Image

ഇന്‍ഡ്യാ കാത്തോലിക്ക് അസോസിയേഷന്‍ : ഡോ. ജേക്കബ് കൈനടി ചെയര്‍മാന്‍ , ലീലാ മാരേട്ട് വൈസ് ചെയര്‍

പോള്‍ ഡി. പനയ്ക്കല്‍ Published on 20 February, 2012
ഇന്‍ഡ്യാ കാത്തോലിക്ക് അസോസിയേഷന്‍ : ഡോ. ജേക്കബ് കൈനടി  ചെയര്‍മാന്‍  , ലീലാ മാരേട്ട് വൈസ് ചെയര്‍
ഇന്‍ഡ്യാ കാത്തോലിക്ക് അസോസിയേഷന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ ചെയര്‍മാനായി ഡോ. ജേക്കബ് കൈനടി തെരഞ്ഞെടുക്കപ്പെട്ടു. ലീലാ മാരേട്ട് വൈസ് ചെയറായിരിക്കും. ചെയര്‍മാന്‍ പോള്‍ ഡി. പനയ്ക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബോര്‍ഡിന്റെയും എക്‌സിക്യൂട്ടീവിന്റെയും യോഗത്തിലാണ് തെരഞ്ഞെടുപ്പു നടന്നത്.

അമേരിക്കയിലെ ഇന്‍ഡ്യന്‍ കാത്തോലിക്കരുടെ ഏറ്റവും വലിയ അല്‍മായ സംഘടനയായ ഇന്‍ഡ്യാ കാത്തോലിക്ക് അസോസിയേഷന്‍ അതിന്റെ മുപ്പത്തിമൂന്നാം പ്രവര്‍ത്തന വര്‍ഷത്തിലേക്കു കടക്കുകയാണ്. ന്യൂയോര്‍ക്ക് ആസ്ഥാനമാക്കിയാണ് അസോസിയേഷന്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും ആയിരത്തി അറുന്നൂറില്‍ പരം വരുന്ന സംഘടനാംഗങ്ങള്‍ അമേരിക്കയില്‍ ഉടനീളം വ്യാപകമാണ്. മാറി വരുന്ന സാമൂഹിക ഘടനയ്ക്കനുസരിച്ച് അസോസിയേഷന്റെ പ്രവര്‍ത്തന സ്വഭാവത്തിലും പ്രവര്‍ത്തന ലക്ഷ്യങ്ങളിലും മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണെന്ന് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ഏകകണ്ഠമായി അഭിപ്രായപ്പെട്ടു.

അസോസിയേഷന്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന് ഉപകാരപ്രദമായ പദ്ധതികള്‍ ആവിഷ്‌ക്കിരച്ചു നടപ്പിലാക്കേണ്ടത് കാലികമായ ആവശ്യമാണെന്നതിലുപരി അസോസിയേഷന്റെ ധര്‍മ്മമാണ്. ജോബുകുട്ടി മണലേന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്ന പുതിയ ഭരണ നിര്‍വ്വഹണ സമിതി സമൂഹത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടായിരിക്കും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് ബോര്‍ഡ് പ്രത്യാശ പ്രകടിപ്പിച്ചു.

തനിക്കു ലഭിച്ച സഹകരണത്തിനും പിന്തുണയ്ക്കും സ്ഥാനമൊഴിയുന്ന ചെയര്‍മാന്‍ പോള്‍ സി. പനയ്ക്കല്‍ കൃതജ്ഞത പ്രകടിപ്പിച്ചു. മുന്‍പ്രസിഡന്റ് ബോബന്‍ തോട്ടം രേഖകള്‍ പുതിയ പ്രസിഡന്റ് ജോബുകുട്ടിക്കു കൈമാറുന്നതിന് ബോര്‍ഡ് മേല്‍നോട്ടം വഹിച്ചു.

പുതിയ ഭരണനിര്‍വ്വാഹക സമിതിയുടെ ഉല്‍ഘാടനം ഫെബ്രുവരി 25ന് നടക്കുമെന്ന് പ്രസിഡന്റ് അ
ിയിച്ചു.

പോള്‍ ഡി. പനയ്ക്കല്‍ - 718-766-516, Floral park, NY 11004
ഇന്‍ഡ്യാ കാത്തോലിക്ക് അസോസിയേഷന്‍ : ഡോ. ജേക്കബ് കൈനടി  ചെയര്‍മാന്‍  , ലീലാ മാരേട്ട് വൈസ് ചെയര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക