Image

നന്മയുടെയും ആഘോഷത്തിന്റെയും ആഹ്‌ളാദത്തിന്‍െറയും ക്രിസ്മസ് -ന്യൂ ഇയര്‍ (ബ്ലസന്‍ ഹ്യൂസ്റ്റണ്‍)

Published on 30 December, 2016
നന്മയുടെയും ആഘോഷത്തിന്റെയും ആഹ്‌ളാദത്തിന്‍െറയും ക്രിസ്മസ് -ന്യൂ ഇയര്‍ (ബ്ലസന്‍ ഹ്യൂസ്റ്റണ്‍)
ലോകരക്ഷകനായ യേശു ക്രിസ്തുവിന്റെ ജന്മദിനം ലോകം മുഴുവന്‍ ആഘോഷിക്കുന്ന ദിനമാണ് ഡിസംബര്‍ 25. ലോകചരിത്രത്തിലും മാനവരാശി യിലും ഇത്രയധികം പ്രാധാന്യ ത്തോടെ ആഘോഷിക്കുന്ന മറ്റൊരു ജന്മദിനമില്ലെന്നുതന്നെ പറയാം. യേശുവിന്റെ ജനനം വാഗ്ദാന പൂര്‍ത്തീകരണത്തിന്റെയും കാത്തിരിപ്പിന്റെ അവസാനവുമായിരുന്നു. ആദി മാതാപിതാക്കള്‍ ഏദന്‍ തോട്ടത്തി ലെ വിലക്കപ്പെട്ട കനി ഭക്ഷിച്ചപ്പോള്‍ അവര്‍ക്ക് സ്വര്‍ക്ഷീയ സൗഭാഗ്യവും പറുദീസയും നഷ്ടപ്പെട്ടു. അജ്ഞതയാല്‍ മൂടപ്പെട്ട അവരുടെ തൃഷ്ണ തുറക്കപ്പെടുകയും തങ്ങള്‍ സത്താനാല്‍ വഞ്ചിതരാകപ്പെട്ടുയെന്ന ബോധം അവര്‍ക്കുണ്ടാകുകയും ചെയ്തു. സാത്താന്റെ വാക്കുകളില്‍ വിശ്വാസമര്‍പ്പിച്ച് ദൈവത്തിന്റെ വിലക്കുകളെ മറികടന്നപ്പോള്‍ പാപമെന്ന തിന്മ അവര്‍ക്ക് ചെയ്യേണ്ടിവന്നു.

മനുഷ്യര്‍ പാപം ചെയ്യാന്‍ തുടങ്ങിയത് അന്നു മുത ലായിരുന്നു. പാപത്തിന്റെ തുട ക്കവും അതായിരുന്നു. പാപം ചെയ്യാന്‍ പ്രേരിപ്പിച്ച സാത്താന്‍ അതില്‍ വിജയിച്ചപ്പോള്‍ പാപി യായി തീര്‍ന്ന ആദിമാതാപിതാക്കളായ, ആദിമനുഷ്യരായ ആ ദവും ഹൗവ്വയും പറുദീസയില്‍ നിന്ന് പുറത്താക്കപ്പെട്ടു.

പറുദീസയിലെ പരവ താനിയില്‍ നിന്ന് കല്ലും മുള്ളും നിറഞ്ഞ പാരിലിറങ്ങിയ ആദത്തിനും ഹൗവ്വയ്ക്കും സുഖവും ദു:ഖവുമെന്തെന്ന് വേര്‍തിരിച്ചറിയാന്‍ കഴിഞ്ഞു. ആ തിരിച്ചറിയല്‍ അവരെ പാപ ബോധത്തിനും പശ്ചാതാപ ത്തിനും ഇടവരുത്തി. ആ പാ പബോധവും പശ്ചാതാപവും അവരെ യഹോവയായ ദൈവത്തിന്റെ കാരുണ്യത്തിനും മനസ്സലിവിനും കാരണമാക്കി. എന്നാല്‍ ഒരിക്കല്‍ പുറത്തായ പറുദീസയിലേക്ക് അവരെ വീണ്ടെടുക്കുന്നതിനു പകരം അവരുടെ പാപമോചനത്തിനും പാപ പരിഹാരത്തിനുമായി ത ന്റെ പുത്രനെ അയക്കാമെന്ന് വാഗ്ദാനം നല്‍കി. ആ വാഗ്ദാന പൂര്‍ത്തീകരണമാണ് ബത് ലേഹെമില്‍ ഉണ്ടായത്. യഹോവയായ ദൈവത്തിന്റെ വാഗ്ദാന പൂര്‍ത്തീകരണമാണ് ബത്‌ലേഹെമില്‍ ഉണ്ടായതെങ്കില്‍, മാനവരാശിയുടെ ആ പുത്രനു വേണ്ടിയുള്ള കാത്തിരിപ്പിന്റെ ആവസാനവും കൂടിയായിരു ന്നു കാലിത്തൊഴുത്തില്‍ മനു ഷ്യപുത്രന്‍ പിറന്നത്.

അതുകൊണ്ടുതന്നെ മനുഷ്യനും ദൈവവും തമ്മിലു ള്ള കൂടിച്ചേരലായി യേശു ക്രി സ്തുവിന്റെ ജനനം കാണാം. യേശുക്രിസ്തുവിന്റെ ജനനം വിവിധ മതങ്ങളില്‍ പരാമര്‍ശി ക്കുന്നുണ്ട്. ഏറ്റവും പുരാതന മതമെന്നു പറയപ്പെടുന്ന ഹൈ ന്ദവ മതത്തിലും ഇസ്ലാം മത ത്തിലും ബുദ്ധമതത്തിലും അത് പറയുന്നുണ്ട്.

ഹൈന്ദവ മതത്തി ന്റെ അന്തസത്ത നിറഞ്ഞ സാമ വേദത്തില്‍ ഇപ്രകാരമാണ് യേ ശുക്രിസ്തുവിന്റെ ജനനത്തെ ക്കുറിച്ച് പറയുന്നത്. ലോകര ക്ഷകന്‍ ഒരു കാലിത്തൊഴുത്തി ല്‍ കന്യകയുടെ മകനായി അവതാരമെടുക്കും. ലോകത്തിന്റെ മുഴുവനായ അവന്‍ തന്റെ ജനത്തിന്റെ പാപ പരിഹാരത്തി നായി തന്റെ ശരീരത്തെ തന്നെ ദാനമാക്കി അനുവദിച്ചിരിക്കു ന്നു. ലോകം മുഴുവന്റെയും രക്ഷ അവനിലൂടെ ഉണ്ടാകൂ എന്നു പറയുന്നു. ബി.സി. 700-ല്‍ സംസ്കൃതത്തില്‍ എഴുതപ്പെട്ട ഭവിഷ്യപുരാണത്തിലെ ഭാരത കാണ്ഡത്തില്‍ യേശുക്രിസ്തു വിനെക്കുറിച്ച് പറയുന്നത് ന മ്മുടെ ഹൃദയത്തില്‍ വസിക്കുന്ന ദൈവം പരിശുദ്ധനും കരുണയുള്ളവനുമാണ്. അവന്റെ പേരാണ് യീശാമസ്സി (യേശുക്രി സ്തു).

ഹൈന്ദവ മതത്തില്‍ യേശുക്രിസ്തുവിനെക്കുറിച്ച് പരാമര്‍ശിക്കുന്നതുകൊണ്ടാണ് ജ്ഞാനികളില്‍ ഒരാള്‍ ഭാരത ത്തില്‍ നിന്നുമാണെന്ന് പറയ പ്പെടുന്നത്. ഇതിന് വ്യക്തമായ തെളിവുകളില്ലെങ്കിലും ഇതൊ ക്കെ യേശുക്രിസ്തു ആരെന്ന് ഹൈന്ദവ മതം സമര്‍ത്ഥിക്കു ന്നു. ക്രിസ്തു ഇന്ത്യയില്‍ വന്ന തായി ജര്‍മ്മന്‍ എഴുത്തുകാരന്‍ ഹോള്‍ഗര്‍ കെര്‍സ്റ്റണ്‍സിന്റെ പുസ്തകത്തില്‍ പറയുന്നു. തന്റെ ജനനത്തെക്കുറിച്ച് പരാമര്‍ ശിച്ച മതത്തെക്കുറിച്ച് മനസ്സിലാക്കാന്‍ വേണ്ടിയാണ് ഭാരതത്തിലെത്തിയതെന്നാണ് അദ്ദേഹം അതില്‍ എഴുതിയിരിക്കു ന്നത്.

അദ്ദേഹത്തിന്റെ “ജീ സ്സസ് ലിവ്ഡ് ഇന്‍ ഇന്ത്യ’ എന്ന പുസ്തകത്തിലാണ് ഇത് പ റയുന്നത്. റഷ്യന്‍ പണ്ഡിതനാ യ നിക്കോളായി നാറ്റോവിക്കും യേശുക്രിസ്തു ഇന്ത്യയില്‍ വ ന്നതായി പറയുന്നുണ്ട്.

ഇസ്ലാം മതത്തിന്റെ വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആനി ലും യേശുക്രിസ്തുവിന്റെ ജന നത്തെക്കുറിച്ച് പറയുന്നു. പുരുഷ സ്പര്‍ശമേല്‍ക്കാതെ കന്യകയായ മറിയം പുത്രനെ പ്ര സവിക്കുമെന്നാണ് ഖുര്‍ആനില്‍ പറയുന്നത്. ഇങ്ങനെ വിശുദ്ധ ഗ്രന്ഥങ്ങളിലെല്ലാം യേശുക്രിസ്തുവിനെക്കുറിച്ചും ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.

ക്രിസ്മസ് എന്നോര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ ഓടിയെത്തുക ക്രിസ്മസ് ക രോള്‍ ആയിരുന്നു. വീടുകള്‍ തോറും കയറിയിറങ്ങി കരോള്‍ ഗാനങ്ങള്‍ പാടി വീട്ടുകാര്‍ ത യ്യാറാക്കിവയ്ക്കുന്ന ചുക്കുകാ പ്പിയും പലഹാരങ്ങളും കഴിച്ച് രാത്രി മുഴുവന്‍ നടക്കുന്ന രം ഗം ഇന്നും ഓര്‍ക്കുമ്പോള്‍ ആ വേശവും അതിലേറെ ആഹ്ലാദ വുമാണെന്നു പറയാതെ വയ്യ. കരോള്‍ ഗാനങ്ങള്‍ മിക്കതിന്റെ യും ഈണം സിനിമ പാട്ടിന്റേ തായിരുന്നു ക്രിസ്മസ് സീസണ്‍ അടുക്കുമ്പോള്‍ കരോള്‍ ഗീതങ്ങളുമായി പാട്ടുപുസ്തക ങ്ങള്‍ കടകളില്‍ എത്താറുണ്ടാ യിരുന്നു. അതില്‍ ഓരോ പാട്ടി നൊപ്പവും സിനിമാ പാട്ടിന്റെ ട്യൂണും ഉള്‍പ്പെടുത്തിയിരുന്നു.

മിക്ക വീടുകളിലും പുല്‍ക്കൂട് ഒരുക്കിയിരുന്നു അ ന്ന്. തല്ലിക്കൂട്ടിയ പുല്‍ക്കൂട്ടില്‍ ഉണ്ണിയേശുവിന്റെയും കന്യക മ റിയത്തിന്റെയും യൗസേഫ് പി താവിന്റെയും ആട്ടിടയന്മാരുടേ യുമൊക്കെ പ്രതിമകള്‍ സ്ഥാ പിച്ച് ആവുത്ര ഭംഗിയാക്കാന്‍ എല്ലാവരും ശ്രമിച്ചിരുന്നു. ബ ത്‌ലേഹെമിലെ പുല്‍ക്കൂടിന്റെ പ്രതീകമായിരുന്നു അതെന്ന് ആരോടും വിവരിക്കേണ്ട കാര്യ മില്ല. പതിമൂന്നാം നൂറ്റാണ്ടില്‍ വിശുദ്ധ ഫ്രാന്‍സിസ് അസീ സി ഗ്രീഷ്യോ എന്ന ഗുഹയിലാ യിരുന്നു ആദ്യമായി പുല്‍ക്കൂടു ണ്ടാക്കിയിരുന്നതെന്ന് പിന്നീടാ ണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. അദ്ദേഹം താന്‍ സ്ഥാപിച്ച സ ന്യാസ സമൂഹവുമായി ഈ ഗു ഹയിലായിരുന്നത്രെ ക്രിസ്മസ് ആഘോഷിച്ചത്. ശാന്തിയും സ മാധാനവും ലാളിത്യവുമുള്ള വരുടെ മനസ്സില്‍ ക്രിസ്തു ജ നിക്കുന്നുയെന്ന് അദ്ദേഹം ഗു ഹയുടെ മുന്‍പില്‍ എഴുതി വ ച്ചിരുന്നു.

ക്രിസ്മസ് ട്രീ അ ന്നൊന്നും അത്ര പ്രചാരത്തിലി ല്ലായിരുന്നു. അന്ന് ആരെങ്കി ലും ക്രിസ്മസ് ട്രീ ഒരുക്കിയതായി ഓര്‍ക്കുന്നില്ല. പാശ്ചാത്യ രാജ്യങ്ങളിലായിരുന്നു അന്ന് ക്രിസ്മസ് ട്രീ ഒരുക്കിയിരുന്ന ത്. പാശ്ചാത്യരാജ്യങ്ങളില്‍ ക്രിസ്മസ് ട്രീ ഒഴിച്ചുകൂടാന്‍ പറ്റാ ത്ത ഒന്നാണ്. സ്വര്‍ക്ഷരാജ്യത്തി ലെ വിലക്കപ്പെട്ട വൃക്ഷത്തിന്റെ പ്രതീകമായായിരുന്നു ക്രിസ്മസ് ട്രീയെ കണ്ടിരുന്നതത്രെ. ക്രിസ്തുവിന്റെ ജനനത്തോടെ നഷ്ടപ്പെട്ട പറുദീസ വീണ്ടെ ടുക്കുന്നു എന്നതിനാല്‍ പറുദീ സയിലെ വിലക്കപ്പെട്ട മരത്തി ന്റെ പ്രാധാന്യം എന്തെന്ന് ഓ ര്‍മിക്കുന്നതിനുവേണ്ടിയായിരുന്നു പാശ്ചാത്യര്‍ ക്രിസ്മസ് ട്രീ ഒരു ക്കിയിരുന്നത്.

പശ്ചിമ ജര്‍മ്മനിയി ലായിരുന്നു ആദ്യമായി ക്രിസ്മ സ് ട്രീ ഒരുക്കിയതത്രെ. പശ്ചിമ ജര്‍മ്മനിക്കാര്‍ അതില്‍ മെഴുകു തിരികളും നക്ഷത്രങ്ങളും മറ്റും വച്ച് അലങ്കരിച്ചിരുന്നു. മറ്റു ള്ളവര്‍ക്കുവേണ്ടി പ്രകാശം ചൊരിയാന്‍ ഒരുക്കിത്തീര്‍ത്ത യേശുവിനെയാണ് മെഴുകുതിരി പ്രതിനിധാനം ചെയ്തത്. കിഴക്കുദിച്ച നക്ഷത്രത്തെയായിരുന്നു സ്റ്റാര്‍ പ്രതിനിധാനം ചെയ്തത്. എന്നാല്‍ ക്രിസ്മസ്ട്രീ കള്‍ക്ക് ഇത്രയധികം പ്രാധാ ന്യം ലഭിച്ചത് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാ യിരുന്നു. ഇംഗ്ലണ്ടിലെ വിക്‌ടോ റിയ രാജ്ഞിയും ഭര്‍ത്താവ് ആ ല്‍ബര്‍ട്ട് രാജകുമാരനുമാണ് ഇ ന്നു കാണുന്ന രീതിയിലുള്ള ക്രിസ്മസ് ട്രീ അലങ്കരിച്ചുണ്ടാ ക്കിയത്. ലോകത്ത് ഏറ്റവും വി ലകൂടിയ ക്രിസ്മസട്രീ നിര്‍മ്മിച്ചത് ഡയമണ്ട് കമ്പനിയെ ന്ന് ഈ അടുത്തിടെ വായിക്കു കയുണ്ടായി. ഏകദേശം ഒന്‍പ തു കോടി രൂപ ചിലവില്‍ നിര്‍ മ്മിച്ച വെള്ളയില്‍ തീര്‍ത്ത ആ ട്രീയില്‍ വിലകൂടിയ വജ്രങ്ങളും മറ്റും പതിപ്പിച്ചിരുന്നു.

ക്രിസ്മസില്‍ പടക്കം പൊട്ടിച്ചിരുന്നത് ആകെ ഒരു ത്രില്ലായിരുന്നു. മാലപ്പടക്കം, ഏറുപടക്കം, വാണം, പൂത്തിരി, ചക്രം അങ്ങനെ ആ പട്ടിക നീ ണ്ടുപോകുന്നു. ആദ്യമായി ക്രി സ്മസ് പടക്കങ്ങള്‍ പൊട്ടിച്ചിരുന്നത് ഇംഗ്ലണ്ടിലായിരുന്നത്രെ. 1847-ല്‍ ടോം സ്മിത്ത് എന്ന ഇംഗ്ലീഷുകാരനായിരുന്നു പടക്കങ്ങള്‍ ആദ്യമായി ഉണ്ടാക്കി യതത്രെ.

പാതിരാ കുര്‍ബ്ബാന യും വീട്ടിലെ വിഭവസമൃദ്ധമായ സദ്യയുമെല്ലാം ക്രിസ്മസി ന്റെ ആഘോഷവും ആഹ്ലാദവു മായിരുന്നു സമ്മാനിച്ചിരുന്നത്. അതിനുശേഷം നടത്തിയിരുന്ന എക്യുമെനിക്കല്‍ ക്രിസ്മസ് റാലികള്‍ ഓര്‍ക്കുമ്പോള്‍ ഇന്നും ആവേശമായിരുന്നു. അങ്ങനെ യെല്ലാം കൂടി ഒരു ആവേശമാ യിരുന്നു ക്രിസ്മസ് എന്നു പറയാതെ വയ്യ. ക്രിസ്മസ് ക്രിസ് ത്യാനികളുടെ ആഘോഷമായി രുന്നെങ്കിലും അതില്‍ എല്ലാ മതസ്ഥരും പങ്കുകൊണ്ടിരുന്നു. ഇന്ന് കേവലം ചടങ്ങായി മാ ത്രം മാറിയ ക്രിസ്മസ് ഒരു കാ ലത്ത് ആവേശവും ആഹ്ലാദവു മായിരുന്നു. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ന്യൂ ഇയര്‍ ആശംസകള്‍.

ബ്ലസന്‍ ഹ്യൂസ്റ്റണ്‍ blessonhouston@gmail.com
നന്മയുടെയും ആഘോഷത്തിന്റെയും ആഹ്‌ളാദത്തിന്‍െറയും ക്രിസ്മസ് -ന്യൂ ഇയര്‍ (ബ്ലസന്‍ ഹ്യൂസ്റ്റണ്‍)
Join WhatsApp News
SANTA 2017-01-02 05:27:34
Nothing about me, my love for fun, kids or gifts. See you later this year. Ha, ha, ha
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക