Image

പുതുവത്സര പ്രതിജ്ഞകള്‍ (സി. ആന്‍ഡൂസ്സ്, നൂയോര്‍ക്ക്)

Published on 30 December, 2016
പുതുവത്സര പ്രതിജ്ഞകള്‍ (സി. ആന്‍ഡൂസ്സ്, നൂയോര്‍ക്ക്)
വീണ്ടും ഒരു പുതുവര്‍ഷം പിറക്കുന്നു. വര്‍ഷങ്ങള്‍ ക്രുത്യമായി വരുകയും പോകുകയും ചെയ്യുന്നത് പ്രക്രുതിയുടെ നിയോഗം. എന്നാല്‍ മൂഢനായ മനുഷ്യന്‍ അതിനെ എതിരേല്‍ക്കാനു, തോളിലേറ്റാനും, ആഘോഷിക്കാനും ശ്രമിക്കുന്നതാണു് കൗതുകം. പുതിയ വര്‍ഷം പിറക്കുമ്പോള്‍ ചിലരെല്ലാം ശപഥങ്ങള്‍ എടുക്കുന്നു. ഈ വര്‍ഷം മുതല്‍ ഞാന്‍ നല്ലവനാകും. ഈ വര്‍ഷം മുതല്‍ ഞാന്‍ ദൈവത്തില്‍ വിശ്വസിക്കും. അവന്റെ വചനങ്ങള്‍ പാലിക്കും. കൂടുതലായി നമ്മള്‍ കേള്‍ക്കുന്ന ശപഥങ്ങളില്‍ ഒന്നാണു് "സിഗരറ്റ് വലി നിറുത്തുന്നു, കള്ള് കുടി നിറുത്തുന്നു''. പുതുവര്‍ഷം പുലര്‍ന്നസ്തമിക്കുമ്പോള്‍ എല്ലാ പ്രതിജ്ഞകളും അപ്രത്യക്ഷമായിരിക്കും. വാഗ്ദാനങ്ങള്‍ ലംഘിക്കാനും നുണകള്‍ പാലിക്കാനുമാണെന്ന് പറയുന്നത് എത്രയോ ശരി.

വാസ്തവത്തില്‍ എന്തിനാണീ പുതുവത്സര വാഗ്ദാനങ്ങള്‍ എന്ന് ആരും ചിന്തിക്കുന്നില്ല. ഒരാള്‍ക്ക് നല്ലവനാകാന്‍ ഒരു വര്‍ഷം പിറക്കുന്ന ദിവസത്തിനു വേണ്ടി കാത്തിരിക്കേണ്ട ആവശ്യമില്ല. മതമേധാവികളും കച്ചവടക്കാരും കൂടി ഉണ്ടാക്കിയി ഒരു കപടനാടകമാണു് പുതുവര്‍ഷ പിറവി ആഘോഷം. അന്ന് ശപഥങ്ങള്‍ എടുക്കാന്‍ മതാധികാരികള്‍ പാവം മനുഷ്യരെ പ്രലോഭിപ്പിക്കുന്നു. അന്നെങ്കിലും ജനം കള്ളടിക്കാതിരുന്നാല്‍ ആ കാശ് തങ്ങളുടെ പോക്കറ്റില്‍ വീഴുമെന്നു അവര്‍ക്കറിയാം. കച്ചവടക്കാര്‍ക്കറിയാം പ്രലോഭനങ്ങളില്‍ മനുഷ്യന്‍ വീഴുമെന്ന്. അവന്റെ വീഴ്ച തന്നെ പ്രലോഭനങ്ങളില്‍ നിന്നാണു.ചിലര്‍ അന്നു മൂക്കു മുട്ടെ കഴിച്ച്് പിറ്റെ ദിവസം മുതലാണു് പ്രതിജ്ഞ പാലിക്കാമെന്ന് തീരുമാനിക്കുന്നത്. അങ്ങനെയുള്ളവര്‍ക്ക് സ്വര്‍ഗ്ഗം കിട്ടാന്‍ വൈകുമെന്നൊക്കെ മതാധികാരികള്‍ പേടിപ്പിച്ച് നോക്കിയിട്ടും കുടിയന്മാര്‍ അത് ഗൗനിക്കുന്നില്ല. നമ്മുടെ മലയാളികളും സായിപ്പിന്റെ വാലില്‍ തൂങ്ങി നടത്തുന്ന കുരങ്ങുകളിയാണു നൂയറിലെ പ്രധാന വിനോദം. ത്രുശ്ശൂര്‍ പൂരത്തിനു പുലിക്കളിയുള്ളപോലെ സായിപ്പിനെ അനുകരിക്കുന്ന മലയാളികളുടെ കുരങ്ങ് കളി.

പുതുവര്‍ഷം വെറും ഒരു കണക്ക്കൂട്ടലിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ ദിവസം മാത്രം.. അത് ലോകത്തില്‍ പല സ്ഥലത്തും പലേ ദിവസങ്ങളിലാണു്. നമ്മുടെ ഇന്ത്യയില്‍ തന്നെ നോക്കുക. ഗുജറാത്തികള്‍ക്ക് വര്‍ഷം ആരംഭിക്കുന്നത് ദീപാവലിക്കാണു. കേരളത്തില്‍ ഹിന്ദുക്കള്‍ മേടം ഒന്ന് പുതുവര്‍ഷപിറപ്പായി കണക്കാക്കുന്നു. അവിടെത്തന്നെ ചിലര്‍ ചിങ്ങം ഒന്ന് പുതുവത്സരമായി കരുതുന്നു. അതുകൊണ്ട് ശപഥങ്ങള്‍ ചെയ്യാന്‍ ഏത്് ദിവസവും തിരഞ്ഞെടുക്കാം.

പിന്നെയൊരു കൂട്ടര്‍ ദൈവത്തെ തേടി ദേവാലയങ്ങള്‍ സന്ദര്‍ശിക്കുന്നു. അവിടെ വച്ച് കരഞ്ഞും, നെഞ്ചത്തടിച്ചും, ക്ഷമചോദിച്ചും, ദൈവത്തിന്റെ മുന്നില്‍ പ്രതിജ്ഞ എടുക്കുന്നു. "ഞാന്‍ നല്ലവനാകാം ദൈവമേ, ഇതാ നിന്റെ മുന്നില്‍ വച്ച് ഞാന്‍ ശപഥം ചെയ്യുന്നു. മനുഷ്യന്റെ ഈ കഷ്ടപ്പാട് കണ്ട് ദൈവം അനങ്ങുന്നില്ല, മിണ്ടുന്നില്ല. അങ്ങേരല്ലെ ഇവന്മാരെ സ്രുഷ്ടിച്ചത്, ഇവര്‍ പറയുന്നത് എന്താണെന്ന്് ഇവര്‍ക്ക് തന്നെയറിയില്ലെന്നറിയുന്ന ദൈവം ഇതെല്ലാം കണ്ട് ഏത ് നേരത്ത് ഇവന്മാരെ സ്രുഷ്ടിക്കാന്‍ തോന്നി എന്നാലോചിച്ച് വിഷമിച്ചിരുന്നിരിക്കണം. .

എല്ലാമറിയുന്ന ദൈവത്തെ തേടി എന്തിനു മനുഷ്യന്‍ ഈ പുതുവര്‍ഷപിറവിനാള്‍ ഇങ്ങനെ കഷ്ടപ്പെടുന്നു. ഓരോ നിമിഷവും ഒരാള്‍ എന്തു ചെയ്യാന്‍ പോകുന്നു എന്ന് ദൈവത്തിനറിയാം.ന് തന്നെയുമല്ല പണ്ട് പണ്ട് അദ്ദേഹം നിങ്ങളോട് പറഞ്ഞില്ലെ. എന്നെ അന്വേഷിച്ച് വരണ്ട. എനിക്ക് നിങ്ങളെകൊണ്ടാവശ്യമുണ്ടെങ്കില്‍ ഞാനങ്ങോട്ട് വരും. എനിക്ക് നിങ്ങളുടെ മേല്‍ വിലാസമറിയാം. നിങ്ങള്‍ വാതില്‍ പൂട്ടിസുഖമായി വീട്ടില്‍ ഉറങ്ങുക. ശപഥം ചെയ്ത് എന്നെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കണ്ട. നിങ്ങളുടെ ശപഥത്തിനും വാക്കിനും എന്തു വില. കോഴി കൂവും മുമ്പെ മൂന്നു തവണ എന്നെ തള്ളി പറയുന്ന നിങ്ങള്‍ക്ക് എന്തു സ്ഥിരത. ആണിപ്പഴുതിലൂടെ കയ്യിടാതെ വിശ്വസിക്കാന്‍ കഴിയാത്ത നിങ്ങല്‍ക്ക് എന്തു വിശ്വാസം.

ദൈവം സുസ്‌മേരവദനനായി അവരെ ഉപദേശിച്ചു. സ്‌നേഹത്തിന്റേയും പരസ്പര സഹായത്തിന്റേയും ലഹരിയുള്ള വീഞ്ഞ് വാറ്റുക.ന്അത് കുറെശ്ശെ കുടിച്ച് ജീവിതത്തിന്റെ കാര്‍ണിവല്‍ കണ്ട് കറങ്ങി നടക്കുക. ഉറക്കം വരുമ്പോള്‍ വീട്ടിലെത്തുക. അങ്ങനെ നിങ്ങള്‍ അനുഭൂതികളുടെ ലോകത്ത് ആസ്വാദകരമായ നിമിഷങ്ങള്‍ പങ്കിടുമ്പോള്‍ ഞാന്‍ വാതിലില്‍ മുട്ടും. അപ്പോള്‍ തുറക്കുക. എന്തിനാണു പുതുവത്സരപിറവി എന്ന് കലണ്ടറില്‍ കാണിക്കുന്ന ഒരു ദിവസം ബാറുകള്‍ തോറും കയറിയിറങ്ങി , ദേവാലയങ്ങളില്‍ കയറിയിറങ്ങി നടക്കുന്നത്. എന്നെ സംമ്പന്ധിച്ചടത്തോളം എല്ലാ ദിവസവും പുതുവത്സരമാണു്. നിങ്ങള്‍ക്ക് ശപഥം ചെയ്യാനോ, ദുശ്ശീലങ്ങള്‍ മാറ്റി നല്ലവരാകാനോ, നന്മയുടെ ലോകം കെട്ടിപ്പടുക്കാനോ ഒരു പുതുവത്സരദിനത്തിനു കാത്തിരിക്കേണ്ട കാര്യമില്ല. ഏത് ദിവസവും അതിനവസരമുണ്ട്. ഭൂമി കറങ്ങികൊണ്ടേയിരിക്കുന്നു. നിങ്ങള്‍ കള്ളടിച്ച് കറങ്ങേണ്ട കാര്യമില്ല.

മിഥ്യയായ ധാരണകളും, പൊള്ളയായ വിശ്വാസങ്ങളും കൊണ്ട് വഴിതെറ്റിപോവാതെ സ്വന്തം വീട്ടില്‍ എന്നെ കാത്തിരിക്കുക. വിളക്കില്‍ എണ്ണയൊന്നും ഒഴിച്ച് കാത്തിരിക്കേണ്ട. എണ്ണയില്ലാത്ത വിളക്കുകള്‍ ഇപ്പോള്‍ ഉണ്ടല്ലോ? കേരളത്തില്‍ ആണെങ്കില്‍ പൗര്‍ കട്ടിനെ ഭയപ്പെടുക. ഞാന്‍ ചിലപ്പോള്‍ പൗര്‍ കട്ട് സമയത്തും വരും. കുടുമ്പം ഒരു ദേവാലയമാണു്. ഓരൊ ദിവസവും മനോഹരമാക്കുകു. ആരോ കണക്ക് കൂട്ടി കണ്ടു പിടിച്ച ഒരു പുതുവത്സരദിനത്തില്‍ മാത്രമെ നല്ല കാര്യങ്ങള്‍ക്ക് തുടക്കമിടാവു എന്ന ധാരണ മാറ്റുക. ജീവിതം മുന്തിരിച്ചാറു പോലെയാണു. അതിന്റെ മധുരിമ നുകരുക. ഞാന്‍ നിങ്ങള്‍ക്ക് കൂട്ടിനു തന്നവളെ നന്നായി ആസ്വദിക്കുക. അവളുടെ അധരങ്ങളില്‍ വീഞ്ഞ് കുപ്പികള്‍ പൊട്ടുന്നു. അതു നുകര്‍ന്നെടുക്കുക. കുട്ടികള്‍ കുപ്പിപാല്‍ കുടിക്കുന്നപ്പോലെ കുപ്പിയില്‍ കിട്ടുന്ന ലഹരി നുണയാന്‍ പോകാതെ അത് അവളില്‍ നിന്നും നുകരുക. കുപ്പിപാല്‍ മുലപ്പാലിനൊപ്പം വരുന്നില്ല. പ്രിയ മനുഷ്യപുത്രരെ, പുതുവര്‍ഷം എന്ന് പറഞ്ഞ് മണ്ടത്തരം കാണിക്കാതെ ഓരൊ ദിവസവും ആനന്ദപ്രദമാക്കുക. ഒരിക്കലും നിങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത എന്നെ തേടി അലയാതിരിക്കുക. ഞാന്‍ നിങ്ങളിലുണ്ട്. അത് തിരിച്ചറിയുക. അങ്ങനെ നിങ്ങള്‍ മനസ്സിലാക്കുന്ന ദിവസം ഞാന്‍ നിങ്ങളുടെ അടുത്ത് വരും. അതിനായി പ്രവര്‍ത്തിക്കുക, കാത്തിരിക്കുക. കയ്യിലെ കാശും സമയവും മതത്തിന്റെ പേരില്‍ വേഷം കെട്ടി നില്‍ക്കുന്നവര്‍ക്ക് കൊടുത്ത് വിഡ്ഢികളാകല്ലേ. മതമുള്ളിലുണ്ടെന്നു പറഞ്ഞ് നടക്കുന്ന മതമുള്ള (മാത്തുള്ള എന്നു വായിക്കാതിരിക്കുക) വര്‍ഗീയ വാദികള്‍ അവര്‍ മുമ്പ് തെറ്റ് ചെയ്ത് നടന്നതിന്റെ കുറ്റബോധവുമായി നമ്മെ നന്നാക്കാന്‍ വരുമ്പോള്‍ അവരെ മനസ്സിലാക്കുക. മതത്തിന്റെ പേരില്‍ സമൂഹത്തില്‍ കലഹവും, സ്പര്‍ദ്ധയും പരത്തുന്ന അവര്‍ ഭൂമിയാകുന്ന ഏദന്‍ തോട്ടത്തിലേക്ക് ഇഴഞ്ഞ് വരുന്ന പാമ്പുകളാണു. നിങ്ങളുടെ ഉപ്പുറ്റി കൊണ്ട് അവരുടെ തല ചതച്ചു കളയുക.

അന്ധവിശ്വാസങ്ങളില്‍ നിന്നുണരുക. അപ്പോഴാണു ശരിക്കും പുതു വര്‍ഷം ഉദയം ചെയ്യുന്നത്. ദൈവം ഞങ്ങളിലുള്ളപ്പോള്‍ ( അഹം ബ്രഹ്മാസ്മി. ഭഗവത് ഗീത 9:29... തു യേ മാം ഭക്ത്യാ ഭജന്തി തേ മയി അപി അഹം തേഷു ച = അര്‍ഥം എന്നെ ആര്‍ ഭക്തിപൂര്‍വ്വം ഭജിക്കുന്നുവാ അവര്‍ എന്നിലും ഞാന്‍ അവരിലും വസിക്കുന്നു) ) എന്തിനു പള്ളിയിലും, അമ്പലങ്ങളിലും അതെപോലെ മനുഷ്യര്‍ പണിത് വച്ചിരിക്കുന്ന കെട്ടിടങ്ങളില്‍ പോകുന്നു. ഇനി മുതല്‍ അങ്ങനെ പോകില്ലെന്ന ഒരു ശപഥം ചെയ്താല്‍ ഇവിടം സ്വര്‍ഗ്ഗമാകും. അതായിരിക്കട്ടെ നിങ്ങള്‍ ചെയ്യുന്ന പ്രതിജ്ഞ. അപ്പോള്‍ മത വ്യാപാരത്തിന്റെ സ്‌റ്റോക്ക് മാര്‍ക്കറ്റുകള്‍ തകരും.നിങ്ങള്‍ക്ക് ലാഭമല്ലാതെ ഒരു നഷ്ടവും വരുകയില്ല. നിങ്ങള്‍ക്ക് സമാധാനം.

ഇ-മലയാളിയുടെ എല്ലാ വായനക്കാര്‍ക്കും നന്മകള്‍ ഉണ്ടാകട്ടെ. അവര്‍ അവരുടെ ആത്മീയ സ്‌റ്റോക്ക് മാര്‍ക്കറ്റുകള്‍ നിരീക്ഷിക്കട്ടെ.

ആമേന്‍ !

സി. ആന്‍ഡൂസ്സ്, നൂയോര്‍ക്ക്
gracepub@yahoo.com
പുതുവത്സര പ്രതിജ്ഞകള്‍ (സി. ആന്‍ഡൂസ്സ്, നൂയോര്‍ക്ക്)പുതുവത്സര പ്രതിജ്ഞകള്‍ (സി. ആന്‍ഡൂസ്സ്, നൂയോര്‍ക്ക്)പുതുവത്സര പ്രതിജ്ഞകള്‍ (സി. ആന്‍ഡൂസ്സ്, നൂയോര്‍ക്ക്)
Join WhatsApp News
വിദ്യാധരൻ 2016-12-30 21:47:10
ഏകുന്നു നിങ്ങൾക്കൊക്കയും പുതുവത്സരം 
മൂകരായിരിക്കാതെ സജ്ജീവരാകുവിൻ 
നായ്ക്കൾ കുടിക്കാത്ത മദ്യംകുടിച്ചു 
നായ്ക്കളെപ്പോലെ പെരുമാറിടൊല്ലേ.
കൂത്താടിടുന്നു കുടിച്ചു ചില മർക്കടങ്ങൾ 
ആർത്തിയോടെ തിന്നുന്നു അന്ത്യമെന്നപോൽ
പുതുവല്സരങ്ങൾ ഇനിയും വന്നു ചേർന്നിടും
അതുകൊണ്ടുവേണം ബെല്ലുംബ്രെക്കുമേതിനും 
ചിന്തിക്കുക സദാ തലച്ചോറുകൊണ്ട്  
ചിന്തിക്കാത്തവരുമായി സഖ്യമരുതേ 
ചെയ്യണം നിത്യവും വ്യായാമം 
മെയ്യൊക്കെ നാന്നായി കരുതണം 
ഒന്നും അമിതമാകരുത് എല്ലാം മിതം 
നന്നായി രതി ക്രീഡയിലുംമേർപ്പെടണം
പേരുവച്ചെഴുതണം അഭിപ്രായം 
പേര് വ്യാജനായാലും കുഴപ്പമില്ല 
ആര് വേണമെങ്കിലും വിമർശിക്കട്ടെ 
കാര്യം പറയാൻ മാടിക്കൊല്ലേയാരും 
ഭക്തരും വിഭക്തരും ഏറ്റുമുട്ടട്ടെയെങ്കിലും 
യുക്തിപൂർവ്വം നിരത്തണമാശയങ്ങൾ 
ആന്ദ്രയോസും മാത്തുള്ളയും കൂടാതെ 
അന്തപ്പനും മൂത്താപ്പനും നാരദരും 
അവതരിക്കണം ഇടയ്ക്കിടെ ഈ-താളിൽ 
നവനവ വിവാദവിഷയങ്ങളുമായി 
എവിടെ നിന്നോ വരുന്നീത്താളിൽ 
അവിടേക്ക് മടങ്ങുന്നു വന്നപോലെവരും 
കാണുമോ നാളെ ആർക്കറിയാം 
കാണുകില്ലേൽ കാണണം ബോധംവരുമ്പോൾ 
കൊഴിഞ്ഞുപോകുന്നു രണ്ടായിരത്തി പതിനാറ് 
കുഴഞ്ഞാടി വരുന്നു പതിനേഴുകാരി
വരിക വരിക സുന്ദരി നീ വലതുകാൽ വച്ച് 
അരികിൽ വരിക പുണരുക നീ ഞങ്ങളെ 
 
malayalee club 2017-01-03 13:37:51

We are a group of e malayalee readers of different religions, we discuss the comments and articles in e malayalee when we gather for card playing.

Sch cast had been hanging around e malayalee in fake name for a while, but we know who you are.

We know Anthappan or andrew is going to answer a fake fanatic person.

Let us ask you :

there is a land bridge between Sri Lanka & India- is Ramayana story true that Rama & Monkeys built it.

There are so many places like Panjali Para, Ummi kunnu etc connected to Pandavas- so it is true

Kerala is next to India and Parasurama recovered it.

We celebrate Onnam – so Vamana was here.

All these are gods and millions worship them. So they are all true gods ?


നിരീശ്വരൻ 2017-01-03 13:31:26
പ്രതിജ്ഞയൊക്കെ എടുത്ത് അവിടിരുന്നോ.  സ്കേഡ്യൂൾ കാസ്റ്റ് വടിവാളും കുന്തവും കൂടാതെ ഭൂമികുഴിച്ചെടുത്ത തെളിവുകളുമായി വെളിച്ചപ്പാട് തുള്ളി വരുന്നുണ്ട്
Jack Daniel 2017-01-03 14:15:06
You have to have the passion and the spirit to play cards.
Christian Brothers 2017-01-03 14:34:41
പേടിക്കേണ്ട  നിരിസര ,  അവര്‍ രണ്ടു പേരും മുങ്ങി  എന്നു കേട്ടു .
jack daniel  വെള്ളത്തില്‍  അല്ല , സശാല്‍  വെള്ളത്തില്‍ തന്നെ.
ബോണ്‍ അഗൈന്‍  ആണെന്ന് കേട്ടു

andrew 2017-01-03 20:11:42

അറ്റിലേക്ക് അച്ചുത ചാടല്ലേ ….

ഏതു ചോദ്യം ചോദിക്കാനും ഏതു വിഡ്ഢിക്കും അവകാശം ഉണ്ട്, എന്നാല്‍ മറുപടി പറയണോ എന്നത് …......

എടുത്തു ചാട്ടം ആണ് നിങ്ങളുടെ ഏക തൊഴില്‍ എങ്കില്‍ …..

ഊരും പേരും ഇല്ലാതെ ഒരു അദമന്‍ ചോദ്യം ചോദിച്ചാല്‍ ?

അതും സ്ഥിരം ചോദ്യം? വീണ്ടുംവീണ്ടും ഇളക്കിമറിച് ചോദിച്ചാല്‍ …....

let us go to some facts and probabilities [ respect & response to Mr.Joseph Mathew & Mr.Johnykutty] for all readers to ponder.

The genealogy in the gospel according to mathew is a fabricated one to fit the foolish numerology secret 14+14+14. the writer eliminated names to fit the sequence of 14. Luke's gospel has a different genealogy. In total we can see the gospels are fake & full of fiction.

As per one of the oldest copy of the New Testament- codex Vaticanus- the genealogy of Jesus ends with Joseph & Mary as the parents.

There are lot of stories and theories + beliefs about the conception of Jesus. The story of divine impregnation is not new, several of the epic gods had the same type of godly intercourse with human females. So throw them out as fables.

Probabilities: yes a Roman soldier can or may be the father of Jesus, because; Mary was a temple girl and the temple was the barracks of the Roman army. The warrior attitude of Jesus might have come from a soldier father. Remember; Jesus was a Zealot= a revolutionary or a terrorist in modern terms.

In the gospels we can see Jesus as a teacher too. There were a lot of fatty priests in the temple. Like the present day priests; all they did was eat, drink & perform sacrifices, so they had lot of energy to burn. So one of them could be the father of Jesus.

Jesus had brothers, james, Thomas. They can be half brothers, father being Joseph or someone else. Thoma or doma = twin. Was Thomas the twin brother of Jesus or they looked alike ?= Jesus & Thoma had the same father. So throw away the Virgin conception and Divine conception.

Jesus if he ever lived; was a human, born due to a man & woman mating. So throw away the holy spirit theory.


Now let us all go to our own easy chair & relax sipping some nice spirit in a bottle.


It is a human tendency: they want to fight something or someone all the time. They need an enemy to fight. If they don't have one, they will invent one. The religion invented an imaginary one -devil- for them. But they are not happy. So they challenge you but at the same time they claim to be a christin. In fact it is the ego in them forcing them to fight. The wounded ego, the suffering Hero; so they call themselves schcast. { the Jesus in the gospels is a suffering hero}. They want your sympathy and attention so they fight and challenge.

But I don't have time to waste for them.


The Great Escape 2017-01-03 21:55:01
സ്കേഡ്യൂൾ കാസ്റ്റിനു ബോധം തെളിയുമെന്നു തോന്നുന്നില്ല അത്രക്ക് മതം അദ്ദേഹത്തിൻറെ തലച്ചോറ് കാർന്നു തിന്നു കളഞ്ഞു.  ഇനി ട്രാക്ക് പൊട്ടിയ ഗ്രാമഫോൺ റിക്കാർഡ് പോലെ പറഞ്ഞത് തന്നെ പറഞ്ഞോണ്ടിരിക്കും. എന്തായാലും ഭൂത പ്രേത പിശാചുക്കളും ദൈവങ്ങളും എല്ലാം ഈ -മലയാളി താളിൽ ഉടാടാൻ ഇറങ്ങിയിട്ടുണ്ട്.  ഇന്ന് അമാവാസിയാണ്. ആരുടെയെങ്കിലും രക്തം കുടിച്ചേ ഇവന്മാര് പിന്മാറുകയുള്ളു .ഞാൻ ഇങ്ങോട്ട് പോരുന്ന വഴിക്ക് സ്കേഡ്യൂൾ കാസ്റ്റ് ഒരു കുഴി വെട്ടുന്നത് കണ്ടു. എന്തിനാ എന്ന് ചോദിച്ചപ്പോൾ അന്തപ്പനേം ആന്ധ്രായോസിനേം കുഴിച്ചുമൂടാനാന്നാ പറഞ്ഞത്.  പിന്നെ ഞാൻ അവിടെ നിന്നില്ല. അദ്ദേഹത്തിന്റ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു.  നാക്ക് പുറത്തേക്ക് അൽപ്പം തള്ളിയിട്ടുണ്ടായിരുന്നു. തൂമ്പയും കൊണ്ട് എന്റെ പിന്നാലെ വരുന്നത് കണ്ടു ഞാൻ ഓടി രക്ഷപ്പെട്ടു. ഒരു പക്ഷെ അന്തപ്പന്റെയോ ആൻഡ്രോസിന്റെയോ മുഖ സാദ്രശ്യം ഉണ്ടായിരുന്നതുകൊണ്ടായിരിക്കാം . എന്തായാലും രക്ഷപെട്ടെന്ന് പറഞ്ഞാൽ മതിയല്ലോ 
Ninan Mathullah 2017-01-04 04:45:27

Andrew’s post is the best example of closing eyes to make it dark. Basically human beings are selfish because of the weakness or sinful nature in our body. Due to this selfish nature it is difficult for us to obey the laws of God or man. Jesus came as a solution for it. (Romans 8:3). Due to selfishness in us we try to believe what we want to believe that suit our lifestyle. We try to tell ourselves that there is no God and nobody is watching what we are doing although manifestations of God’s presence are present everywhere in nature. We close our eyes to make it dark by believing evolution and Big Bang theory. Some here want to believe that man and God the same. God is inside us and not outside. Such theories give them a license to do whatever they want. Some teach others also the same thing as it is easy to manipulate a person once his faith in God or fear of consequence is gone. So many books were written to spread these theories. For Andrew or John Kutty (what type of a Christian is he?), or anybody it is not difficult to quote from such books or cut and paste here. Many books are there to answer such criticisms. But they prefer to ignore such explanations as it suits their lifestyle to ignore it and believe the lie. So our faith is our choice. The sense of justice in me won’t allow me to let the blind mislead others and the innocent here fall. It takes my precious time to respond to such lies. I do not gain anything personal by spending time on it. But my sense of justice forces me to respond and tell the truth here.

JOHNY KUTTY 2017-01-04 11:06:17
ശ്രീ മാത്തുള്ള ചോദിക്കുന്നു ഞാൻ ഏതു തരം ക്രിസ്തിയാനി ആണെന്ന്. എത്ര തരം ക്രിസ്ത്യാനി ഉണ്ടെന്നു എനിക്കറിയില്ല. ഞാൻ ഒരു സുറിയാനി ക്രിസ്ത്യാനി കുടുംബത്തിൽ ജനിച്ചു. ആ വിശ്വാസത്തിൽ ആണ് വളർന്നത്. 
എന്നാൽ ബൈബിളിൽ പറയുന്ന വിഢിത്തരങ്ങൾ അപ്പാടെ വിഴുങ്ങാത്ത ഒരു ക്രിസ്ത്യാനി.  യേശു എന്ന മനുഷ്യപുത്രനെയും അദ്ദേഹം പറഞ്ഞു എന്ന് പറയുന്ന നല്ല വാക്കുകളെയും ബഹുമാനിക്കുന്ന ഒരു ക്രിസ്ത്യാനി. അന്യൻറ്നെ വിയർപ്പു കൊണ്ട് അപ്പം കഴിക്കുകയും അവരെ ഭീഷണിപ്പെടുത്തി അട്ടയെപ്പോലെ ജീവിക്കുന്ന പുരോഹിത വർഗത്തെ പുച്ഛത്തോടെ കാണുന്ന ക്രിസ്ത്യാനി.  മാത്തുള്ള, പട്ടികജാതിക്കാരൻ തുടങ്ങിയ അന്ധവിശ്വാസികളോട് (അന്ധമായി വിശ്വസിക്കുന്ന) വിയോജിപ്പുള്ള ഒരു പ്രത്യേക തരം ക്രിസ്ത്യാനി. 
SchCast 2017-01-04 11:13:32

Here we go again. Let me up the debate a step further... Those who do not have a real understanding of a debate such as Malayalee Club, Great Escape etc. stay on the sidelines and watch the game....... I believe in Jesus Christ and he is the only means you may find the way to 'God' as we know it. His existence is testified in many religions besides Christain (such as Messiah in Judaism, Purusha (Prajapathi) in Vedic literature and Sainabi in Muslim scriptures.

++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

The first video you are about to see is one of the most remarkable you have ever seen because it’s true!  Ron Wyatt did find the Ark of the Covenant in 1982 right below where Jesus Christ gave his life on the cross.  The Ark had been placed in this secret location 600 years earlier as instructed by God.  When the solider pierced the side of Jesus, an Earthquake split the rock that the cross was placed upon and Jesus’ blood ran down through this crack and dripped on the mercy seat of the Ark of the Covenant!  All of this information has been suppressed by governments and even fake religious leaders around the world.  

 

When Ron Wyatt collected some of this blood from the Ark and had it analyzed,  the Israeli scientists were amazed at what they saw!  To their astonishment this blood was still alive!  The cells were still dividing when they put it in a growth medium.  They were also able to get a chromosome count which is not supposed to be possible on dried blood either because it’s dead.  This blood was different than any human blood ever seen.  It had 23 chromosomes from the mother but only one chromosome from the father!  The scientists said this was impossible unless the father was not of this planet and had some very special DNA because otherwise this human could not even survive having only one chromosome from a human father!

You can read much more on Ron Wyatt’s website.

Here’s the video that describes the Ark of the Covenant and the finding of the blood of Jesus Christ.  Please share this information with others so that they may learn that the Bible has been proven correct.

For God so loved the world, that he gave his only begotten Son, that whosoever believeth in him should not perish, but have everlasting life.

John 3:16

നിരീശ്വരൻ 2017-01-04 11:40:59

 ഒരാൾ നിങ്ങളുടെ അഭിപ്രായത്തോട് യോജിക്കുന്നില്ലെങ്കിൽ അത് കണ്ണടച്ച് ഇരുട്ടാക്കലാണോ മാത്തുള്ളെ? 'സ്വയരക്ഷ' എന്നുള്ള ചിന്ത  മനുഷ്യനിൽ കുടികൊള്ളുന്ന ആത്മാവിന്റെ സഹജമായ ഒരു വാസനയാണ്. സ്വയരക്ഷക്ക് ചിലപ്പോൾ കൂടെ നിൽക്കുന്നവരെ ഉപേക്ഷിക്കേണ്ടതായി വരും. ഇതെല്ലാം പാപത്തിന്റെ ഫലമായി ഉണ്ടായ സ്വാര്ഥതയിൽ നിന്ന് ഉടലെടുത്തെതെന്ന് പറഞ്ഞാൽ പിന്നെ ഇവിടെ ജീവിക്കാൻ വയ്യാതെയാകും. യേശുവിന്റെ കൂടെ നടന്ന പത്രോസും സ്വയരക്ഷക്ക് വേണ്ടി 'ഞാൻ ഇവനെ അറിയുന്നില്ല'  എന്ന് തള്ളി പറഞ്ഞു. യേശുവും ബൈബിൾ പ്രകാരം പല തവണയും യഹൂദന്മാരുടെ കെണിയിൽ പെടാതെ സ്ഥലം വിട്ടിട്ടുണ്ട്. പക്ഷെ ഇതൊന്നും കണക്കിലെടുക്കാതെ നിങ്ങളെ പോലെയുള്ളവർ അതിനു വേറൊരു വ്യാഖാനം കൊടുത്തു  അവന്റെ സമയം ആയിട്ടില്ലാത്തതിനാൽ' അവൻ അവിടം വിട്ടുപോയി എന്നൊക്കെ.  സാധാരണക്കാരിൽ സാധാരണക്കാരനും മനുഷ്യ സ്നേഹിയുമായ യേശുവിന്റെ സിദ്ധാന്തങ്ങൾ പഠിപ്പിക്കാതെയും, അതിനനുസരിച്ചു ജീവിക്കാതെയും ദൈവം ദൈവം എന്ന് പറഞ്ഞു നടന്നാൽ അന്തപ്പനെപ്പോലെയും ആംഡ്‌റൂസിനെപ്പോലെയുള്ളവരും ചോദ്യം ചെയ്യേതെന്നിരിക്കും
           യേശു എന്ന മനുഷ്യൻ പോലും സ്വപ്നം കാണാത്ത ഒരു പരിപാടിയാണ് ക്രിസ്ത്യാനികൾ കണ്ടുപിടിച്ചത്. അദ്ദേഹത്തിൻറെ ജനനം മനുഷ്യ ജന്മമമല്ല, അദ്ദേഹം മരിച്ചിട്ട് മൂന്നാം നാൾ ഉർത്തെഴുനേറ്റു എന്നിങ്ങനെയുള്ള അവിശ്വസിനീയമായ കാര്യങ്ങൾ പറഞ്ഞു സാധാരണ മനുഷ്യരെ നിങ്ങളിൽ നിന്ന് അകറ്റി. എന്നിട്ട് എന്നിട്ട് അവന്റെ ഉള്ളിൽ ഉള്ള ദൈവത്തെ പുറത്തു ചാടിച്ചു മലയിലിലും കാട്ടിലും ഒക്കെ കൊണ്ടിരുത്തി. ഇപ്പോൾ എല്ലാവരും ശബരിമല വിശുദ്ധ സ്ഥലം ഇവിടൊക്കെ സന്ദർശനം നടത്തുകയാണ്. എവിടെ കണ്ടെത്താൻ? നിങ്ങളുടെ യേശു വെള്ളം കോരാൻ വന്ന ശമരിയാക്കാരി സ്ത്രീയോട് പറഞ്ഞത് ഓർമയില്ലേ? നിന്റ ദൈവത്തെ ആരാധിക്കുന്നത് ആ മലയിലും അല്ല ഈ മലയിലും അല്ല. എന്റെ വാക്കുകൾ കേട്ടനുസരിക്കുമെങ്കിൽ നിന്റെ ഉള്ളിൽ നിന്ന് ജീവന്റെ നദികൾ ഉത്ഭവിക്കുമെന്നു. സ്വർഗ്ഗരാജ്യം നിങ്ങളുടെ ഇടയിലുണ്ട് സ്വർഗ്ഗരാജ്യം നിങ്ങളിൽ ഉണ്ട് എന്നൊക്കെ പറയുന്നതിന്റെയും അഹം ബ്രഹ്മാസ്മി എന്നൊക്കെ പറയുന്നതിന്റെ അർഥം ഒന്ന് തന്നെയാണ്. നിങ്ങൾ നിങ്ങളുടെ ദൈവത്തെ വന്റെ ജന്മത്തിന്റെ മഹത്ത്വത്തെയും, പുനരുദ്ധാനത്തിന്റെയും കഥകളിൽ കൂടി മനുഷ്യരിൽ നിന്ന് മാറ്റി നിറുത്താതെ സാധാരണ മനുഷ്യരിലേക്ക് ഇറക്കികൊണ്ടുവരാൻ നോക്കും. അങ്ങനെയെങ്കിൽ നിങ്ങളും നന്നാകും സമൂഹവും നാന്നാകും. അതല്ലെങ്കിൽ താൻ തൻറെ ഗുരുവായ യേശുവിനെ നിഷേധിക്കുകയും മറ്റുള്ളവരിൽ നിന്ന് അകറ്റുകയും ചെയ്യുകായാണ്. സമ്മർദ്ദംകൊണ്ട് ആരും വഴങ്ങില്ല. പക്ഷെ യേശു പറഞ്ഞ സ്നേഹംകൊണ്ട് ഒന്ന് സമീപിച്ചും നോക്ക്. ഒരു പക്ഷെ 'ദുഷ്ടമൃഗങ്ങളും ഗായക ദേവരാകും!


Ninan Mathullah 2017-01-04 14:48:02

ശ്രീ മാത്തുള്ള ചോദിക്കുന്നു ഞാൻ ഏതു തരം ക്രിസ്തിയാനി ആണെന്ന്. BJP Christians are common here. Reading the previous comments of John Kutty I was wondering about it.എത്ര തരം ക്രിസ്ത്യാനി ഉണ്ടെന്നു എനിക്കറിയില്ല. ഞാൻ ഒരു സുറിയാനി ക്രിസ്ത്യാനി കുടുംബത്തിൽ ജനിച്ചു. വിശ്വാസത്തിൽ ആണ് വളർന്നത്. Hard to believe it as no trace of Orthodoxy in your faith.

എന്നാൽ ബൈബിളിൽ പറയുന്ന വിഢിത്തരങ്ങൾ അപ്പാടെ വിഴുങ്ങാത്ത ഒരു ക്രിസ്ത്യാനി. Many are there that interpret Bible as they want it or take what they need from it. This can mislead you.  യേശു എന്ന മനുഷ്യപുത്രനെയും അദ്ദേഹം പറഞ്ഞു എന്ന് പറയുന്ന നല്ല വാക്കുകളെയും ബഹുമാനിക്കുന്ന ഒരു ക്രിസ്ത്യാനി. And close eyes to the truth in other Bible verses? If you do not believe in the divinity of Christ as taught in Bible I am not sure you are a Christian. അന്യൻറ്നെ വിയർപ്പു കൊണ്ട് അപ്പം കഴിക്കുകയും അവരെ ഭീഷണിപ്പെടുത്തി അട്ടയെപ്പോലെ ജീവിക്കുന്ന പുരോഹിത വർഗത്തെ പുച്ഛത്തോടെ കാണുന്ന ക്രിസ്ത്യാനി.You do not give your money for it. What right you have to judge like this? The people who give money have a right to complain. In this 20th century you can complain following proper procedures and change is possible. If not, you have the freedom to move out of the church and join a different church. Nobody is forcing anything on anybody. So intention here must be to create bad feeling between priests and believers to bring division in it. I heard BJP has this agenda. They do not react to the same situation in their temples. John Kutty is highly biased against priests. Priests have a role in society ordained by God. Their job is to preach God’s ways to the people. Nobody can take that away. You can bite your teeth if you do not like it. In all religion there is a priestly class that lives by the income from the temple. So priests in Christian church also have to live by the income from church as directed in Bible. Church members generally do not want their priest to work in Walmart or McDonalds. Everything has its dignity. I still wonder what type of Orthodox background John Kutty has.   മാത്തുള്ള, പട്ടികജാതിക്കാരൻ തുടങ്ങിയ അന്ധവിശ്വാസികളോട് (അന്ധമായി വിശ്വസിക്കുന്ന) You are not I and so how can you say that I am superstitious. So when you call me ‘andhavisvasi’ without knowing what I know it is ‘andhaviswasam’. I have a masters Degree in Science. I do not believe anything that is not logical. Bible also asks you to search if what is written in it is true or not. Such people are called noble compared to those believing blindly. വിയോജിപ്പുള്ള ഒരു പ്രത്യേക തരം ക്രിസ്ത്യാനി. What I wrote is not personal but to view things from a different angle.

SchCast 2017-01-05 10:57:57

zeal·ot

NOUN - a person who is fanatical and uncompromising in pursuit of their religious, political, or other ideals.

synonyms: fanatic · enthusiast · extremist · radical · young Turk ·

------------------------------------------------------------------------------------------------------------------------------------------

 

When Andrew in his comments suggested that Jesus Christ was a zealot (terrorist) I was really taken aback. I gather that his idea came from the book: Zealot: The Life and Times of Jesus of Nazereth. The book gained a lot of publicity and it probably made the author Reza Aslan rich. Anyway, contrary to what he was saying before, Andrew admits that there was a historical Jesus in his own comments!

 

The Life and Times of Jesus plainly explains what sort of a character Jesus was.

 And unto him that smiteth thee on the one cheek offer also the other; and him that taketh away thy cloke forbid not to take thy coat also”. Luke 6:29.

 

Before jumping into conclusion regarding the issue at hand, I suggest to the emalayalee readers to go through the attached “Jewish Book Review” which decimates the proposition which was offered by a devout believer of Islam. Since it is too long an article, I put some relevant portion here.

 

++++++++++++++++++++++++++++++++++++++++++++++++++++++++++++++

What will prove most shocking, at least to those with some very basic Jewish education, are Aslan’s many distorted, or plainly ignorant, portrayals of both the Jews and their religion in Jesus’s day. Aside from his apparent unfamiliarity with the critically important recent works of Schäfer and Boyarin, Aslan seems oblivious of more than a century of scholarship on the exceedingly complex theological relationship between the earliest disciples of Jesus and the early rabbis. The foundational work of R. Travers Herford in Christianity in Talmud and Midrash (1903) and, three-quarters of a century later, Alan Segal’s Two Powers in Heaven: Early Rabbinic Reports about Christianity and Gnosticism (1977) are just two of the hundreds of vitally important books missing from his bibliography.

This ignorance—if that is what it is—has serious consequences. For it is not only the Gospels’ accounts of Jesus citing Hebrew Scriptures while discussing Jewish law that belie Aslan’s portrait of Jesus and his apostles as an uncouth band of Galilean peasants. As Schäfer has richly documented, Rabbinic sources contain numerous references to the original biblical exegesis of Jesus and his disciples, including accounts of rabbis who were attracted to these interpretations, even as they came ultimately to regret and repent of their “heresy.” That Aslan has not read Schäfer is made most painfully clear in his pat dismissal of the Roman historian Celsus’s report of having overheard a Jew declare that Jesus’s real father was not the Jew, Joseph, but rather a Roman centurion named Panthera. Aslan says that this is too scurrilous to be taken seriously. While it would be unfair to expect him to be familiar with the common Yiddish designation of Jesus as Yoshke-Pandre (Yeshua, son of Panthera), one might expect him to have read the fascinating chapter devoted to this very familiar and well-attested theme in rabbinic sources, in Schäfer’s Jesus in the Talmud

On the other hand, Aslan weirdly accepts at face value, and even embellishes, the dramatic accounts in the Gospels of Jesus’s entry into Jerusalem allegedly just before the Passover, as the Jewish crowds wave palm branches and chant hosannas. But were he familiar with the basic rituals of the Sukkot festival, Aslan might somewhere have acknowledged the skepticism expressed by many scholars about the Gospels’ contrived timing of this dramatic event to coincide with Passover.

 

Which brings us back to Aslan’s awful interview on Fox. Lauren Green’s questioning of Aslan’s right, as a Muslim, to write his book was absolutely out of bounds, but perhaps she was, quite unwittingly, onto something about his agenda. While the form taken by Green’s questions was unacceptable and made Aslan look like the victim of an intolerant right-wing ambush, might it not be the case that it was Aslan who very deftly set her up? He prefaces the book with an “Author’s Note,” which is a lengthy and deeply personal confession of faith. Here Aslan recounts his early years in America as an essentially secular Iranian emigré of Islamic origins with no serious attachment to his ancestral faith, his subsequent teenage conversion to evangelical Christianity and finally his return to a more intense commitment to Islam.

 

This unsubtle suggestion that Evangelical Christians’ discipleship and knowledge of Jesus is inferior to his own makes it rather harder to sympathize with him as an entirely innocent victim of unprovoked, ad hominem challenges regarding his book’s possibly Islamist agenda. Aslan had to know that opening a book that portrays Jesus as an illiterate zealot and which repeatedly demeans the Gospels with a spiritual autobiography that concludes by belittling his earlier faith as an Evangelical Christian would prove deeply insulting to believing Christians.


Ninan Mathullah 2017-01-05 14:03:24

ഒരാൾ നിങ്ങളുടെ അഭിപ്രായത്തോട് യോജിക്കുന്നില്ലെങ്കിൽ അത് കണ്ണടച്ച് ഇരുട്ടാക്കലാണോ മാത്തുള്ളെ? 'സ്വയരക്ഷ' എന്നുള്ള ചിന്ത  മനുഷ്യനിൽ കുടികൊള്ളുന്ന ആത്മാവിന്റെ സഹജമായ ഒരു വാസനയാണ്.Yes, here it is close eyes and make it dark because when asked where this soul in man came from or who designed this soul Nereeswaran has no answer. സ്വയരക്ഷക്ക് ചിലപ്പോൾ കൂടെ നിൽക്കുന്നവരെ ഉപേക്ഷിക്കേണ്ടതായി വരും. ഇതെല്ലാം പാപത്തിന്റെ ഫലമായി ഉണ്ടായ സ്വാര്ഥതയിൽ നിന്ന് ഉടലെടുത്തെതെന്ന് പറഞ്ഞാൽ പിന്നെ ഇവിടെ ജീവിക്കാൻ വയ്യാതെയാകും. Now for those who believe in Jesus it is easy to live here as the sin will be forgiven   by grace.        യേശു എന്ന മനുഷ്യൻ പോലും സ്വപ്നം കാണാത്ത ഒരു പരിപാടിയാണ് ക്രിസ്ത്യാനികൾ കണ്ടുപിടിച്ചത്. അദ്ദേഹത്തിൻറെ ജനനം മനുഷ്യ ജന്മമമല്ല, അദ്ദേഹം മരിച്ചിട്ട് മൂന്നാം നാൾ ഉർത്തെഴുനേറ്റു എന്നിങ്ങനെയുള്ള അവിശ്വസിനീയമായ കാര്യങ്ങൾ പറഞ്ഞു സാധാരണ മനുഷ്യരെ നിങ്ങളിൽ നിന്ന് അകറ്റി. Theories like this are just ‘thonnalukal’ due to an unbelieving heart in Nereeswaran. സ്വർഗ്ഗരാജ്യം നിങ്ങളുടെ ഇടയിലുണ്ട് സ്വർഗ്ഗരാജ്യം നിങ്ങളിൽ ഉണ്ട് എന്നൊക്കെ പറയുന്നതിന്റെയും അഹം ബ്രഹ്മാസ്മി എന്നൊക്കെ പറയുന്നതിന്റെ അർഥം ഒന്ന് തന്നെയാണ്. Reason to think that Nereeswaran is a Hindu based on his knowledge of  Hindu scriptures and read some books against Christianity to criticize it to convert people to his religion. പക്ഷെ യേശു പറഞ്ഞ സ്നേഹംകൊണ്ട് ഒന്ന് സമീപിച്ചും നോക്ക്. ഒരു പക്ഷെ 'ദുഷ്ടമൃഗങ്ങളും ഗായക ദേവരാകും! Those who do not believe everything Jesus said is not from Jesus. From John Kutty അന്യൻറ്നെ വിയർപ്പു കൊണ്ട് അപ്പം കഴിക്കുകയും അവരെ ഭീഷണിപ്പെടുത്തി അട്ടയെപ്പോലെ ജീവിക്കുന്ന പുരോഹിത വർഗത്തെ പുച്ഛത്തോടെ കാണുന്ന ക്രിസ്ത്യാനി. Priests are not the only group that live from income from the church or temple. All over the world politicians also live from the tax we give. Priests do not have as much corruption as the politicians. Most priests, their life is a special calling. They spend as much or more time studying and in training as other professionals. It is God’s justice that their job has dignity.

andrew 2017-01-05 14:40:06
Once again Schcast has twisted my lines and filling in what i did not say. Looks like a fanatic trying to rub in his religion on readers. He even knows what book i read. My findings are from the gospels itself.
 '' Jesus was a common name and so there would have been several Jesus or Yesu at that time. But none of them were god or son of god. Even that concept itself is ignorance about god. The gospels picture several type Yesu. One of them Is a Jewish terrorist. Now there are 4000 different christian groups and they all have different type of Jesus. Why; none are historical, they are all fabricated fiction- Jesus made to serve their own selfish needs and ego.
 In the beginning man made god, religions kept him alive. In the 1st Cent. unknown fanatic writers created Jesus the son of god & Jesus christ. Christian fanatics keep him live. 
Moothappan 2017-01-06 05:47:24

Imagination, conceptualization, realization of the Cause, the purpose for the existence of the intelligent or the IDIOTS, or the rich and the poor, Nations and Languages, Oceans and notions are all at the WILL of JESUS the Word that became Flesh. OM Shanti, OM Shanti.


Anthappan 2017-01-05 22:23:44
Jesus is the figment of Christians imagination and they are making money on it.  There is no point in talking to SchCast. His brain is irreparably damaged. 
Jayasree Nair 2017-01-06 06:18:11

Christianity is a myth. There is no proof that Jesus was alive. Feel bad for the followers!

christian brothers 2017-01-06 06:22:39
What about other religions? are they true or any better than Christianity? At least Christianity proclaims the equality of all and believes in love, not hate or violence.
Christ existed and he rose from the dead, we believe. You need not believe. Who  cares?
Ninan Mathullah 2017-01-06 07:51:48
We need to learn to respect each other and his/her faith. It is our choice what we want to believe. The problem is when you and I think that own faith is better than others (childish) and try to poke others for their faith. When somebody try to poke the stick in your mouth that you try to bite back. When some body try to lean on your back that you turn back. Try to respect others, their faith and religious freedom. An atmosphere of intolerance is widespread everywhere in India, and it has become infectious to reach here also.
Dr.Sasi 2017-01-06 09:15:54
വിശ്വാസങ്ങൾ എല്ലാംതന്നെ അന്ധമാണ് . അന്ധമല്ലാത്ത വിശ്വാസമുണ്ടോ ?ഉണ്ടെങ്കിൽ പറയു ! 
(Dr.Sasi)
Ninan Mathullah 2017-01-06 10:09:43
This statement is not logical. You believe certain things about your father which is based on your knowledge of your father. Since I do not know your father or you know better about your father I need not argue against your faith. So faith is based on your knowledge and experience. Since you are not I our faith can be different. Based on factual evidence I may disagree with you. Still your faith is based on your knowledge and better not I argue against it. We can agree to disagree and still be friends.
Dr.Sasi 2017-01-06 10:43:51
അച്ഛനെന്ന് അറിയൂന്നു!  
വിശ്വസിക്കുന്നില്ല !!
(Dr.Sasi)
Ninan Mathullah 2017-01-06 10:59:20
Yes, it is your choice to believe or not. Normally you do not need to disbelieve your mom's words or you can do more research. So we need to have the freedom to believe what we want to believe based on our research and knowledge. Religion can't be imposed from above. Different religions are different levels of understanding of the Truth. All religions have threads of Truth in it.
SchCast 2017-01-09 12:30:30

Mr. Andrew, please do not get upset that I presented the argument very clearly that Jesus of the Bible is not a ‘zealot’.  How long will you ignore the truth from the documents, archeology and research brought forth in clear view the existence of Jesus. You may have to disprove all such Jewish documents including the genealogy that proclaim the birth of ‘Messiah’. It is this ‘Messiah’ that Christians believe and worship. If you take up the challenge, you won’t even scratch the surface in your life-time.

A true Christian in good faith practices what Christ taught which, in essence, is to  ‘Love God, love your neighbor’. Jesus Christ extended the meaning of the word ‘neighbor’ to include even enemies. It is true that in practical life, nobody is prefect. But all we can do is strive for it. True Christians do not enter into fist fights in order to proclaim their belief. Christianity through history may not have followed the teachings of Christ as it should have. It is no excuse to slander and belittle anything and everything that is associated with Christianity.

Where else will you find a beautiful concept for human life?

But I tell you, love your enemies and pray for those who persecute you,…..Mathew 5:44


സ്നാപക പാപ്പച്ചൻ 2017-01-09 13:34:31

ഇനി സ്കെട്യൂൾ കാസ്റ്റിനെ വെള്ളത്തിൽ മുക്കി നമ്മൾക്ക് മാനസാന്തരപ്പെടുത്താം ആന്ദ്രൂസെ അല്ലാതെ ഇവൻ വിശ്വസിക്കും എന്ന് തോന്നുന്നില്ല.  വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ചാണല്ലോ ഇവന്മാർ ഓരോ അവന്മാരെ മാറ്റുന്നത്. അതുപോലെ ആൻഡ്രോയോസ് ചെയ്‌താൽ ഇയാൾ കിളിപറയുന്നതുപോലെ ആൻഡ്രോയോസ് പറയുന്നത് മുഴുവൻ സമ്മതിക്കും. 


JEGI 2017-01-09 15:50:16
But I tell you, love your enemies and pray for those who persecute you,…..Mathew 5:44 .  ഇതിലും നല്ല സന്ദേശം  വേറെ ഇല്ല എന്നോ ? ഇത് തന്നെ അല്ലെ 400 കൊല്ലം മുൻപ് ശ്രീ ബുദ്ധൻ ധർമപദ  3 - 5   ഇൽ പറഞ്ഞിരിക്കുന്നതും.  ഒരു കിതാബ് മാത്രം വായിച്ചു മനസ്സിലാക്കിയാൽ ഇങ്ങനെയേ എഴുതാൻ സാധിക്കു.
SchCast 2017-01-10 09:03:20

I am not here to deny any morals taught by anyone in the course of human history. What I am saying is that it is beautiful concept for human life. If Sri Budha said it centuries before, it only makes the concept only more welcome to humanity. I am sorry that I can only write from my limited reading.

Anyway, Andrews & Co. will not dispute what you said, Jegi. They have only problems with Christians and Christianity.

To 'Snapaka Pappachen' - Are you a paper tiger making threats on the pages of emalayalee? I will pray for you nevertheless.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക