Image

ബിമന്‍ ബോസ്‌ മൂന്നാംതവണയും സി.പി.എം. പശ്ചിമ ബംഗാള്‍ സെക്രട്ടറി

Published on 19 February, 2012
ബിമന്‍ ബോസ്‌ മൂന്നാംതവണയും സി.പി.എം. പശ്ചിമ ബംഗാള്‍ സെക്രട്ടറി
കൊല്‍ക്കത്ത: മുതിര്‍ന്ന സി.പി.എം. നേതാവ്‌ ബിമന്‍ ബോസിനെ മൂന്നാം തവണയും പശ്ചിമ ബംഗാള്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റിയില്‍ മൊത്തം 83 പേരാണ്‌ ഉണ്ടാകുക. അതില്‍ 75 പേരെ സമ്മേളനം തിരഞ്ഞെടുത്തു. ബാക്കി എട്ടുപേരെ പിന്നീട്‌ തീരുമാനിക്കും.

കഴിഞ്ഞ ബുധനാഴ്‌ച ആരംഭിച്ച പ്രതിനിധി സമ്മേളനത്തില്‍ വെച്ചാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌.

2006ല്‍ ആണ്‌ ബിമന്‍ ബോസ്‌ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്‌. അതിനുശേഷം 2008ല്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ രണ്ടാം തവണയും അദ്ദേഹത്തെ തന്നെ സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. ധനിക കുടുംബത്തില്‍ ജനിച്ച അദ്ദേഹം സുന്ദരയ്യയുടെ നിര്‍ദ്ദേശ പ്രകാരം വീടുപേക്ഷിച്ച്‌ പാര്‍ട്ടിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി. അന്ന്‌ തൊട്ടു ഇന്നേ വരെ അദ്ദേഹത്തിന്റെ വാസ സ്ഥലം പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസ്‌ തന്നെയാണ്‌. അവിവാഹിതനാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക