Image

ബ്രോങ്ക്‌സ്‌ ദേവാലയത്തില്‍ ലൂര്‍ദ്‌ മാതാവിന്റെ തിരുനാള്‍ ഭക്ത്യാഢംഭരപൂര്‍വ്വം ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 19 February, 2012
ബ്രോങ്ക്‌സ്‌ ദേവാലയത്തില്‍ ലൂര്‍ദ്‌ മാതാവിന്റെ തിരുനാള്‍ ഭക്ത്യാഢംഭരപൂര്‍വ്വം ആഘോഷിച്ചു
ന്യൂയോര്‍ക്ക്‌: ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തിലെ പരിശുദ്ധ ലൂര്‍ദ്‌ മാതാവിന്റെ തിരുനാള്‍ ഫെബ്രുവരി 11-ന്‌ ശനിയാഴ്‌ച ഭക്ത്യാഢംഭരപൂര്‍വ്വം ആഘോഷിച്ചു. തിരുനാളിന്‌ മുന്നോടിയായി ഒമ്പത്‌ ദിവസം നീണ്ടുനിന്ന നൊവേന ഇടവകയിലെ വിവിധ കുടുംബങ്ങള്‍ ഏറ്റെടുത്ത്‌ നടത്തി. വിവിധ ദിവസങ്ങളില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്‌ക്കും, നൊവേനയ്‌ക്കും വികാരി ഫാ. ജോസ്‌ കണ്ടത്തിക്കുടി, ഫാ. റോയിസണ്‍ മേനോലിക്കല്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

തിരുനാള്‍ ദിനമായ ശനിയാഴ്‌ച നടന്ന ആഘോഷമായ ദിവ്യബലിക്കും നൊവേനയ്‌ക്കും വികാരി ഫാ. ജോസ്‌ കണ്ടത്തിക്കുടി കാര്‍മികനായിരുന്നു. ദിവ്യബലിക്കുശേഷം മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട്‌ ദേവാലയാങ്കണത്തില്‍തന്നെ സ്ഥാപിച്ചിട്ടുള്ള മാതാവിന്റെ ഗ്രോട്ടോയിലേക്ക്‌ ഭക്തിനിര്‍ഭരമായ പ്രദക്ഷിണം നടന്നു. തുടര്‍ന്ന്‌ ലദിഞ്ഞും, നേര്‍ച്ച വിതരണവും ഉണ്ടായിരുന്നു. പ്രെയര്‍ മിനിസ്‌ട്രി ചെയര്‍മാന്‍ ജോര്‍ജ്‌ പട്ടേരില്‍ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി. ഷോളി കുമ്പിളുവേലി അറിയിച്ചതാണിത്‌.
ബ്രോങ്ക്‌സ്‌ ദേവാലയത്തില്‍ ലൂര്‍ദ്‌ മാതാവിന്റെ തിരുനാള്‍ ഭക്ത്യാഢംഭരപൂര്‍വ്വം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക