Image

പ്രശസ്‌ത മാധ്യമ പ്രവര്‍ത്തകന്‍ രവീന്ദ്ര ഷാ കാര്‍ അപകടത്തില്‍ മരിച്ചു

Published on 20 February, 2012
പ്രശസ്‌ത മാധ്യമ പ്രവര്‍ത്തകന്‍ രവീന്ദ്ര ഷാ കാര്‍ അപകടത്തില്‍ മരിച്ചു
ഇന്‍ഡോര്‍: പ്രശസ്‌ത മാധ്യമ പ്രവര്‍ത്തകന്‍ രവീന്ദ്ര ഷാ കാര്‍ അപകടത്തില്‍ മരിച്ചു. ഔട്ട്‌ലുക്ക്‌ മാഗസിന്‍ അസോസിയേറ്റ്‌ എഡിറ്ററായ രവീന്ദ്ര ഷാ ആണ്‌ അപകടത്തില്‍ മരിച്ചത്‌. ഇന്‍ഡോറില്‍ നിന്ന്‌ ഭോപ്പാലിലേക്ക്‌ പോകുംവഴി ജട്ടാഖെണ്ഡ എന്ന പ്രദേശത്തുവെച്ചാണ്‌ അപകടമുണ്ടായത്‌. സെഹോറില്‍ നിന്ന്‌ പത്ത്‌ കിലോമീറ്റര്‍ ദൂരെയാണ്‌ അപകടമുണ്ടായത്‌. കാറില്‍ ഒപ്പമുണ്ടായിരുന്ന മധ്യപ്രദേശ്‌ മിനറല്‍ ഡെവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‍ വൈസ്‌ ചെയര്‍മാന്‍ ഗോവിന്ദ്‌ മല്ലു, മകള്‍ സുരഭി എന്നിവര്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രശസ്‌ത മാധ്യമ പ്രവര്‍ത്തകന്‍ രവീന്ദ്ര ഷാ കാര്‍ അപകടത്തില്‍ മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക