Image

ഇതാണോ അറബി വസന്തം ?

തോമസ്‌ റ്റി ഉമ്മന്‍ Published on 20 February, 2012
ഇതാണോ അറബി വസന്തം ?
ലിബിയന്‍ സ്റ്റേറ്റ്‌ ടി.വി അവതാരകയുമായ ഹാല അല്‍ മിസ്‌റാത്തിയെ തലസ്ഥാനത്തെ ജയിലില്‍ മരിച്ച നിലയില്‍ കണ്ടത്തെി എന്ന വാര്‍ത്ത മാധ്യമ ലോകം എന്തുകൊണ്ട്‌ അര്‍ഹിക്കുന്ന ഗൗരവം നല്‍കാതെ തമസ്‌കരിക്കുന്നു. ഈ മീഡിയ പ്രവര്‍ത്തകയുടെ നാക്ക്‌ മുറിച്ച്‌ചതിനാലാണ്‌, ഏറ്റവും ഒടുവില്‍ അവര്‍ ഡിസംബര്‍ 30 എന്നെഴുതിയ കടലാസ്‌ സംസാരിക്കാനാവാതെ ടെലിവിഷന്‍ ക്യാമറയുടെ മുന്‍പില്‍ ഉയര്‌ത്തിപ്പിടിച്ചതെന്നും മുഖമാകെ മുറിവുകള്‍ അപ്പോള്‍ ഉണ്ടായിരുന്നെന്നും ചുരുക്കം റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ലിബിയയുടെ തലസ്ഥാനത്തെ ജയിലില്‍ കഴിഞ്ഞ ഈ സ്‌ത്രീ കൊല്ലപ്പെട്ടതില്‍ മാധ്യമലോകം തന്നെ അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കുവാന്‍ മുന്നിട്ടിറങ്ങുമെന്നു പ്രതീക്ഷിക്കുന്നു. ജയിലില്‍ കഴിയുന്നവര്‍ നിരപരാധികളൊ അല്ലാത്തവരോ ആയിക്കൊള്ളട്ടെ, എന്നും അവരുടെ വിസ്‌താരം കൂടാതെയുള്ള മരണവാര്‍ത്തയാണ്‌ കേള്‍ക്കുന്നത്‌. ഈ രാജ്യങ്ങളില്‍ അനേകം ക്രൈസ്‌തവ ദേവാലയങ്ങള്‍ നിരന്തരം ആക്രമിക്കപ്പെടുന്നു. അര്‍ഹിക്കുന്ന ഗൗരവത്തോടെ വാര്‍ത്തകള്‍ വെസ്‌റ്റേണ്‍ മീഡിയയില്‍ വരുന്നില്ലാ എന്നത്‌ നിര്‍ഭാഗ്യകരമാണ്‌. നേരോടെ നിര്‍ഭയം നിരന്തരം എന്നത്‌ എല്ലാ മാധ്യമങ്ങള്‍ക്കും ബാധകമല്ലേ എന്നു സംശയിക്കുന്നു.

തോമസ്‌ റ്റി ഉമ്മന്‍, പ്രസിഡന്റ്‌, ഇന്റര്‍നാഷണല്‍ ക്രിസ്‌ത്യന്‍ ഫോറം


ഇതാണോ അറബി വസന്തം ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക