Image

പട്ടുവത്ത്‌ ലീഗ്‌ പ്രവര്‍ത്തകന്‍ വെട്ടേറ്റ്‌ മരിച്ചു, മറ്റൊരാള്‍ക്ക്‌ വെട്ടേറ്റു പരിക്ക്‌

Published on 20 February, 2012
പട്ടുവത്ത്‌ ലീഗ്‌ പ്രവര്‍ത്തകന്‍ വെട്ടേറ്റ്‌ മരിച്ചു, മറ്റൊരാള്‍ക്ക്‌ വെട്ടേറ്റു പരിക്ക്‌
കണ്ണൂര്‍: കണ്ണൂര്‍ പട്ടുവത്ത്‌ പട്ടുവത്ത്‌ ലീഗ്‌ പ്രവര്‍ത്തകന്‍ വെട്ടേറ്റ്‌ മരിച്ചു, മറ്റൊരാള്‍ക്ക്‌ വെട്ടേറ്റു പരിക്കേറ്റു. പട്ടുവം അരിയില്‍ സ്വദേശി ഷുക്കൂര്‍ (20) ആണ്‌ മരിച്ചത്‌. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നയാള്‍ക്കും വെട്ടേറ്റു. ഇന്ന്‌ വൈകിട്ട്‌ നാലുമണിയോടെയാണ്‌്‌ സംഭവം.

പട്ടുവത്തെ അക്രമത്തിനു ശേഷം പുഴ കടന്ന്‌ ചെറുകുന്നിലെത്തിയപ്പോഴാണു വെട്ടേറ്റതെന്നു കരുതുന്നതായി പൊലീസ്‌ അറിയിച്ചു. അഞ്ചു പേരാണ്‌ സംഘത്തിലുണ്ടായിരുന്നത്‌. മൂന്നു പേര്‍ രക്ഷപെട്ടു.

അതിനിടെ സി.പി.എം നേതാക്കളെ ആക്രമിച്ചതില്‍ പ്രതിക്ഷേധിച്ച്‌ പട്ടുവത്ത്‌ സംഘര്‍ഷം തുടരുകയാണ്‌. സിപിഎമ്മും ലീഗും വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്‌തു. നാളെ കണ്ണൂരില്‍ സി.പി.എം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക