Image

ഖദ്ദാഫി അനുകൂലിയും ടിവി ആങ്കറുമായ യുവതി ജയിലില്‍ മരിച്ചു

Published on 20 February, 2012
ഖദ്ദാഫി അനുകൂലിയും ടിവി ആങ്കറുമായ യുവതി ജയിലില്‍ മരിച്ചു
ട്രിപളി: ലിബിയന്‍ ഏകാധിപതി കൊല്ലപ്പെട്ട മുഹമ്മദ്‌ ഖദ്ദാഫിയെ അനുകൂലിക്കുന്ന ലിബിയന്‍ സ്‌റ്റേറ്റ്‌ ടി.വി അവതാരകയുമായ ഹാല അല്‍ മിസ്‌റാത്തിയെ തലസ്ഥാനത്തെ ജയിലില്‍ മരിച്ച നിലയില്‍ കണ്ടത്തെി. കഴിഞ്ഞ വര്‍ഷം പ്രക്ഷോഭകര്‍ക്കെതിരെ ടി.വിയില്‍ രൂക്ഷമായ വാക്കുകള്‍ ഉപയോഗിച്ചാണ്‌ ഹാല ശ്രദ്ധാകേന്ദ്രമാവുന്നത്‌. പ്രക്ഷോഭങ്ങളെ സായുധമായി അടിച്ചമര്‍ത്തുന്നതിനെ അപലപിച്ച ഐക്യരാഷ്ട്ര രക്ഷാസമിതിക്കെതിരെ ഇവര്‍ പുറപ്പെടുവിച്ച `ഫത്‌വ'യും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

അല്‍ അറബിയ ന്യൂസാണ്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ഖദ്ദാഫി അനുകൂല മാധ്യമവൃത്തങ്ങള്‍ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഭരണകൂടം പ്രതികരിച്ചിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക