Image

പിണറായി മത വിശ്വാസങ്ങളില്‍ ഇടപെടരുത്: ആലൂര്‍

Published on 20 February, 2012
പിണറായി മത വിശ്വാസങ്ങളില്‍ ഇടപെടരുത്: ആലൂര്‍

 ദുബായ്: പ്രവാചകനായ മുഹമ്മദ് നബിയുടെ തിരു കേശത്തെ കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പേടേണമെന്നും ഏത് മുടിയും കത്തിച്ചാല്‍ കത്തുമെന്നുള്ള വടകരയിലെ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് നടന്ന സെമിനാറില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ പ്രസ്താവന പ്രധിഷേധാര്‍ഹമാണെന്നും രാഷ്ട്രീയ നേതാക്കള്‍ മത വിശ്വാസങ്ങളില്‍ ഇടപെടരുതെന്നും ആലൂര്‍ യു.എ.ഇ. നുസ്രത്തുല്‍ ഇസ്ലാം സംഘം ചെയര്‍മാന്‍ ആലൂര്‍ ടി.എ. മഹമൂദ് ഹാജി പ്രസ്താവിച്ചു.
കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ക്ക് കാരന്തൂര്‍ സുന്നീ മര്‍കസിലേക്ക് പ്രവാചകനായ മുഹമ്മദ് നബിയുടെ തിരു കേശം നല്‍കിയ ഡോ. അഹമ്മദ് ഖസ്‌റജി തന്റെ ഖിസാനത്തുല്‍ ഖസ്രജി എന്ന മ്യൂസിത്തിലെ തിരു കേശവും തിരുശേഷിപ്പുകളും കഴിഞ്ഞ ഞായറാഴ്ച അബൂദാബിയില്‍ പൊതു ജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചപ്പോള്‍ ആയിരക്കണക്കിന് വിശ്വാസികളാണ് അത് കാണാന്‍ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശകരായി എത്തിയത്. ഒരു ദിവസത്തേക്ക് മാത്രമായി നടത്തിയ തിരു കേശപ്രദര്‍ശനം ജന ബാഹുല്യം കൊണ്ട് ഒരു ആഴ്ച വരെ അദ്ദേഹത്തിനു നീട്ടേണ്ടി വന്നത് തന്നെ വിശ്വാസികള്‍ക്ക് തിരുകേശത്തോടുള്ള ആദരവും ബഹുമാനവും കൊണ്ട് മാത്രമാണ്. പ്രവാചകനായ മുഹമ്മദ് നബിയുടെ തിരു കേശം തീയ്യില്‍ വീണപ്പോള് കത്താതിരുന്ന സംഭവം ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ രേഖപ്പെട്ടു കിടക്കുകയും മുസ്ലീംകള്‍ അത് വിശ്വസിച്ചു വരികയും ചെയ്യുമ്പോള്‍ ഏത് മുടിയും കത്തിച്ചാല്‍ കത്തുമെന്നുള്ള പിണറായിയുടെ അഭിപ്രായം ഇസ്ലാമിക വിശ്വാസങ്ങളില്‍ കൈ കടത്തലാണെന്നും ഇസ്ലാമിക വിധികള്‍ കൈകാര്യം ചെയ്യേണ്ടത് രാഷ്ട്രീയ നേതാക്കള്‍ അല്ലെന്നും മത പണ്ഡിതന്മാരാണെന്നും ആലൂര്‍ മഹമൂദ് ഹാജി ദുബായില്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി

ചെയര്‍മാന്‍

ആലൂര്‍ യു.എ.ഇ.നുസ്രത്തുല്‍ ഇസ്ലാം സംഘം കേന്ദ്ര കമ്മിറ്റി

മൊബൈല്‍ No. 0097150- 4760198

പിണറായി മത വിശ്വാസങ്ങളില്‍ ഇടപെടരുത്: ആലൂര്‍പിണറായി മത വിശ്വാസങ്ങളില്‍ ഇടപെടരുത്: ആലൂര്‍പിണറായി മത വിശ്വാസങ്ങളില്‍ ഇടപെടരുത്: ആലൂര്‍പിണറായി മത വിശ്വാസങ്ങളില്‍ ഇടപെടരുത്: ആലൂര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക