Image

കിങ് ഫിഷറിന് സാമ്പത്തിക ഉത്തേജക പാക്കേജ് നല്‍കില്ലെന്ന് വ്യോമയാന മന്ത്രി

Published on 20 February, 2012
കിങ് ഫിഷറിന് സാമ്പത്തിക ഉത്തേജക പാക്കേജ് നല്‍കില്ലെന്ന് വ്യോമയാന മന്ത്രി
ന്യൂഡല്‍ഹി: പ്രതിസന്ധിയില്‍പ്പെട്ട കിങ് ഫിഷര്‍ എയര്‍ലൈന്‍സിന് പ്രത്യേക സാമ്പത്തിക ഉത്തേജക പാക്കേജ് നല്‍കില്ലെന്ന് വ്യോമയാന മന്ത്രി അജിത് സിങ് വെളിപ്പെടുത്തി.

കഴിഞ്ഞ ദിവസങ്ങളില്‍ കിങ് ഫിഷര്‍ സര്‍വീസുകള്‍ റദ്ദാക്കിയതിനെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


തിങ്കളാഴ്ച 14 വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. മുംബൈ, ന്യൂഡല്‍ഹി, ചെന്നൈ, ബാംഗ്ലൂര്‍ എന്നീ വിമാനത്താവളങ്ങിലെ സര്‍വ്വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.


കഴിഞ്ഞ പാദവാര്‍ഷികത്തില്‍ 254 കോടി രൂപ നഷ്ടത്തിലായിരുന്ന വിമാനക്കമ്പനി ഈ പാദവാര്‍ഷികത്തില്‍ 444 കോടി രൂപയുടെ നഷ്ടത്തിലാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക