Image

അറസ്റ്റിലായ നാവികര്‍ക്ക്‌ നയതന്ത്ര ആനുകൂല്യങ്ങള്‍ നല്‍കണം: ഇറ്റലി

Published on 20 February, 2012
അറസ്റ്റിലായ നാവികര്‍ക്ക്‌ നയതന്ത്ര ആനുകൂല്യങ്ങള്‍ നല്‍കണം: ഇറ്റലി
കൊച്ചി: രണ്ടു മത്സ്യത്തൊഴിലാളികളുടെ മരണത്തിനിടയാക്കിയ കപ്പല്‍ വെടിവെയ്‌പില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികര്‍ക്ക്‌ ഐക്യരാഷ്‌ട്രസഭ അനുശാസിക്കുന്ന നയതന്ത്ര ആനുകൂല്യങ്ങള്‍ നല്‍കണമെന്ന്‌ ആവശ്യപ്പെടുമെന്ന്‌ ഇറ്റാലിയന്‍ നിയമവിദഗ്‌ധര്‍ ചൂണ്ടിക്കാട്ടി. നാവികര്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന സംഭവത്തില്‍ ഇറ്റലി സ്വന്തം നിലയില്‍ അന്വേഷണം ആരംഭിച്ചു. സ്വന്തം നിലയ്‌ക്ക്‌ അന്വേഷണം നടത്താന്‍ അനുവദിക്കണമെന്ന്‌ ഇന്ത്യന്‍ അധികൃതരോട്‌ ആവശ്യപ്പെടുമെന്നും ഇറ്റാലിയന്‍ നിയമവിദഗ്‌ധര്‍ വ്യക്തമാക്കി. പ്രശ്‌നത്തില്‍ ഐക്യരാഷ്‌ട്രസഭയുടെ നിയമം അനുശാസിക്കണമെന്നും അറസ്റ്റിലായ നാവികര്‍ക്ക്‌ നയതന്ത്ര ആനുകൂല്യങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെടുമെന്നും ഇവര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക