Image

മധ്യപ്രദേശില്‍ പത്രപ്രവര്‍ത്തകനും കുടുംബവും ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു

Published on 19 February, 2012
മധ്യപ്രദേശില്‍ പത്രപ്രവര്‍ത്തകനും കുടുംബവും ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു
ഉമാരിയ: മധ്യപ്രദേശില്‍ പത്രപ്രവര്‍ത്തകനും കുടുംബവും ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു ഉമാരിയ എന്ന സ്ഥലത്തെ വസതിയിലാണ്‌ ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. സ്വതന്ത്ര പത്രവര്‍ത്തകനായ ചന്ദ്രിക റായി (42), ഭാര്യ ദുര്‍ഗ്ഗാ റായി (40), മകന്‍ ജലജ്‌ (19), മകള്‍ നിഷാ (14) എന്നിവരാണ്‌ മരിച്ചത്‌. നവ്‌ഭാരത്‌, ഹിതവാദാ എന്നീ പത്രങ്ങളുടെ സ്വതന്ത്രലേഖകനായിരുന്നു റായി. മുറി പുറത്ത്‌ നിന്ന്‌ പൂട്ടിയിരുന്നു. പോലീസ്‌ സ്ഥലത്തെത്തി മേല്‍ നടപടി സ്വീകരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക