Image

മാരകരോഗം ബാധിച്ച അമ്മയുമായി നിസ്സഹായനായ മനു

Published on 21 February, 2012
മാരകരോഗം ബാധിച്ച അമ്മയുമായി നിസ്സഹായനായ മനു
പാലാ: മനുവെന്ന തീര്‍ത്തും നിസ്സഹായനായ ഇരുപത്തൊന്നുകാരന്റെ കഥ ആരുടേയും കരളലിയിപ്പിക്കുന്നതാണ്‌. ഒന്‍പത്‌ വര്‍ഷം മുന്‍പ്‌ ഹൃദയസംബന്ധമായ അസുഖത്തെതുടര്‍ന്ന്‌ മനുവിന്റെ അച്‌ഛന്‍ മരിച്ചു. മനുവിന്‌ അമ്മ ഷൈലമാത്രമായി കൂട്ട്‌. അച്‌ഛന്റെ ചികില്‍സയ്‌ക്കായി ആകെയുണ്ടായിരുന്ന വീടും സ്‌ഥവുമൊക്കെ വിറ്റിരുന്നു.

മനു ചെറിയ ജോലികളെടുത്താണ്‌ അമ്മയെ നോക്കിയിരുന്നത്‌. നാലുവര്‍ഷം മുന്‍പ്‌ മനുവിന്റെ അമ്മയ്‌ക്ക്‌ ഫംഗല്‍ സൈനിസൈറ്റിസ്‌ എന്ന മാരകരോഗം ബാധിച്ചു.
കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു ചികിത്സ. അസുഖം ബാധിച്ച ഭാഗം എടുത്തു മാറ്റുക എന്നതാണ്‌ ഇതിന്റെ പ്രതിവിധി. ഓപ്പറേഷന്‍ കഴിഞ്ഞ്‌ 6 മാസം കഴിക്കാന്‍ പറഞ്ഞ ഗുളിക 2 ആഴ്‌ചയേ കഴിക്കാന്‍ കഴിഞ്ഞുള്ളൂ. മരുന്നുകളുടെ തുക ചെറിയ പ്രായത്തില്‍ മനുവിന്‌ താങ്ങാന്‍ പറ്റുന്നതിലപ്പുറമായിരുന്നു.

പിന്നീട്‌ അസുഖം വീണ്ടും കൂടി വേദന സഹിക്കാന്‍ വയ്യാതായപ്പോള്‍ മനു അമ്മയുമായി അമൃത ഹോസ്‌പിറ്റലില്‍ ചെന്നു. അവിടെയും മൂന്ന്‌ ഓപ്പറേഷനുകള്‍ നടത്തി. അസുഖം കണ്ണിന്റെ അസ്‌ഥിയെയും കണ്ണിനെയും ബാധിച്ചതിനാല്‍ കണ്ണും അസ്‌ഥിയും മുഖത്തെ ഒരു ഭാഗം മുഴുവന്‍ നീക്കം ചെയ്‌തു. ഓപ്പറേഷനു ശേഷം ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ച ഗുളികകള്‍ വാങ്ങുവാനുള്ള പണം ഇവര്‍ക്കുണ്ടായിരുന്നില്ല. നല്ല മനസുകള്‍ ചിലര്‍ സഹായിച്ചതില്‍ കുറച്ചു ഗുളികള്‍ മേടിച്ചു. പിന്നീട്‌ അത്‌ നിന്നു.

ചെറിയൊരു കടയില്‍ ജോലിക്ക്‌ പോയാണ്‌ മനുഅമ്മയെ നോക്കുന്നത്‌. പഠിക്കാന്‍ മിടുക്കനായിരുന്ന മനുവിന്‌ പഠനം ഡിഗ്രിയോടെ നിര്‍ത്തേണ്ടി വന്നു. കോളേജുകളില്‍ നിന്ന്‌ നിരവധി അവസരങ്ങള്‍ വന്നെങ്കിലും പണമില്ലാത്തനില്‍ പോകാന്‍ സാധില്ല. പക്ഷേ മനുവിന്റെ വരുമാനം കൊണ്ട്‌ ഇന്ന്‌ ചികില്‍സകള്‍ നടക്കില്ല.

ഷൈലയ്‌ക്ക്‌ അസുഖം വീണ്ടും കൂടിയിരിക്കുകയാണ്‌ അസുഖം തലച്ചോറിന്റെ കവറിങ്ങില്‍ വരെ എത്തി എന്നാണ്‌ ഡോക്‌ടര്‍മാര്‍ പറയുന്നത്‌. വേദനയും ഇവര്‍ക്ക്‌ സഹിക്കാവുന്നതല്ല. അസുഖം പൂര്‍ണ്ണമായും മാറണമെങ്കില്‍ ഒരു ഗുളികയും ഇന്‍ജക്‌ഷനും ഒന്നിച്ചെടുക്കണം. ഒരു ഗുളികയ്‌സക്ക്‌ 1300 രൂപയോളം വിലയാണ്‌. 3 ഗുളികകള്‍ ദിവസം കഴിക്കണം. ഗുളിക ഇപ്പോള്‍ ഓരോരുത്തരുടെ സഹായത്താല്‍ കഴിക്കാന്‍ തുടങ്ങി. മൂന്നുമാസം ഈ ഗുളിക കഴിക്കണം. പക്ഷേ ഇന്‍ജക്‌ഷനും കൂടി എടുത്താല്‍ മാത്രമേ അസുഖം പൂര്‍ണ്ണമായി മാറൂ. ഒരു ഇന്‍ജക്‌ഷന്‌ 7000 രൂപയോളം വിലയാണ്‌. ഒരു ദിവസം മൂന്നെണ്ണം വീതം 20 ദിവസം എടുക്കണം. ഇന്‍ജക്‌ഷന്‍ തുടങ്ങാന്‍ മനുവിന്‌ ഇതുവരെ കഴിഞ്ഞില്ല. മനുവിന്റെ അമ്മയുടെ ഇനിയുള്ള ചികില്‍സയ്‌ക്ക്‌ 6 ലക്ഷം രൂപയോളം വേണ്ടിവരുന്നുണ്ട്‌. സാമ്പത്തികമായി ഒന്നുമില്ലാതെ കഷ്‌ടപ്പെടുന്ന മനുവിനെയും അമ്മയേയും സഹായിക്കില്ലേ,

സഹായങ്ങള്‍ നിക്ഷേപിക്കാന്‍

Shyla Markose
Account Number
SBT 67055991476
Kadapatoor Branch

വിലാസം

Manu Markose
Thottuchalil (H)
Puliyannoor PO
Puliyannor
pin686573

Phone: Manu 9809522096
മാരകരോഗം ബാധിച്ച അമ്മയുമായി നിസ്സഹായനായ മനു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക