Image

സിറിയക്കുമേല്‍ അമേരിക്കന്‍ ചാരവിമാനങ്ങളുടെ നിരീക്ഷണം

Published on 20 February, 2012
സിറിയക്കുമേല്‍ അമേരിക്കന്‍ ചാരവിമാനങ്ങളുടെ നിരീക്ഷണം
മോസ്‌കോ: രാഷ്ട്രീയസംഘര്‍ഷങ്ങള്‍ നിരീക്ഷിക്കുന്നതിനായി സിറിയന്‍ ആകാശത്ത് യു.എസ്. ചാരവിമാനങ്ങള്‍ പറത്തിയതായി എന്‍.ബി.സി റിപ്പോര്‍ട്ട്. സിറിയന്‍ സൈന്യം ജനകീയ പ്രക്ഷോഭകര്‍ക്കുനേരെ നടത്തുന്ന ആക്രമണങ്ങള്‍ പരിശോധിക്കുകയാണ് ചാരവിമാനങ്ങളുടെ ലക്ഷ്യമെന്നും എന്‍.ബി.സി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

സിറിയയില്‍ യു.എസ് സൈന്യം ഇടപെടുന്നതിന്റെ മുന്നോടിയല്ല ഈ നീരിക്ഷണമെന്ന് പെന്റഗണും വെളിപ്പെടുത്തിയിട്ടുണ്ട്. സിറിയയില്‍ മാനുഷിക ഇടപെടുകള്‍ നടത്തുന്നതിനെക്കുറിച്ച് യു.എസ് ചര്‍ച്ച നടത്തിയിരുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം സിറിയയില്‍ 11 മാസത്തെ ജനകീയ പ്രക്ഷോഭത്തിനിടെ 5400 ലേറെ ആളുകള്‍ മരിച്ചിട്ടുണ്ട്.


എന്നാല്‍ അല്‍ ഖായ്ദ പിന്തുണയോടെ സായുധസംഘങ്ങള്‍ നടത്തിയ ആക്രമണത്തില്‍ 2000 ലേറെ സൈനികരും പോലീസുകാരും മരിച്ചതായാണ് സിറിയന്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക