Image

ശിവരാത്രി: ഗുജറാത്തില്‍ തിക്കിലും തിരക്കിലും എട്ട്‌ മരണം

Published on 20 February, 2012
ശിവരാത്രി: ഗുജറാത്തില്‍ തിക്കിലും തിരക്കിലും എട്ട്‌ മരണം
ജുനഗഡ്‌: മഹാശിവരാത്രിയോടനുബന്ധിച്ച്‌ ഗുജറാത്തിലെ ഭവ്‌നാഥ്‌ മഹാദേവ്‌ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട്‌ എട്ടുപേര്‍ മരിച്ചു. സംഭവത്തില്‍ നിരവധി പേര്‍ക്ക്‌ പരിക്കേറ്റു. മരിച്ചവരില്‍ 3 സ്‌ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു.

ഗുജറാത്തിലെ ഗിരിനാര്‍ പര്‍വതത്തിന്റെ താഴ്‌വരയിലാണ്‌ ക്ഷേത്രം സ്ഥിതിചെയ്യുന്നത്‌. ഇവിടെ വാഹനം നിയന്ത്രണം വിട്ടത്‌ ജനങ്ങളില്‍ പരിഭ്രാന്തി പരത്തിയതാണ്‌ തിക്കും തിരക്കുമുണ്ടാകാന്‍ കാരണമെന്ന്‌ പൊലീസ്‌ പറഞ്ഞു. ഉത്സവത്തില്‍ സംബന്ധിക്കാന്‍ ആയിരക്കണക്കിനാളുകളാണ്‌ ഇവിടെ എത്തിയിരുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക