Image

മഞ്ഞുമൂടിയ കാറില്‍ രണ്ടുമാസം കുടുങ്ങിയയാളെ രക്ഷപ്പെടുത്തി

Published on 19 February, 2012
മഞ്ഞുമൂടിയ കാറില്‍ രണ്ടുമാസം കുടുങ്ങിയയാളെ രക്ഷപ്പെടുത്തി
സ്‌റ്റോക്ക്‌ഹോം: മഞ്ഞ് പുതഞ്ഞ കാറില്‍ രണ്ടുമാസത്തോളം കുടുങ്ങിയ ആളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷിച്ചു. വടക്കന്‍ സ്വീഡനില്‍ പ്രധാന നിരത്തില്‍നിന്ന്ഒരു കീ.മീ മാറിയാണ് കാര്‍ കണ്ടെത്തിയത്.

മൈനസ് 30 ഡിഗ്രിയാണ് ഇവിടത്തെ താപനില. ഉദ്യോഗസ്ഥര്‍ കണ്ടെത്തുമ്പോള്‍ കാര്‍ യാത്രക്കാരന്റെ സംസാരശേഷി മിക്കവാറും നഷ്ടമായിരുന്നു. മഞ്ഞുരുകിയെത്തിയ വെള്ളം കുടിച്ചാണ് ഇയാള്‍ ജീവിച്ചത്. കഴിഞ്ഞ ഡിസംബര്‍ 19നാണ് ഇയാള്‍ കാറില്‍ കുടുങ്ങിയത്.

പൊതു പാതകളിലെ മഞ്ഞുനീക്കുന്ന ജോലിയിലേര്‍പ്പെട്ടവരാണ് ആദ്യം കാര്‍ കണ്ടെത്തിയത്. മഞ്ഞില്‍ പുതഞ്ഞുകിടക്കുന്ന കാര്‍ കണ്ടപ്പോള്‍ അപകടത്തില്‍ പ്പെട്ട് തകരാറിലായി കിടക്കുകയാണെന്നാണ് അവര്‍ കരുതിയത്. എന്നാല്‍ മഞ്ഞുമാറ്റി നോക്കിയപ്പോള്‍ ഉള്ളില്‍ അനക്കം കണ്ടു. 45കാരനായ യാത്രക്കാരന്‍ പിറകിലെ സീറ്റില്‍ ഒരു സ്ലീപ്പിങ് ബാഗില്‍ കിടക്കുന്നതാണ് കണ്ടത്. സാധാരണനിലയില്‍ ഭക്ഷണമില്ലാതെ ഒരാള്‍ക്ക് നാലാഴ്ചയാണ് ജീവന്‍ നിലനിര്‍ത്താന്‍ കഴിയുകയെന്ന് ഇയാളെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ മഞ്ഞുകാലത്ത് ശ്വസനവും ഹൃദയമിടിപ്പുമടക്കമുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ച് ചിലയിനം ജീവികള്‍ ഭക്ഷണമില്ലാതെ ഏറെക്കാലം ജീവിക്കുന്ന ശാരീരാകാവസ്ഥ (ഹിബര്‍നാഷന്‍) യാണ് ഇയാള്‍ രക്ഷപ്പടാന്‍ കാരണമായതെന്ന് അവര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക