Image

സമദൂരത്തില്‍ നിന്നുകൊണ്ടുള്ള ശരിദൂരമായിരിക്കും എന്‍.എസ്.എസ് നിലപാടെന്ന്

Published on 19 February, 2012
സമദൂരത്തില്‍ നിന്നുകൊണ്ടുള്ള ശരിദൂരമായിരിക്കും എന്‍.എസ്.എസ് നിലപാടെന്ന്
പിറവം ഉപതിരഞ്ഞെടുപ്പിലും സമദൂരത്തില്‍ നിന്നുകൊണ്ടുള്ള ശരിദൂരമായിരിക്കും എന്‍.എസ്.എസ്സിന്റെ നിലപാടെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.
 ഉപതിരഞ്ഞെടുപ്പിന്റെ പേരില്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനോ വിലപേശല്‍ നടത്താനോ എന്‍.എസ്.എസ് ശ്രമിക്കില്ല. എന്‍.എസ്.എസ്സിന്റെ ന്യായമായ ആവശ്യങ്ങളെല്ലാം ഈ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തെ വിപ്ലവ പാര്‍ട്ടികളും ചില സംഘടനകളും എതിര്‍ക്കുന്നു. ബോര്‍ഡ് വന്നാല്‍ പിന്നാക്ക വിഭാഗത്തിന് 33 ശതമാനം സംവരണം ഉണ്ടാകും. ഇതില്‍ 10 ശതമാനം പട്ടികജാതി പട്ടിക വര്‍ഗവിഭാഗത്തിനാണ്. ബാക്കി വരുന്നതില്‍ 14 ശതമാനം ഒരു സമുദായത്തിനും മറ്റ് 40 സമുദായങ്ങള്‍ക്കായി ഒമ്പത് ശതമാനവുമാണി ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക