Image

പണം വാങ്ങുന്ന ദൃശ്യം ക്യാമറയില്‍ : അജിത് സിംഗിന്റെ മകന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

Published on 20 February, 2012
പണം വാങ്ങുന്ന ദൃശ്യം ക്യാമറയില്‍ : അജിത് സിംഗിന്റെ മകന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
ലക്‌നോ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പണം സ്വീകരിച്ച സംഭവത്തില്‍ കേന്ദ്ര വ്യോമയാനമന്ത്രി അജിത് സിംഗിന്റെ മകനും രാഷ്ട്രീയ ലോക് ദള്‍ നേതാവുമായ ജയന്ത് ചൗധരിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. ഉത്തര്‍പ്രദേശിലെ മൊഗാറയിലെ ഗോവര്‍ധന്‍ അസംബ്ലി മണ്ഡലത്തില്‍ ഒരു തെരഞ്ഞെടുപ്പ് യോഗത്തിനിടെയാണ് അജിത് സിംഗ് പണം സ്വീകരിച്ചത്.

70,000 രൂപയോളം വരുമെന്നാണ് വിവരം. യോഗത്തില്‍ മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് പണം കൈമാറിയെങ്കിലും സ്ഥാനാര്‍ഥി തിരികെ ജയന്തിന് നല്‍കുകയായിരുന്നു. തുക പിന്നീട് തന്റെ ഒപ്പം ഉണ്ടായിരുന്ന ഭാര്യാസഹോദരന് ജയന്ത് കൈമാറുന്ന ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞത്. മാത്തുറയിലെ എംപിയായ ജയന്ത് ചൗധരി നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ജയന്ത് ചൗധരിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക