Image

കുവൈറ്റില്‍ വന്‍ ശീതക്കാറ്റ്‌: തുറമുഖ പ്രവര്‍ത്തനം തടസ്സപ്പെട്ടു

Published on 20 February, 2012
കുവൈറ്റില്‍ വന്‍ ശീതക്കാറ്റ്‌: തുറമുഖ പ്രവര്‍ത്തനം തടസ്സപ്പെട്ടു
കുവൈറ്റ്‌ സിറ്റി: ശനിയാഴ്‌ച രാജ്യത്ത്‌ ആഞ്ഞുവീശിയ ശീതക്കാറ്റ്‌ വ്യോമ ഗതാഗതത്തെ ബാധിച്ചില്ല. അതേസമയം തുറമുഖങ്ങളില്‍ ചരക്കുനീക്കം തടസ്സപ്പെട്ടു. പല ഭാഗങ്ങളിലും മണിക്കൂറില്‍ 50 കി.മീ വേഗതയില്‍ വീശിയ കാറ്റിനെ തുടര്‍ന്ന്‌ പൊടിപടലങ്ങള്‍ ഉയര്‍ന്നെങ്കിലും കുവൈത്ത്‌ വിമാനത്താവളത്തിലെ കാഴ്‌ചാപരിധിയായ 1, 200 മീറ്റര്‍ കടക്കാതിരുന്നതിനാല്‍ വിമാനങ്ങള്‍ ലാന്‍റ്‌ ചെയ്യുന്നതിനും ഉയര്‍ന്നുപൊങ്ങുന്നതിനും തടസ്സമുണ്ടായില്‌ളെന്ന്‌ ഓപറേഷന്‍സ്‌ ഡിപ്പാര്‍ട്ടുമെന്‍റ്‌ ഡയറക്ടര്‍ ഇസ്സാം അല്‍ സമീല്‍ അറിയിച്ചു. സര്‍വീസുകള്‍ പതിവുപോലെ നടന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, തീരപ്രദേശങ്ങളില്‍ കാഴ്‌ച തടസ്സപ്പെട്ടതിനാല്‍ തുറമുഖങ്ങളില്‍ പ്രവര്‍ത്തനം മന്ദീഭവിച്ചു.
കാഴ്‌ച പരിധി ഒരു മൈലും കാറ്റ്‌ 20 നോട്ടുമായതിനാല്‍ മൂന്നു കപ്പലുകള്‍ തുറമുഖത്തുനിന്ന്‌ പുറപ്പെടുന്നത്‌ തടഞ്ഞതായി ശുവൈഖ്‌ പോര്‍ട്ട്‌ മറൈന്‍ ഓപറേഷന്‍സ്‌ ഡയറക്ടര്‍ ക്യാപ്‌റ്റന്‍ സുലൈമാന്‍ അല്‍ യഹ്യ അറിയിച്ചു. ശുഐബ തുറമുഖത്തും കപ്പലുകള്‍ യാത്ര പുറപ്പെടുന്നത്‌ വൈകിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
കുവൈറ്റില്‍ വന്‍ ശീതക്കാറ്റ്‌: തുറമുഖ പ്രവര്‍ത്തനം തടസ്സപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക