Image

അന്യസംസ്ഥാന തൊഴിലാളി മലയാളിയെ വെള്ളത്തില്‍ മുക്കിക്കൊന്നു

Published on 19 February, 2012
അന്യസംസ്ഥാന തൊഴിലാളി മലയാളിയെ വെള്ളത്തില്‍ മുക്കിക്കൊന്നു
കാലടി: അന്യസംസ്ഥാന തൊഴിലാളി മലയാളി യുവാവിനെ മര്‍ദ്ദിച്ചശേഷം വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തി. ഇന്ന്‌ രാവിലെയാണ്‌ സംഭവം. കാലടി ചെങ്ങല്‍ കടവിലാണ്‌ സംഭവം. കാലടി ചെങ്ങല്‍ കോഴിക്കാടന്‍ വീട്ടില്‍ ജോസാണ്‌ മരിച്ചത്‌. ബംഗാള്‍ സ്വദേശി കഞ്ചാവ്‌ ലഹരിയിലായിരുന്നതായി കൂടെയുണ്ടായിരുന്നവര്‍ അറിയിച്ചു.

ജോസിന്റെ മുഖത്ത്‌ കടിച്ച്‌ മുറിവേല്‍പിച്ച പാടുകളുമുണ്ട്‌. ബംഗാളിയെ പിടികൂടിയ പൊലീസിന്‌ കൈമാറി. ഇയാളെ കുറിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസിന്‌ ലഭ്യമായിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക