Image

ജനകീയ മുന്നേറ്റത്തിന്റെ പതാകയുമേന്തി ഫൊക്കാന: തമ്പി ചാക്കോ

Published on 12 January, 2017
ജനകീയ മുന്നേറ്റത്തിന്റെ പതാകയുമേന്തി ഫൊക്കാന: തമ്പി ചാക്കോ
കോട്ടയം: അമേരിക്കന്‍ മലയാളികളെയും കേരളത്തിന്റെ പ്രിയ മനസുകളെയും സമന്വയിപ്പിച്ചു കൊണ്ട് ഫൊക്കാന ജനകീയ കൂട്ടായ്മയുടെ പതാക വഹിക്കുകയാണ്. സംഘടനയുടെ സാമീപ്യം ഏവരെയും അറിയിപ്പിച്ചു കൊണ്ടു തന്നെയായിരിക്കും ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ എന്ന് പ്രസിഡന്റ് തമ്പി ചാക്കോ അറിയിച്ചു. ഫൊക്കാന എന്ന പേര് എല്ലാ പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം, പ്രത്യേകിച്ച് നമ്മള്‍ അമേരിക്കന്‍ മലയാളികളെ ഏറ്റെടുത്തു പറയുമ്പോള്‍ അതിന് ഒരുമയുടെ വിളംബരമുണ്ട്, സഹജീവിസാമീപ്യത്തിന്റെ മര്യാദയുണ്ട്.

ഫൊക്കാന കേരളത്തെയും അമേരിക്കയെയും സ്‌നേഹത്തിന്റെ ഹൃദയപാലം കൊണ്ട് കൂട്ടി യോജിപ്പിക്കുന്ന മഹത്തായ സംഘടനയാണ്. എല്ലാ കാലത്തും അതിന്റെ കാത്തു സൂക്ഷിപ്പുകാരായ ആള്‍ക്കാര്‍ നാടിന്റെ നന്മയിലേക്ക് വെളിച്ചം വീശുന്ന സംഭാഷണവും സഹായ ഹസ്തങ്ങളും നീട്ടുവാറുണ്ട്. അത്തരം ഒരു പ്രതിജ്ഞാബദ്ധതയുടെ വാക്കു പറഞ്ഞുകൊണ്ടാണ് ഇക്കുറി ഫൊക്കാനയുടെ കേരള കണ്‍വന്‍ഷന്‍ നാട്ടില്‍ അരങ്ങേറുവാന്‍ പോകുന്നത്. തത്സംബന്ധമായ റിപ്പോര്‍ട്ട് ഇപ്രകാരമാണ്

 മെയ് മാസം അവസാനം   നടത്താന്‍ ഉദ്ദേശിക്കുന്ന  ഫൊക്കാനാ കേരളാ കണ്‍ വന്‍ഷന്റെ  ആദ്യ അവലോകന യോഗം കോട്ടയം നീണ്ടൂര്‍ ജെ എസ് ഫാമില്‍ നടന്നു. ഫൊക്കാന കേരളം കണ്‍വന്‍ഷന് കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ആയി  മുന്ന് വേദികള്‍ ആണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അതില്‍ പ്രഥമ പരിഗണന നല്‍കുന്ന നീണ്ടൂര്‍ ജെ എസ് ഫാമിലായിരുന്നു യോഗം. ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ വളരെ വിപുലമായി നടത്തുവാനും, ഫൊക്കാനയുടെ ടൂറിസം, ജീവകാരുണ്യ പദ്ധതികള്‍ ,വിദ്യാഭ്യാസ സഹായ പദ്ധതികള്‍ തുടങ്ങിയവയ്ക്കെല്ലാം കേരളാ കണ്‍വന്‍ഷന്‍ വേദിയാകുമെന്നു പ്രസിഡന്റ് തമ്പി ചാക്കോ അറിയിച്ചു. രാഷ്ട്രീയ സാമൂഹ്യ, സാംസ്‌കാരിക, മാധ്യമ മേഖലയിലെ പ്രഗത്ഭര്‍ പങ്കെടുക്കുന്ന ചടങ്ങുകളും, കലാസന്ധ്യയും ചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടുമെന്നും അദ്ദേഹം അറിയിച്ചു .

കണ്‍വന്‍ഷന്‍ നടക്കുന്ന വേദി എക്‌സികുട്ടീവ് കമ്മിറ്റി കൂടി തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഫൊക്കാന മുന്‍ വൈസ് പ്രസിഡന്റുകൂടിയായ ജോയ് ചെമ്മാച്ചലിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് നീണ്ടൂര്‍ ജെ എസ് കാര്‍ഷിക വിജ്ഞാന കേന്ദ്രം. വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് .ഇരുപത്തിയെട്ടു ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ഫാമില്‍ വിശാലമായ ഒരു കണ്‍വന്‍ഷന്‍ സെന്ററും ഉണ്ട്. പരമ്പരാഗത കാര്‍ഷിക പ്രദര്‍ശന നഗരികൂടിയാണ് ഈ കണ്‍വന്‍ഷന്‍ സെന്റര്‍. അതുകൊണ്ടാണ് ഫോക്കനാ നേതാക്കള്‍ ഇവിടം സന്ദര്‍ശിച്ചത്. മറ്റു രണ്ടു സ്ഥലം കൂടി സന്ദര്‍ശിച്ച ശേഷം അന്തിമ തീരുമാനം കൈക്കൊള്ളും.

ഫൊക്കാനാ നേതാക്കളായ, ടി. എസ് ചാക്കോ, ജോര്‍ജ് ഓലിക്കല്‍, കെ.പി ആന്‍ഡ്രൂസ്, സനല്‍ ഗോപി, ടോമി കോക്കാട്, മാത്യു കോക്കുറ, ജോയ് ചെമ്മാച്ചേല്‍, മാധ്യമ പ്രവര്‍ത്തകനും ടൂറിസം പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ റെജി ലൂക്കോസ്, അമേരിക്കന്‍, മലയാളി സാഹിത്യകാരന്‍ രാജു മൈലപ്ര, ഇ. മലയാളി എഡിറ്റര്‍ എ.എസ്. ശ്രീകുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. അടുത്ത നാഷണല്‍ കമ്മിറ്റി കുടി മാത്രമേ തിരുമാനങ്ങള്‍ എടുക്കുകയുള്ളു എന്ന്  സെക്രട്ടറി  ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു.

Join WhatsApp News
SATHYAANVESHI 2017-01-13 05:21:15
 ജോയ് ചെമ്മാച്ചേലിന്റെ ഫാമിൽ പോയി എന്ന് പറഞ്ഞാൽ പോരെ ..എന്തിനാ ഈ വളച്ചുകെട്ട് ..?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക