Image

ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ പ്രക്ഷോഭം സംഘടിപ്പിക്കും: കാരാട്ട്‌

Published on 20 February, 2012
ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ പ്രക്ഷോഭം സംഘടിപ്പിക്കും: കാരാട്ട്‌
കൊല്‍ക്കത്ത: യു.പി.എ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ എല്ലാ ഇടതുപാര്‍ട്ടികളെയും ഏകോപിപ്പിച്ച്‌ ശക്തമായ പ്രക്ഷോഭത്തിന്‌ പാര്‍ട്ടി തയാറെടുക്കയാണെന്നും സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ വ്യക്തമാക്കി. ഇടത്‌ ഏകോപനമാണ്‌ ലക്ഷ്യം. വിലക്കയറ്റം, അഴിമതി, തൊഴിലില്ലായ്‌മ, കാര്‍ഷിക പ്രശ്‌നങ്ങള്‍ തുടങ്ങിയ വിവിധ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി സി.പി.എം വരുംദിനങ്ങളില്‍ വലിയ പ്രക്ഷോഭം സംഘടിപ്പിക്കും. ഇതിനായി ചെറുതും വലുതുമായ എല്ലാ ഇടതുപാര്‍ട്ടികളെയും ഏകോപിപ്പിക്കും കാരാട്ട്‌ പറഞ്ഞു. കൊല്‍ക്കത്തയില്‍ നടന്ന സി.പി.എം പശ്ചിമ ബംഗാള്‍ സംസ്ഥാന സമ്മേളനത്തിന്‍െറ സമാപന റാലിയില്‍ സംസാരിക്കയായിരുന്നു അദ്ദേഹം.

സിംഗൂരിലും നന്ദിഗ്രാമിലുമുണ്ടായ സര്‍ക്കാറിനെതിരായ പ്രചാരണം പാര്‍ട്ടിയെ ബാധിച്ചിട്ടുണ്ട്‌. പാര്‍ട്ടി ശത്രുക്കള്‍ നടത്തിയ കുപ്രചാരണം പൊതുജനങ്ങളെ സ്വാധീനിച്ചു. വ്യവസായ വളര്‍ച്ചയുടെ നല്ല ഫലങ്ങള്‍ ജനത്തിന്‌ മനസ്സിലായതുമില്ലെന്ന്‌ ബുദ്ധദേവ്‌ ഭട്ടാചാര്യ പറഞ്ഞു.

ബന്ദും ഹര്‍ത്താലും ബംഗാളില്‍ പ്‌ളേഗുപോലെ പടരുകയാണെന്ന തന്‍െറ മുന്‍ പ്രസ്‌താവന തിരുത്തിയതായും അദ്ദേഹം സമ്മേളനത്തെ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക