Image

എയര്‍ ഇന്ത്യ എക്‌സ്പ്രസിന് പകരം ബഹ്‌റിന്‍ എയര്‍ വരുന്നു

Published on 19 February, 2012
എയര്‍ ഇന്ത്യ എക്‌സ്പ്രസിന് പകരം ബഹ്‌റിന്‍ എയര്‍ വരുന്നു
തിരുവനന്തപുരം: ലാഭകരമായ സര്‍വീസ് എയര്‍ ഇന്ത്യ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് സ്വകാര്യ കമ്പനി ഗള്‍ഫില്‍നിന്ന് കേരളത്തിലേക്ക് സര്‍വീസ് തുടങ്ങുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കൊച്ചിതിരുവനന്തപുരം വഴിയുള്ള ദോഹബഹ്‌റിന്‍ സര്‍വീസിന് പകരം ബഹ്‌റിന്‍ എയര്‍ പുതിയ സര്‍വീസ് തുടങ്ങുന്നു. പൈലറ്റുമാരില്ല, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ) ഫൈഌ് ഡ്യൂട്ടി ടൈം (എഫ്.ഡി.ടി.എല്‍) ലിമിറ്റേഷന്‍ എന്നീ കാരണങ്ങള്‍ കാട്ടിയാണ് എയര്‍ ഇന്ത്യ സര്‍വീസ് റദ്ദാക്കിയത്.

തിങ്കള്‍, വെള്ളി ദിവസങ്ങളിലായിരുന്നു കൊച്ചിയില്‍നിന്നും തിരുവനന്തപുരം വഴി ബഹ്‌റിനിലേക്ക് പുറപ്പെട്ടിരുന്നത്. 185 യാത്രക്കാരാണ് ഈ വിമാനത്തില്‍ സഞ്ചരിക്കാന്‍ കഴിയുക. എന്നാല്‍, കൊച്ചയില്‍നിന്നും പുറപ്പെട്ട് തിരുവനന്തപുരത്തെത്തി ദോഹബഹ്‌റിന്‍ സെക്ടറായും ബഹ്‌റിന്‍ദോഹ സെക്ടറായും പോകുന്നുണ്ട്. ദൂരക്കൂടുതലായതിനാല്‍ വിമാനത്തിന് കൂടുതല്‍ ഇന്ധനം വേണ്ടിവരും.

എന്നാല്‍, ഈ റൂട്ടില്‍ യാത്രക്കാര്‍ ആവശ്യത്തിലേറെയുള്ളതിനാല്‍ ഈ സെക്ടര്‍ റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ അധികൃതര്‍ ചെയര്‍മാനടക്കമുള്ള ഉന്നതര്‍ക്ക് കത്തെഴുതിയിരുന്നു. പുതുക്കിയ ഷെഡ്യൂളില്‍ ഇത് റദ്ദാക്കിയതായാണ് അറിയിപ്പ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക