Image

മെല്‍ബണില്‍ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്ക് പരിസമാപ്തി

Published on 03 January, 2017
മെല്‍ബണില്‍ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്ക് പരിസമാപ്തി
   മെല്‍ബണ്‍: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്ക് സമാപനമായി. ഡിസംബര്‍ 16 ന് ക്രിസ്മസ് കരോളോട് കൂടി തുടങ്ങിയ ആഘോഷങ്ങള്‍ ജനുവരി ഒന്നിന് നടന്ന പുതുവത്സരാഘോഷത്തോട് കൂടിയാണ് സമാപിച്ചത്.

ഡിസംബര്‍ 24ന് രാത്രിയില്‍ രണ്ട് സെന്ററുകളിലായി നടന്ന പിറവിത്തിരുന്നാള്‍ ശുശ്രുഷകള്‍ക്ക് ഫാ. തോമസ് കുമ്പുക്കലും ഫാ.സ്റ്റീഫന്‍ കണ്ടാരപ്പള്ളിയും മുഖ്യ കാര്‍മികത്വം വഹിച്ചു. ജനുവരി ഒന്നിന് നടന്ന ക്രിസ്മസ് പുതുവത്സരാഘോഷം സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് ക്ലെയ്റ്റണില്‍ വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ചു. തുടര്‍ന്ന് വൈദികരും കൈക്കാരന്‍മാരും ചേര്‍ന്ന് കേക്ക് മുറിക്കുകയും പുതുവത്സര സന്ദേശം നല്‍കുകയും ചെയ്തു. പരിപാടിയില്‍ പങ്കെടുത്ത എല്ലാ കുടുംബങ്ങളും പരസ്പരം ക്രിസ്മസ് സമ്മാനങ്ങള്‍ കൈമാറുകയും വിവിധതരം കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. സ്‌നേഹവിരുന്നിനുശേഷം നടന്ന ഡിജെ ഏവരുടെയും മനം കവര്‍ന്നു.

കൈക്കാരന്മാരായ ജിജോ മാറിക വീട്ടില്‍, കുര്യന്‍ ചാക്കോ, സെക്രട്ടറി ബൈജു ജോസഫ്, എംകെസിസി സെക്രട്ടറി ജോ മുരിയന്മ്യാലില്‍ മറ്റു പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സോളമന്‍ ജോര്‍ജ്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക