Image

കോച്ച് ഫാക്ടറി ശിലാസ്ഥാപനം: ബഹിഷ്‌കരിക്കുമെന്ന് വി.എസ്‌

Published on 20 February, 2012
കോച്ച് ഫാക്ടറി ശിലാസ്ഥാപനം: ബഹിഷ്‌കരിക്കുമെന്ന് വി.എസ്‌
തിരുവനന്തപുരം: കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ ശിലാസ്ഥാപന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പങ്കെടുക്കില്ല. വേണ്ട രീതിയില്‍ ക്ഷണിച്ചില്ലെന്ന പരാതി ഉന്നയിച്ചാണ് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ വി.എസ് തീരുമാനിച്ചത്. അതേസമയം പ്രോട്ടോക്കോള്‍ അനുസരിച്ചാണ് വി.എസിനെ ക്ഷണിച്ചിട്ടുള്ളതെന്ന് റെയില്‍വേ വ്യക്തമാക്കി.

തീയതി തീരുമാനിച്ച ഉടന്‍ തന്നെ വി.എസിനെ ക്ഷണിച്ചതായി റെയില്‍വേ വിശദീകരിച്ചു. കഴിഞ്ഞ 17 ന് വി.എസിനെ പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ഫോണില്‍ ബന്ധപ്പെട്ട് ചടങ്ങിന് ക്ഷണിച്ചിരുന്നതായും. ഇന്നലെ റെയില്‍വേ പി.ആര്‍.ഒ അദ്ദേഹത്തെ നേരില്‍ കാണുകയും ചെയ്തിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉള്‍പ്പെടുന്ന മലമ്പുഴ മണ്ഡലത്തിലെ എം.എല്‍.എ കൂടിയാണ് വി.എസ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക