Image

യു.പി. നാലാംഘട്ട തെരഞ്ഞെടുപ്പ്‌: 57 ശതമാനം പോളിംഗ്‌

Published on 19 February, 2012
യു.പി. നാലാംഘട്ട തെരഞ്ഞെടുപ്പ്‌: 57 ശതമാനം പോളിംഗ്‌
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നടന്ന നാലാംഘട്ട വോട്ടെടു 57 ശതമാനം പോളിംഗ്‌ രേഖപ്പെടുത്തി. 56 നിയമസഭാ മണ്ഡലങ്ങളിലേക്കാണ്‌ ഇന്ന്‌ വോട്ടെടുപ്പ്‌ നടന്നത്‌. 966 സ്ഥാനാര്‍ഥികളാണ്‌ മത്സരരംഗത്തുള്ളത്‌. നാലാംഘട്ട വോട്ടെടുപ്പ്‌ നടക്കുന്നയിടങ്ങളില്‍ ആകെ 1.75 കോടി വോട്ടര്‍മാരാണുള്ളത്‌. സോണിയാഗാന്ധി, രാഹുല്‍ഗാന്ധി എന്നിവര്‍ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റ്‌ മണ്ഡലമായ റായ്‌ ബറേലി, അമേഠി എന്നിവ നാലാംഘട്ട വോട്ടെടുപ്പില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളാണ്‌.

കര്‍ശനമായ സുരക്ഷയാണ്‌ മണ്ഡലങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്നത്‌. വോട്ടെടുപ്പ്‌ പൊതുവേ സമാധാനപരമായിരുന്നുവെന്ന്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അറിയിച്ചു. മുന്‍ തവണത്തെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ വോട്ടിങ്‌ ശതമാനം കൂടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക