Image

മദ്യലഹരിയില്‍ പാപ്പാന്‍മാര്‍ തമ്മില്‍ത്തല്ലി; ആനയെ അഴിച്ചുവിട്ടു

Published on 19 February, 2012
മദ്യലഹരിയില്‍ പാപ്പാന്‍മാര്‍ തമ്മില്‍ത്തല്ലി; ആനയെ അഴിച്ചുവിട്ടു
ഓയൂര്‍: മദ്യലഹരിയില്‍ പാപ്പാന്മാര്‍ തമ്മില്‍ത്തല്ലി. ഒന്നാം പാപ്പാന്‍ പിണങ്ങിപ്പോയി. തളച്ചിരുന്ന ആനയെ രണ്ടാം പാപ്പാന്‍ അഴിച്ചുവിട്ടു. സഹികെട്ട നാട്ടുകാര്‍ ആനയെയും പാപ്പാനെയും തളച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ വെളിയം കോളനി ജങ്ഷനിലായിരുന്നു സംഭവം.

വെളിയം ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്നതായിരുന്നു ആനയെ. കോളനി ജങ്ഷനിലുള്ള യു.പി.സ്‌കൂളിന്റെ മൈതാനത്താണ് ആനയെ തളച്ചിരുന്നത്. മദ്യപിച്ച പാപ്പാന്മാര്‍ തമ്മില്‍ തല്ലുകയും ഒന്നാം പാപ്പനായ ഉത്തമന്‍ പിണങ്ങിപ്പോവുകയുമായിരുന്നു. തുടര്‍ന്ന് രണ്ടാം പാപ്പാന്‍ ഷൈനു ആനയെ അഴിച്ചുവിട്ടു. പരിഭ്രാന്തരായ നാട്ടുകാര്‍, ശാന്തനായി നിന്ന ആനയെ കയര്‍ എറിഞ്ഞ് കുരുക്കി ബന്ധിച്ചു. രണ്ടാം പാപ്പാനെ നാട്ടുകാര്‍ സ്ഥലത്ത് കെട്ടിയിട്ടശേഷം പൂയപ്പള്ളി പോലീസിനെ വിവരം അറിയിച്ചു.

സ്ഥലത്തെത്തിയ പോലീസ് പാപ്പാനെക്കൊണ്ട് ആനയെ ചങ്ങലയില്‍ തളപ്പിച്ചു. രണ്ടാം പാപ്പാന്‍ ഷൈനുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വര്‍ക്കല അയിരൂര്‍ സ്വദേശിയുടേതാണ് ആന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക