Image

ഫിലഡല്‍ഫിയ ശ്രീനാരായണ അസോസിയേഷന്‌ പുതിയ നേതൃത്വം

Published on 19 February, 2012
ഫിലഡല്‍ഫിയ ശ്രീനാരായണ അസോസിയേഷന്‌ പുതിയ നേതൃത്വം
ഫിലഡല്‍ഫിയ: നോര്‍ത്ത്‌ അമേരിക്കയിലെ പ്രമുഖ ശ്രീനാരായണ പ്രസ്ഥാനമായ ഫിലഡല്‍ഫിയ ശ്രീനാരായണ അസോസിയെഷന്റെ വാര്‍ഷിക പൊതുയോഗം അപ്പര്‍ ഡാര്‍ബിയിലെ അമേരിക്കന്‍ ഹെല്‍ത്ത്‌ കെയര്‍ സമുച്ചയത്തിലെ ശ്രീനാരായണ ഹാളില്‍ ചേര്‍ന്ന്‌,വാസുദേവന്‍ കല്ലുവിള പ്രസിഡന്റ്‌ ആയുള്ള പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു.

പ്രസാദ്‌ കൃഷ്‌ണന്‍ ആണ്‌ സംഘടനയുടെ വൈസ്‌ പ്രസിഡണ്ട്‌. ശ്രീനിവാസന്‍ ശ്രീധരന്‍ (സെക്രട്ടറി ), അനു രാജ്‌ (ജോ.സെക്രട്ടറി), രാജസിംഹന്‍ രാരപ്പന്‍ (ട്രഷറര്‍ ), സുജിത്‌ ശ്രീധര്‍ (ജോ.ട്രഷറര്‍ ) എന്നിവര്‍ നയിക്കുന്ന സമിതിയില്‍ പി.കെ . ശ്രീധരന്‍, കെ.എന്‍. രാജന്‍ കുട്ടി , സുനീതി രാജ്‌ , മ്യുണിക്‌ ഭാസ്‌കര്‍ , മഞ്‌ജു ലാല്‍ നകുലന്‍, ശ്രീലേഖ കൃഷ്‌ണന്‍, സൈവി രഞ്‌ജിത്‌ , മുരളി കൃഷ്‌ണന്‍, മനോജ്‌ അനിരുദ്ധന്‍ എന്നിവര്‍ അംഗങ്ങള്‍ ആണ്‌. സിന്ധു മ്യുണിക്‌, ബിബിന്‍ കെ രവി, സുരാജ്‌ രാജസിംഹന്‍ എന്നിവരെ യൂത്ത്‌ ഫോറം കോര്‍ഡിനെറ്റെര്‍സ്‌ ആയും തെരഞ്ഞെടുക്കുകയുണ്ടായി. സദാനന്ദന്‍ പണിക്ക , ജിനേഷ്‌ മുകുന്ദന്‍ എന്നിവരാണ്‌ സംഘടനയുടെ പുതിയ ഓഡിറ്റര്‍മാര്‍.
ഫിലഡല്‍ഫിയ ശ്രീനാരായണ അസോസിയേഷന്‌ പുതിയ നേതൃത്വം
ഫിലഡല്‍ഫിയ ശ്രീനാരായണ അസോസിയേഷന്‌ പുതിയ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക