Image

നിഴലിന്റെ വീഥിയില്‍ (കവിത: റോബിന്‍ കൈതപ്പറമ്പ്)

റോബിന്‍ കൈതപ്പറമ്പ് Published on 12 January, 2017
നിഴലിന്റെ വീഥിയില്‍ (കവിത: റോബിന്‍ കൈതപ്പറമ്പ്)
മരണത്തിന്‍ നിഴലെന്നെ മൂടിടുന്നു
ഇരുളിന്‍ കയത്തിലായ് വീഴുന്നു ഞാന്‍
ഒരുനൊടി ഇല്ലിനി നില്‍ക്കുവാനായ്
തമസ്സിലായ് എന്നെ തള്ളിടുന്നു
ഒരു മണ്‍ചിരാതായ് എരിഞ്ഞൊരീ
ജീവിതമാം തിരി നാളമിതാ
ഓരിളം തെന്നലായ് എത്തിയൊരാ
മരണമായ് എന്നെ പുല്‍കിടുന്നു
യാത്ര ചോദിപ്പൂ ഞാന്‍ മൂകനായി
ഇനി നാം കാണില്ലീജിവിതത്തില്‍
നശ്വരമാം ഈ കൂടാരത്തെ
മണ്ണിലേയ്ക്കായിന്ന് വിട്ടിടുന്നു
ഓര്‍ക്കുന്നിതാ ഞാന്‍ ഓടിയോരെന്‍
ജീവിതമാം ഈ പോര്‍ക്കളത്തില്‍
നേടിയതായ് ഞാന്‍ കരുതിയനോ
ഒരു മഞ്ഞിന്‍ കണമായ് അലിഞ്ഞുപോയി
ഇല്ല എന്‍ കയ്യിലായ് ഒന്നുമില്ല
പണവുമെന്‍ പദവിയും കൂടെയില്ല
അരികിലായ് ഉണ്ടെന്ന് കരുതിയൊരെന്‍
സഖിയുമീ യാത്രയില്‍ കൂട്ടിനില്ല എവിടേയ്ക്കീ യാത്ര എന്നറിയുന്നില്ല
വഴികാട്ടുവാനായി ഒരാളുമില്ല
മൂകനായ് ഏറ്റം നിശ്ശബ്ദനായി
മരണത്തിന്‍ വഴിയെ ഞാന്‍ പോയിടട്ടെ
എന്‍കുഴിമാടത്തോളമെന്നെ
അനുഗമിച്ചീടും നിങ്ങളെല്ലാം
ഒരു പിടി പൂഴിയും വിതറിയിതാ
എന്നെ തനിച്ചാക്കി പിരിഞ്ഞിടുന്നു
നിങ്ങളീ എന്നെയും ഓര്‍ത്തിടണേ
ഒരുമിച്ചു കുടലിന്‍ വേളകളില്‍
മൂകനായ് ഏറ്റം നിശബ്ദനായി
മരണത്തിന്‍ വഴിയെ ഞാന്‍ പോയിടട്ടെ

നിഴലിന്റെ വീഥിയില്‍ (കവിത: റോബിന്‍ കൈതപ്പറമ്പ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക