Image

പിറവം തെരഞ്ഞെടുപ്പിനുശേഷം ലീഗിന്‌ ഒരു മന്ത്രിസ്ഥാനംകൂടി ലഭിക്കും: ഇ.ടി മുഹമ്മദ്‌ ബഷീര്‍

Published on 19 February, 2012
പിറവം തെരഞ്ഞെടുപ്പിനുശേഷം ലീഗിന്‌ ഒരു മന്ത്രിസ്ഥാനംകൂടി ലഭിക്കും: ഇ.ടി മുഹമ്മദ്‌ ബഷീര്‍
പൊന്നാനി: പിറവം ഉപതെരഞ്ഞെുപ്പില്‍ യു.ഡി.എഫിന്‌ വന്‍ വിജയം ലഭിക്കുമെന്നും അതിനുശേഷം ലീഗിന്‌ വാഗ്‌ദാനം ചെയ്‌ത അഞ്ചാം മന്ത്രിസ്ഥാനം ലഭിക്കുമെന്നും മുസ്ലിം ലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ്‌ ബഷീര്‍ വ്യക്തമാക്കി. പിറവം തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌ സ്ഥാനാര്‍ഥിക്ക്‌ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം ലഭിക്കും. കാരണം യു.ഡി.എഫ്‌ സര്‍ക്കാറിനോട്‌ ജനങ്ങള്‍ക്ക്‌ നല്ല താല്‍പര്യമുണ്ട്‌. പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ ഓരോന്നായി നടപ്പാക്കി വരികയാണ്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാരെന്നും ഇ.ടി മുഹമ്മദ്‌ ബഷീര്‍ പറഞ്ഞു. പൊന്നാനിയില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കവെ എം.പി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക