Image

തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ പണം കൈവശം വെച്ച മന്ത്രി അജിത്‌ സിംഗിന്റെ മകന്‌ നോട്ടീസ്‌

Published on 20 February, 2012
തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ പണം കൈവശം വെച്ച മന്ത്രി അജിത്‌ സിംഗിന്റെ മകന്‌ നോട്ടീസ്‌
ലക്‌നോ: പാര്‍ട്ടി സ്ഥാനാര്‍ത്ഥി നല്‍കിയ പണം കൈവശം വെച്ചതിന്‌ കേന്ദ്ര വ്യോമയാനമന്ത്രി അജിത്‌ സിംഗിന്റെ മകനും രാഷ്‌ട്രീയ ലോക്‌ ദള്‍ നേതാവുമായ ജയന്ത്‌ ചൗധരിക്ക്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നോട്ടീസ്‌ അയച്ചു.

ഉത്തര്‍പ്രദേശിലെ മൊഗാറയിലെ ഗോവര്‍ധന്‍ അസംബ്ലി മണ്‌ഡലത്തില്‍ ഒരു തെരഞ്ഞെടുപ്പ്‌ യോഗത്തിനിടെയാണ്‌ അജിത്‌ സിംഗ്‌ പണം സ്വീകരിച്ചത്‌. ഏഴുപതിനായിരത്തോളം രൂപ മണ്‌ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ഥിക്ക്‌ പണം കൈമാറിയെങ്കിലും സ്ഥാനാര്‍ഥി തിരികെ ജയന്തിന്‌ നല്‍കുകയായിരുന്നു. തുക പിന്നീട്‌ തന്റെ ഒപ്പം ഉണ്‌ടായിരുന്ന ഭാര്യാസഹോദരന്‌ ജയന്ത്‌ കൈമാറുന്ന ദൃശ്യങ്ങളാണ്‌ ക്യാമറയില്‍ പതിഞ്ഞതാണ്‌ പ്രശ്‌നമായത്‌. തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ചാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നോട്ടീസ്‌ അയച്ചിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക