Image

മാര്‍ച്ച് 10 ശനിയാഴ്ച്ച അമേരിക്കയില്‍ പാസ്‌പോര്‍ട്ട് ദിനം

ജോസ് മാളേയ്ക്കല്‍ Published on 20 February, 2012
മാര്‍ച്ച് 10 ശനിയാഴ്ച്ച അമേരിക്കയില്‍ പാസ്‌പോര്‍ട്ട് ദിനം
വാഷിംഗ്ടണ്‍: 2012 മാര്‍ച്ച് 10 ശനിയാഴ്ച്ച അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും പാസ്‌പോര്‍ട്ട് ദിനമായി ആചരിക്കുന്നു. യു. എസ്. പാസ്‌പോര്‍ട്ടിനു അപേക്ഷിക്കുന്നതിനും, പുതുക്കുന്നതിനും ഈ ദിവസത്തില്‍ ഏതൊരാള്‍ക്കും മുന്‍കൂട്ടിയുള്ള അപ്പോയിന്റ്‌മെന്റ് കൂടാതെ മേഖലാ പാസ്‌പോര്‍ട്ട് ഏജന്‍സികളിലും, രാജ്യത്താകമാനമുള്ള അംഗീകൃത പാസ്‌പോര്‍ട്ട്
അക്‌സപ്റ്റന്‍സ് ഫസിലിറ്റികളിലും നേരിട്ടു ഹാജരായി അപേക്ഷകള്‍ സമര്‍പ്പിക്കാം. അമേരിക്കയില്‍ എല്ലായിടത്തും ഈ ഒരു ദിവസം മാത്രമേ മുന്‍കൂര്‍ അനുമതി കൂടാതെ നേരിട്ടു ചെന്ന് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളു. ആദ്യമായി യു. എസ്. പാസ്‌പോര്‍ട്ടിനു അപേക്ഷിക്കുന്നതിനോ, നിലവിലുള്ള പാസ്‌പോര്‍ട്ട് പുതുക്കുന്നതിനോ കാത്തിരിക്കുന്ന ആളാണു നിങ്ങളെങ്കില്‍ ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണു.

ആദ്യമായി യു. എസ് പാസ്‌പോര്‍ട്ടിനു അപേക്ഷിക്കുന്നവരും, 16 വയസില്‍ താഴെയുള്ളവരും, ഇപ്പോഴുള്ള പാസ്‌പോര്‍ട്ട് 16 വയസിനുമുന്‍പോ 15 വര്‍ഷങ്ങള്‍ക്കുമുന്‍പോ ലഭിച്ചവരും, പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവരും, കേടുപറ്റിയവരും, ഇപ്പോഴുള്ള പാസ്‌പോര്‍ട്ടില്‍ പേരു മാറ്റേവരും റിജിയണല്‍ പാസ്‌പോര്‍ട്ട് ഏജന്‍സിയിലോ, ഏതെങ്കിലും അംഗീകൃത ഓഫീസിലോ നേരിട്ടു
ഹാജരായി വേണം അപേക്ഷിക്കാന്‍. ഇതിനു മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് എടുത്തിരിക്കണം. എന്നാല്‍ മാര്‍ച്ച് 10 നു ഈ ആവശ്യങ്ങള്‍ക്കായി മുകളില്‍ പറഞ്ഞ ഏതെങ്കിലും ഓഫീസില്‍ വാക്ക് ഇന്‍ ചെയ്ത് അപേക്ഷ നല്‍കാം. അപേക്ഷയോടൊപ്പം നിശ്ചിത രേഖകളും, ഫോട്ടോയും, ഫീസും ഉായിരിക്കണം. ആദ്യമായി യു. എസ് പാസ്‌പോര്‍ട്ടിനു അപേക്ഷിക്കുന്ന 16 വയസിനുമേലുള്ള മുതിര്‍ന്നവര്‍ ഫോറം ഉട11 വേണം ഉപയോഗിക്കാന്‍. ഫീസ് 135 ഡോളര്‍.
പാസ്‌പോര്‍ട്ട് അന്നുതന്നെ കിട്ടുകയില്ല. അന്നേദിവസം അപേഷ നേരിട്ടു സ്വീകരിക്കും എന്നു മാത്രം. ഫീസിലോ പാസ്‌പോര്‍ട്ട് നല്‍കുന്നതില്‍ ഇപ്പോഴുള്ള കാലദൈര്‍ഘ്യത്തിലോ വ്യത്യാസം ഇല്ല. നടപ്പുനിയമമനുസരിച്ച് സ്റ്റാന്‍ഡാര്‍ഡ് പ്രോസസിങ്ങില്‍ 4 മുതല്‍ 6 ആഴ്ച്ചകള്‍കൊും, പെട്ടന്നുള്ള പ്രോസസിങ്ങില്‍ രോ മൂന്നോ ആഴ്ച്ചകള്‍കൊും പാസ്‌പോര്‍ട്ട് ലഭിക്കാം. ഇതിനു
മാറ്റമൊന്നുമില്ല.

അപേക്ഷയോടൊപ്പം കേടുപാടുകളില്ലാത്ത പുതുക്കേ പാസ്‌പോര്‍ട്ട് അയച്ചുകൊടുക്കാന്‍ സാധിക്കുന്നവര്‍ക്കും, ഇപ്പോഴുള്ള പാസ്‌പോര്‍ട്ട് 16 വയസിനുമുന്‍പോ 15 വര്‍ഷങ്ങള്‍ക്കുള്ളിലോ ലഭിച്ചവര്‍ക്കും, പേരുമാറ്റമില്ലാത്ത വര്‍ക്കും, പേരുമാറ്റമുെങ്കില്‍ നിയമപരമായ രേഖ അയച്ചുകൊടുക്കാന്‍ സാധിക്കുന്നവര്‍ക്കും നേരിട്ടു ഹാജരാകാതെ യു. എസ്. മെയില്‍വഴി
അപേക്ഷിക്കാം. പാസ്‌പോര്‍ട്ട് പുതുക്കുന്നതിനു മുതിര്‍ന്നവര്‍ക്ക് 110 ഡോളര്‍ ഫീസ്. ഫോറം ഉട82 ഉപയോഗിക്കണം. എല്ലാ രേഖകളും സഹിതം അപേക്ഷ പൂരിപ്പിച്ചു നല്‍കുക. 16 വയസില്‍ താഴെയുള്ള മൈനര്‍ കുട്ടികള്‍ക്ക് ഉട11 ഫോറം വേണം ഉപയോഗിക്കാന്‍. ഫീസ് 105 ഡോളര്‍.
അപേക്ഷാ ഫോറത്തിനും, റീജിയണല്‍ പാസ്‌പോര്‍ട്ട് ഏജന്‍സികളുടെയും, ഈ സൗകര്യം ചെയ്തുകൊടുക്കുന്ന മറ്റു ഓഫീസുകളുടെയും പൂര്‍ണവിവരങ്ങള്‍ക്കും, ഇതു സംബന്ധമായ മറ്റു സംശയനിവാരണത്തിനും www.travel.state.gov/passport എന്ന വെബ്‌സൈറ്റ് വായിച്ചു മനസിലാക്കുക.
മാര്‍ച്ച് 10 ശനിയാഴ്ച്ച അമേരിക്കയില്‍ പാസ്‌പോര്‍ട്ട് ദിനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക