളും സവിശേഷതയാണ്‌. ഒന്ന്‌, രണ്ട്‌, മൂന്ന്‌ സ്ഥാനങ്ങള്‍ നേടുന്ന നാടകങ്ങള്‍ക്ക്‌ പ്രശംസാ ഫലകങ്ങളും ക്യാഷ്‌ അവാര്‍ഡുകളും നല്‍കും. നല്ല നടന്‍, നല്ല നടി, രചയിതാവ്‌, സംവിധായകന്‍ എന്നിങ്ങനെ 15 അവാര്‍ഡുകളും നല്‍കും.

Benjamin Franklin Middle School ഓഡിറ്റോറിയത്തില്‍ (1315 Taft Road Teaneck, NJ 07666) നടക്കുന്ന നാടകോത്സവത്തില്‍ ഏപ്രില്‍ 28 ന്‌ അമേരിക്കയിലെ പ്രശസ്‌ത മലയാള നാടക കലാകാരന്മാരെ ആദരിക്കുന്ന വേദിയില്‍ വച്ച്‌ സമ്മാനങ്ങള്‍ നല്‌കും.

നാടക കലയുടെ നിത്യ നൂതന പരിണാമങ്ങളിലൂടെ `മനുഷ്യനും പ്രകൃതിയും' എന്ന അത്ഭുതത്തെക്കുറിച്ച്‌ ഭാവോജ്ജ്വലിതരാകാന്‍ വേദികള്‍ ഒരുക്കുക എന്നതാണ്‌ മനീഷി നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമാ ലക്ഷ്യമിടുന്നത്‌. പുതുമകള്‍ സൃഷ്ടിക്കുന്നതിലുള്ള മനുഷ്യന്റെ സര്‍ഗ വ്യാപാരത്തെ കച്ചവട താത്‌പര്യങ്ങള്‍ അസന്മാര്‍ഗികതയോളം താഴ്‌ത്താറുണ്ട്‌ പലപ്പോഴും. അത്തരം പാതകങ്ങള്‍ക്കെതിരെ വിവേകത്തിന്റെയും സൗകുമാര്യത്തിന്റെയും സര്‍ഗബഹുസ്വരതയാകുക. മനീഷി അതാണ്‌. ആപത്‌കാരികളായ വിഷാംശങ്ങള്‍ മസ്‌തിഷ്‌ക്കത്തെ ബാധിക്കാതിരിക്കാനുള്ള `ബ്ലഡ്‌ ബ്രെയിന്‍ ബാരിയര്‍' പോലെ മൂല്യങ്ങള്‍ പുലര്‍ത്തുന്ന സര്‍ഗ ചേതനയുടെ പക്ഷത്തു നില്‍ക്കാനുള്ള ധാര്‍മികതയാണ്‌ മനീഷി കുറിക്കുന്നത്‌. പ്രശസ്‌ത തീയേറ്റര്‍ കലാകാരന്‍ സൂര്യ കൃഷ്‌ണ മൂര്‍ത്തിയും (ചെയര്‍മാന്‍), ഡോ. പീ വീ കൃഷ്‌ണന്‍ നായരും (സെക്രട്ടറി) നേതൃത്വം നല്‍കുന്ന കേരള സംഗീത നാടക അക്കാദമിയില്‍ അഫിലിയേഷന്‍ ലഭിയ്‌ക്കുന്ന രണ്ടാമത്തെ മറുനാടന്‍ മലയാളീ നാടക പ്രസ്ഥാനമാണ്‌ മനീഷി, മറ്റൊന്ന്‌ ദുബയിലാണു്‌.

അമേരിക്കന്‍ മലയാളികളുടെ മാതൃകാ ബിസിനസ്സ്‌മാന്‍ മണിലാല്‍ മത്തായിയാണ്‌ മനീഷി നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമാ യു എസ്‌ ഏ രക്ഷാധികാരി. ജോര്‍ജ്‌ ഓലിക്കല്‍, ജോര്‍ജ്‌ നടവയല്‍, സിബിച്ചന്‍ ചെമ്പ്‌ളായില്‍, സുധാ കര്‍ത്താ, വിന്‍സന്റ്‌ ഇമ്മാനുവേല്‍, അലക്‌സ്‌ തോമസ്‌ എന്നിവര്‍ ഡയറക്ടര്‍മാര്‍.
മനീഷി രണ്ടാം ദേശീയ നാടകോത്സവ സ്വാഗതസംഘം പ്രവര്‍ത്തനമാരംഭിച്ചു. ന്യൂജേഴ്‌സി കേരളാ കള്‍ച്ചറല്‍ ഫോറമാണ്‌ സ്വാഗത സംഘത്തിന്‌ നേതൃത്വം നല്‍കുന്നത്‌. സിസ്സിലി രാജൂ, മോനിക്ക മാത} , റോയി ന്യൂജേഴ്‌സി, തോമസ്‌ മത്യു, ആന്റണി കുര്യന്‍, കോശി കുരുവിള, ഹരീന്ദ്രന്‍ നായര്‍, കുര്യന്‍ തോമസ്‌, റിനോ ന്യൂജേഴ്‌സി, സണ്ണി കല്ലൂപ്പാറ, ഫ്രാന്‍സീസ്‌ കാരക്കാട്ട്‌, ചിന്നമ്മ പാലാട്ടി, ദാസ്‌ കണ്ണന്‍ കുഴിയില്‍, ഷാജി ന്യൂജേഴ്‌സി, എന്നിവരാണ്‌ സ്വഗത സംഘത്തില്‍ പ്രവര്‍ത്തിക്കുന്നത്‌. ഈവന്റ്‌ പേട്രന്മാരായ ടി എസ്‌ ചാക്കോയും, ദേവസ്സി പാലാട്ടി യും (201-921-9109), സ്റ്റിയറിംഗ്‌ കമ്മറ്റിയംഗങ്ങളായ ജോയ്‌ ചാക്കപ്പന്‍, സണ്ണീ കുടമാളൂര്‍, സജീ കേരളാ കള്‍ച്ചറല്‍ ഫോറം, എല്‍ദോ പോള്‍, സാജന്‍ പോത്തന്‍ എന്നിവരും? സ്വാഗതസംഘ പ്രവര്‍ത്തന മാര്‍ക്ഷരേഖയ്‌ക്ക്‌ രൂപം നല്‍കി.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : ജോര്‍ജ്‌ ഓലിക്കല്‍ (1-215-873-4365 oalickal@aol.com), ജോര്‍ജ്‌ നടവയല്‍ (1-215-370-5318 geodev@hotmail.com), സിബിച്ചന്‍ ചെമ്പ്‌ളായില്‍ (1-215-869-5604 sibymathew@gmail.com).
മനീഷി ദേശീയ നാടകോത്സവം: മൂല്യ നിര്‍ണ്ണയ ഘടകങ്ങള്‍ വിജ്ഞാപനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക