Image

നോര്‍ത്ത് സൈഡ് മലയാളി കമ്യൂണിറ്റിയുടെ ക്രിസ്മസ്–പുതുവത്സരാഘോഷം ഏഴിന്

Published on 06 January, 2017
നോര്‍ത്ത് സൈഡ് മലയാളി കമ്യൂണിറ്റിയുടെ ക്രിസ്മസ്–പുതുവത്സരാഘോഷം ഏഴിന്


      മെല്‍ബണ്‍: നോര്‍ത്ത് സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന്റെ ക്രിസ്മസ് പുതുവത്സരാഘോഷം ജനുവരി ഏഴിന് (ശനി) നടക്കും. എപ്പിംഗ് മെമ്മോറിയല്‍ ഹാളില്‍ വൈകുന്നേരം നാലു മുതലാണ് ആഘോഷ പരിപാടികള്‍. 

ക്ലബിലെ അംഗങ്ങളുടെ നേതൃത്വത്തില്‍ കരോള്‍ ഗാനാലാപനം, സാന്റാ വിസിറ്റ്, ഹൊറര്‍ കോമഡി സ്‌കിറ്റ്, ഡാന്‍സ് തുടങ്ങിയ വ്യത്യസ്തങ്ങളായ കലാപരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായിരിക്കും. തുടര്‍ന്ന് കുടുംബങ്ങള്‍ പരസ്പരം ക്രിസ്മസ് സമ്മാനങ്ങള്‍ കൈമാറും. ക്രിസ്മസ് ഡിന്നറോടെ ആഘോഷ പരിപാടികള്‍ സമാപിക്കും. 

അഘോഷപരിപാടികളിലേക്ക് എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളായ മെല്‍വിന്‍ ഡൊമിനിക്, റോഷന്‍ സജു എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക